city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Rajnath Singh | 'രാമൻ ദൈവം മാത്രമല്ല', സാംസ്കാരിക നായകൻ കൂടിയാണെന്ന് രാജ്‌നാഥ് സിങ്; കാസർകോട്ട് എൻ ഡി എയ്ക്ക് ആവേശം പകർന്ന് കേന്ദ്ര പ്രതിരോധമന്ത്രി

Rajnath Singh said that 'Raman is not only God', but also a cultural hero
* 'ഏവർക്കും നീതി, ആരോടുമില്ല പ്രീണനം എന്നതാണ് ബിജെപി നയം'
* പ്രസംഗം തുടങ്ങിയത് സച്ചിദാനന്ദ ഭാരതിയെ അനുസ്മരിച്ച് 

കാസർകോട്: (KasaragodVartha) അടുത്ത അഞ്ച് വർഷം കൊണ്ട് ഭാരതത്തെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കാനും 2047 -ൽ വികസിത രാഷ്ട്രമാക്കാനും ലക്ഷ്യമിട്ടുള്ള പ്രകടനപത്രികയാണ് ബിജെപി മുന്നോട്ട് വെക്കുന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രിയും ബിജെപി മുൻ ദേശീയ അധ്യക്ഷനുമായ രാജ്നാഥ് സിംഗ്. താളിപ്പടുപ്പ് മൈതാനത്ത് എൻഡിഎ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനാ അവകാശങ്ങൾക്ക് വേണ്ടി ദീർഘകാലം നിയമപോരാട്ടം നടത്തിയ സച്ചിദാനന്ദ ഭാരതിയെ കാസർകോടിന്റെ മണ്ണിൽ അനുസമരിച്ച് കൊണ്ടായിരുന്നു രാജ്നാഥ് സിംഗ് പ്രസംഗം ആരംഭിച്ചത്. കേരളം മുതൽ കാശ്മീർ വരെ രാമനവമി ആഘോഷം നടക്കുകയാണ്. നമ്മുടെ സംസ്കാരവും ശ്രീരാമ സങ്കൽപവുമാണ് ഭാരതത്തെ ഒന്നാക്കി നിർത്തുന്നത്. രാമൻ ദൈവം മാത്രമല്ല നമ്മുടെ സാംസ്കാരിക നായകൻ കൂടിയാണ്. എന്നാൽ കോൺഗ്രസിനും കമ്മ്യൂണിസ്റ്റ് പാർടിക്കും ഇത് മനസിലാകുന്നില്ല. 

Rajnath Singh said that 'Raman is not only God', but also a cultural hero

ആരൊക്കെയാണോ രാമനെ തിരസ്‌കരിച്ചത്, അയോധ്യ രാമ ജൻമഭൂമി ക്ഷേത്രനിർമ്മാണത്തെ എതിർത്തത്  അവരൊക്കെയും നിഷ്കാസനം ചെയ്യപ്പെടുമെന്നതിൽ സംശയമില്ലെന്നും ഏവർക്കും നീതി, ആരോടുമില്ല പ്രീണനം എന്നതാണ് ബിജെപി നയമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. 

കേരളത്തിൽ പാർടിയെ വളർത്താൻ കഠിനാധ്വാനം ചെയ്യുന്ന എല്ലാ പ്രവർത്തകരെയും അഭിനന്ദിക്കുകയാണ്. രണ്ടക്ക വോടിംഗ് ശതമാനം എന്ന നിലയിൽ നിന്നും രണ്ടക്ക സീറ്റുകൾ നേടുന്ന പാർട്ടിയായി കേരള ബിജെപി മാറും. ലോകനിലവാരത്തിലുള്ള അടിസ്ഥാന സൗകര്യം ഭാരതത്തിലും സാധ്യമാക്കും. ഗഗൻയാനിലൂടെ ബഹിരാകാശത്തും ഭാരതം തങ്ങളുടെ പ്രാതിനിധ്യമുണ്ടാക്കും. ചന്ദ്രയാൻ - 3 ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കിയതോടെ, ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയ ആദ്യ രാജ്യമായി ഭാരതം മാറി. 

റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധം നാലര മണിക്കൂർ നിർത്തിവെപ്പിക്കാനും യുദ്ധഭൂമിയിൽ കുടുങ്ങിക്കിടന്ന ഭാരതീയരെ രക്ഷിക്കാനും നരേന്ദ്ര മോദിക്ക് സാധിച്ചു. കേന്ദ്ര സർക്കാർ നാല് കോടി ഭവനങ്ങൾ നിർമ്മിച്ചു കഴിഞ്ഞു. ഇനി മൂന്ന് കോടി ഭവനങ്ങൾ കൂടി നിർമ്മിക്കും. കോടിക്കണക്കിന് കർഷകർ കിസാൻ സമ്മാൻ നിധിയുടെ ഗുണഭോക്താക്കളായി. ഇത് ഇനിയും തുടരും. 70 വയസിനും മുകളിൽ പ്രായമുള്ള എല്ലാവർക്കും ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിൽ ചികിത്സാ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും. വനിതാ സ്വയംസഹായ സംഘങ്ങളിലെ 10 കോടി വനിതകൾക്ക് വിവിധ മേഖലകളിൽ പരിശീലനം നൽകും. 

വിനോദ സഞ്ചാരമേഖലയിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാകും. ബിജെപിയുടെ വാക്കും പ്രവൃത്തിയും ഒന്നാണ്. എന്നാൽ ഇതര പാർട്ടികൾക്ക് വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം കാരണം അവരുടെ വിശ്വാസ്യത നഷ്ട്ടപ്പെട്ടു. പൊതുജീവിതത്തിൽ വിശ്വാസ്യത തിരിച്ചു കൊണ്ടു വരാൻ ബിജെപി ശ്രമിക്കും. തിരഞ്ഞെടുപ്പിലെ വിജയവും പരാജയവുമല്ല ഈ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും അന്തസായ ജീവിതം നയിക്കാനുള്ള സാഹചര്യം ഒരുക്കുമെന്നതാണ് മോദിയുടെ ഗ്യാരൻ്റിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

Rajnath Singh said that 'Raman is not only God', but also a cultural hero

ബിജെപി ജില്ലാ പ്രസിഡൻ്റ് രവീശ് തന്ത്രി കുണ്ടാർ അധ്യ ക്ഷത വഹിച്ചു. എൻഡിഎ സ്ഥാനാർത്ഥി എം.എൽ അശ്വിനി, ബിജെപി കർണ്ണാടക മുൻ സംസ്ഥാന പ്രസിഡൻ്റ് നളീൻ കുമാർ കട്ടിൽ, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, എം. സഞ്ജീവ ഷെട്ടി, പ്രമീള സി നായിക്, സുരേഷ് കുമാർ ഷെട്ടി, എ വേലായുധൻ, വിജയ് കുമാർ റൈ, സതീഷ് ചന്ദ്ര ഭണ്ഡാരി, അഡ്വ വി ബാലകൃഷ്ണ ഷെട്ടി, എം. ബൽരാജ്, സുധാമ ഗോസാഡ, മനുലാൽ മേലത്ത്, എൻ. മധു, അഡ്വ. മനോജ് കുമാർ, എം. നാരായണ ഭട്ട്, എ.കെ. കയ്യാർ,  സി. നാരായണൻ, വി. രവീന്ദ്രൻ, എൻ. സതീഷ്, കെപി അരുൺ കുമാർ, പ്രമീള മജൽ, ഹരീഷ് നാരമ്പാടി, ഗംഗാധരൻ , അഡ്വ. കെ കെ ശ്രീധരൻ, ബിഡിജെഎസ് ജില്ലാ പ്രസിഡൻ്റ് ഗണേഷ് പാറക്കട്ട, ആർഎൽജെപി ജില്ലാ പ്രസിഡൻ്റ് രാമകൃഷ്ണൻ വാഴുന്നോറടി, കാമരാജ് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് സിജി,  ജയരാജ് പയ്യന്നൂർ (ശിവസേന), അരവിന്ദാക്ഷൻ (എൽജെപി), കൃതേഷ് (എൻ.കെ.സി), എൻ.കെ. രാമചന്ദ്രൻ (സോഷ്യലിസ്റ്റ് ജനതാദൾ), ടോമിച്ചൻ പടന്നക്കാട് (നാഷണൽ കോൺഗ്രസ്), വസന്തകുമാർ (എൻസിപി) എന്നിവർ പങ്കെടുത്തു.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia