city-gold-ad-for-blogger
Aster MIMS 10/10/2023

LS Election | വീണ്ടുമൊരു അവസരം തേടി രാജ്മോഹൻ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് പ്രചാരണം തുടരുന്നു

Rajmohan Unnithan continues election campaign
* കമ്പാറിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎ പര്യടനം ഉദ്ഘാടനം ചെയ്തു
* പൂഴി തൊഴിലാളികളോട് തോണിയിൽ കയറിയും വോട്ട് അഭ്യർത്ഥിച്ചു

കാസർകോട്: (KasaragodVartha) ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് പ്രചരണം തുടരുന്നു. തിങ്കളാഴ്ച മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ കമ്പാറിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎ പര്യടനം ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥാപനങ്ങളിലെ ജോലിക്കാരെ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. ഭെൽ കമ്പനിയിൽ സന്ദർശനം നടത്തി തൊഴിലാളികളോടും കടവത്ത് പൂഴി തൊഴിലാളികളോട് തോണിയിൽ കയറിയും വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് കാസർകോട് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് എരിയാലിൽ സമാപിച്ചു. 

Rajmohan Unnithan continues election campaign

പിന്നാക്ക ജില്ലയെന്ന പേരുദോഷം മാറ്റുന്നതിനും എയിംസ് കാസർകോടിന് ലഭിക്കുന്നതിന് ഇടപെടലുകൾ ഉണ്ടാവുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ വാഗ്ദാനം ചെയ്‌തു. യുഡിഎഫ് സർക്കാർ അനുവദിച്ച മെഡിക്കൽ കോളജിനെ വെന്റിലേറ്ററിൽ ആക്കിയിരിക്കുകയാണ് ഇടതുപക്ഷ സർക്കാരെന്നും ജനത ബാലറ്റിലൂടെ മറുപടി നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. സമ്പൂർണ പാസ്പോർട്ട് സേവാ കേന്ദ്രം അടക്കമുള്ള ആവശ്യങ്ങൾ, റെയിൽവേ വികസന പ്രവർത്തനങ്ങൾ, പൗരത്വ ഭേദഗതി നിയമ ബിൽ തുടങ്ങിയവയും 
സ്ഥാനാർത്ഥിയുടെ പ്രസംഗ വിഷയമാണ്.

Rajmohan Unnithan continues election campaign

കാസർകോട് മുനിസിപ്പാലിറ്റിയിലെ അടുക്കത്ത്ബയലിൽ നിന്ന് ആരംഭിച്ച പ്രചാരണം വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി ദീനാർ നഗറിൽ സമാപിച്ചു. സി ടി അഹമ്മദലി, കല്ലട്ര മാഹിൻ ഹാജി, കെ നീലകണ്ഠൻ, പി കെ ഫൈസൽ, എ അബ്ദുർ റഹ്മാൻ, മുനീർ ഹാജി, എ ഗോവിന്ദൻ നായർ, മാഹിൻ കേളോട്ട്, എ എം കടവത്ത്, കെ ഖാലിദ്, ആർ ജി ഗംഗാധരൻ, ടി എം ഇക്ബാൽ, അബ്ബാസ്  ബീഗം, കെ എം ബഷീർ, കെബി കുഞ്ഞാമു, ജി നാരായണൻ, അൻവർ ചേരങ്കൈ, സാജിദ് കമ്മാടം, നാരായണൻ നായർ, അബ്ദുൽ ഖാദർ, ഹനീഫ് ചേരങ്കൈ, അർജുനൻ തായലങ്ങാടി എന്നിവർ വിവിധ പ്രദേശങ്ങളിൽ രാജ്മോഹൻ ഉണ്ണിത്താനോടൊപ്പം ഉണ്ടായിരുന്നു.

Rajmohan Unnithan continues election campaign

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL