Campaign | 41 കുടുംബങ്ങൾ കാത്തിരുന്നു, സ്ഥാനാർഥിയെ വരവേൽക്കാൻ; എം വി ബാലകൃഷ്ണൻ മാസ്റ്റർക്ക് വേറിട്ട സ്വീകരണം
* മുള്ളേരിയ ഗാഡിഗുഡ്ഡെയിൽനിന്നാണ് പര്യടനം തുടങ്ങിയത്
* ഇമ്പ്രാംവളപ്പിൽ സമാപിച്ചു
കാസർകോട്: (KasaragodVartha) ലോക്‌സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്ണൻ മാസ്റ്റർക്ക് വേറിട്ട സ്വീകരണമൊരുക്കി ബദിയഡുക്ക ഏണിയാർപ്പ് 'ലൈഫ് ഹൗസ് വില' (Life House Villa) യിലെ 41 കുടുംബങ്ങൾ. കൂലിപ്പണിക്കാരായ കുടുംബാംഗങ്ങൾ അവധിയെടുത്ത് വേനൽ ചൂടിലും കൊടിതോരണങ്ങൾ ഒരുക്കി ഹൃദ്യമായ സ്വീകരണമാണ് സ്ഥാനാർഥിക്ക് നൽകിയത്. എൽഡിഎഫ് സർകാരിന്റെ ലൈഫ് മിഷൻ ഭവന പദ്ധതിയിലാണ് സ്വന്തം വീടെന്ന സ്വപ്‌നം ഇവർക്ക് സാക്ഷാത്കരിക്കാനായത്. എംപി ഫണ്ടിൽ നിന്ന് തെരുവ് വിളക്കുകൾ സ്ഥാപിക്കാത്തത് അടക്കമുള്ള പ്രശ്നങ്ങളും അവർ പങ്കുവെച്ചു.
ബുധനാഴ്‌ച കാസർകോട് അസംബ്ലി മണ്ഡലത്തിലാണ് എം വി ബാലകൃഷ്ണൻ മാസ്റ്റർ പര്യടനം നടത്തിയത്.
ഓരോ സ്വീകരണകേന്ദ്രത്തിലും ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. മുള്ളേരിയ ഗാഡിഗുഡ്ഡെയിൽനിന്നാണ് പര്യടനം തുടങ്ങിയത്. തുടർന്ന് പള്ളപ്പാടി, ഏത്തടുക്ക, മരിക്കാനം, നാരമ്പാടി, നെല്ലിയടുക്കം, ആദൂർ പള്ളം, കർമംതോടി, കോളിയടുക്കം, ചർളടുക്ക, ചെന്നക്കുണ്ട്, കുഞ്ചാർ, ചെട്ടുംകുഴി, ചൂരി, മജൽ, എരിയാൽ, കോട്ടവളപ്പ്, തായലങ്ങാടി, അമെയ്, ബദിര, പന്നിപ്പാറ, ചേരൂർ, പുലിക്കുണ്ട്, പാടി, റഹ്മാനിയ നഗർ എന്നിവിടങ്ങളിലെ സ്വീകരണ ശേഷം ഇമ്പ്രാംവളപ്പിൽ സമാപിച്ചു.
വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ് നേതാക്കളായ എം സുമതി, സിജി മാത്യു, കെ എ മുഹമ്മദ് ഹനീഫ, ടി കെ രാജൻ, ഡോ. വി പി പി മുസ്‌തഫ, ടി എം എ കരീം, എം എ ലത്തീഫ്, അസീസ് കടപ്പുറം, ബി സുകുമാരൻ, ഷിനോജ് ചാക്കോ, ബിജു ഉണ്ണിത്താൻ, ഹസൈനാർ നുള്ളിപ്പാടി, ബിപിൻരാജ് പായം, പി പി ശ്യാമളാദേവി, സുജിത്ത് കൊടക്കാട്, ടി എം അബ്ദുൾ റസാഖ്, ഹമീദ് ചേരങ്കൈ എന്നിവർ സംസാരിച്ചു.
വ്യാഴാഴ്ച പയ്യന്നൂർ നിമസഭാമണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ ഒമ്പതിന് രാമന്തളി വടക്കുമ്പാടുനിന്നും ആരംഭിക്കും. 9.20 കവ്വായി, 9.40 തായിനേരി അംബേദ്കർ കോളനി, 10 കിഴക്കെ കണ്ടങ്കാളി, 10.20 കണ്ടോത്ത് ക്ഷേത്ര പരിസരം, 10.40 കാനായി സൗത്ത്, 11 തുളുവടക്കം, 11.20 ഏച്ചിലാംവയൽ, 11.40 കാളീശ്വരം, 12 പള്ളിമുക്ക്, 12.20 അരവഞ്ചാൽ, 3 മീന്തുള്ളി, 3.30 ചട്ടിവയൽ, 4 പാറോത്തുംനീർ, 5 പാടിച്ചാൽ ലോക്കൽ റാലി, 5.20 പെരിങ്ങോം ലോകൽ റാലി, 6 മാതമംഗലം ബസാർ, 6.40 കുന്നരു ലോക്കൽ റാലി, 7.15 കരിവെള്ളൂർ സൗത് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം എട്ടിന് കരിവെള്ളൂർ തെരു കുതിരിൽ സമാപിക്കും.