Oath Ceremony | മൂന്നാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; അമിത് ഷാ, രാജ്‌നാഥ് സിംഗ്, ജെ പി നദ്ദ അടക്കം മന്ത്രിമാർ
മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയ്‌സു, ബംഗ്ലാദേശ് പ്രധാമന്ത്രി ഷെയ്ഖ് ഹസീന, ഭൂട്ടാൻ പ്രധാനമന്ത്രി തോബ്‌ഗെ തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു
ന്യൂഡെൽഹി: (KasargodVartha) തുടർച്ചയായ മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവൻ പരിസരത്ത് നടന്ന ചടങ്ങിൽ ദ്രൗപതി മുർമു നരേന്ദ്ര മോദിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശേഷം രാജ്‌നാഥ് സിംഗ് സത്യപ്രതിജ്ഞ ചെയ്തു. ശേഷം അമിത് ഷായും അധികാരമേറ്റു. നിതിൻ ഗഡ്കരി നാലാമതായും ബിജെപി അധ്യക്ഷൻ ജെപി നദ്ദയും അഞ്ചാമതായും സത്യപ്രതിജ്ഞ ചെയ്തു. ജെപി നദ്ദ നിലവിൽ രാജ്യസഭാ എംപിയാണ്. സത്യപ്രതിജ്ഞ ചടങ്ങ് തുടരുകയാണ്.
മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയ്‌സു, ബംഗ്ലാദേശ് പ്രധാമന്ത്രി ഷെയ്ഖ് ഹസീന, ഭൂട്ടാൻ പ്രധാനമന്ത്രി തോബ്‌ഗെ തുടങ്ങിയ ലോകനേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, അനില്‍ കുമാർ, ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, മുകേഷ് അംബാനി തുടങ്ങി 8000 ഓളം അതിഥികൾ സന്നിഹിതരായിരുന്നു.
President Droupadi Murmu administers the Oath of Office and Secrecy to Prime Minister @narendramodi during the swearing-in ceremony at @rashtrapatibhvn #OathCeremony #SwearingInCeremony #ShapathGrahan pic.twitter.com/Wk01bnP8rZ
— PIB India (@PIB_India) June 9, 2024
2014ലാണ് നരേന്ദ്ര മോദി ആദ്യമായി രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായി അധികാരമേറ്റത്. 2019 ൽ രണ്ടാം തവണയും പ്രധാനമന്ത്രിയായി. ഇപ്പോൾ 2024-ൽ നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തതോടെ പ്രഥമ പ്രധാനമന്ത്രി നെഹ്‌റുവിന്റെ റെക്കോർഡിനൊപ്പമെത്തി. 543ൽ 293 സീറ്റുകളാണ് എൻഡിഎ സഖ്യത്തിനുള്ളത്.