LS Result | കാസര്‍കോട്ട് പോസ്റ്റല്‍ വോടില്‍ എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ മുന്നില്‍
പോസ്റ്റല്‍ വോടില്‍ ഇടതുമുന്നണി മുന്നേറ്റം തുടരാനാണ് സാധ്യത
പെരിയ: (KasaragodVartha) പോസ്റ്റല്‍ വോടുകള്‍ എണ്ണിത്തുടങ്ങുമ്പോള്‍ കാസര്‍കോട്ടെ എല്‍ഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ 102 വോടുകള്‍ക്ക് മുന്നിലാണ്. പോസ്റ്റല്‍ വോടില്‍ എല്ലാ തവണയും തപാല്‍വോടില്‍ എല്‍ഡിഎഫാണ് മുന്നില്‍ നില്‍ക്കുക. പോസ്റ്റല്‍ വോടില്‍ ഇടതുമുന്നണി മുന്നേറ്റം തുടരാനാണ് സാധ്യത.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോടെണ്ണല്‍ നടപടികള്‍ എട്ട് മണിയോടെയാണ് ആരംഭിച്ചത്. കേന്ദ്രസര്‍വകലാശാലയിലെ കാവേരി, സബര്‍മതി, ഗംഗോത്രി ബ്ലോകുകളിലായാണ് കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലത്തിലെ വോടെണ്ണല്‍ നടക്കുന്നത്.
മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ മണ്ഡലങ്ങളിലെ വോടെണ്ണല്‍ ഗംഗോത്രി ബ്ലോകിലും. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശേരി മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ കാവേരി ബ്ലോകിലുമാണ് നടക്കുന്നത്. രാവിലെ നാല് മണിക്ക് തന്നെ ഗംഗോത്രി ബ്ലോകില്‍ പോസ്റ്റല്‍ ബാലറ്റ് സ്‌ട്രോങ് റൂം തുറന്ന് കലക്ട്രേറ്റില്‍ രാവിലെ അഞ്ച് മണിക്ക് ഇടിപിബിഎസ് സ്‌ട്രോങ് റൂം തുറന്ന് 7.30 മണിയോടെയാണ് ഇവിഎം മെഷീനുകള്‍ കൗണ്ടിങ് ടേബിളില്‍ എത്തിച്ചത്.