Counting | കേരളത്തില്‍ ആദ്യഫലസൂചനകള്‍ യുഡിഎഫിന് അനുകൂലം; മിക്കമണ്ഡലങ്ങളിലും പോസ്റ്റല്‍ വോടിൽ മാറി മാറി മുന്നേറ്റം
Updated: Jun 4, 2024, 08:34 IST
എന്‍ഡിഎക്ക് ഇതുവരെ പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്താന്‍ കഴിഞ്ഞില്ല.
തിരുവനന്തപുരം: (KasaragodVartha) കേരളത്തില്‍ ആദ്യഫലസൂചനകള്‍ യുഡിഎഫിന് അനുകൂലം. ആദ്യ അരമണിക്കൂറിനുള്ളില്‍ വന്ന പോസ്റ്റല്‍ വോടിന്റെ ഫലസൂചനകളില്‍ യുഡിഎഫിനാണ് അനുകൂലം. ആറ്റിങ്ങലിലും വയനാട്ടിലും എറണാകുളത്തും യുഡിഎഫിനനുകൂലമാണ്.
കൊല്ലത്ത് മുകേഷ് പോസ്റ്റല്‍ വോടില്‍ മുന്നിട്ട് നില്‍ക്കുന്നു. കേരളത്തില്‍ പോസ്റ്റല്‍ വോടിൽ യുഡിഎഫും എല്‍ഡിഎഫും മാറി മാറി നേട്ടം കൊയ്യുമ്പോള്‍ എന്‍ഡിഎക്ക് ഇതുവരെ പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്താന്‍ കഴിഞ്ഞില്ല.
ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ടുകളാണ്. അരമണിക്കൂറിന് ശേഷം വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. ആദ്യ ഫല സൂചനകൾ 8.30 മണിയോടെ അറിയാൻ കഴിയും