city-gold-ad-for-blogger
Aster MIMS 10/10/2023

Complaint | കാസർകോട്ട് രണ്ട് സ്‌കൂളുകളിലെ ബൂതുകളിൽ യുഡിഎഫ് പ്രവർത്തകർ വ്യാപകമായി കള്ളവോട് ചെയ്‌തതായി സിപിഎം; കലക്ടർക്ക് പരാതി നൽകി

Lok Sabha Election: LDF Complaint of poll violence

* പരാതിയിൽ നടപടി സ്വീകരിച്ചതായി ജില്ലാ കലക്ടർ കെ ഇമ്പശേഖർ

കാസർകോട്‌: (KasaragodVartha) ലോക്‌സഭ തിരഞ്ഞെടുപ്പിൽ കാസർകോട് നിയോജക മണ്ഡലത്തിലെ ചെർക്കള ഗവ. ഹയർസെകൻഡറി സ്‌കൂളിലും ചെങ്കള എഎൽപി സ്‌കൂളിലും മുസ്ലിംലീഗുകാർ വ്യാപകമായി കള്ളവോട് ചെയ്‌തതായി സിപിഎം വരണാധികാരി കൂടിയായ കലക്ടർ കെ ഇമ്പശേഖറിന്‌ പരാതി നൽകി. ഉദ്യോഗസ്ഥരും എൽഡിഎഫ്‌ ഏജന്റുമാരും എതിർത്തെങ്കിലും ഭീഷണിപ്പെടുത്തി കള്ളവോട് ചെയ്യുകയായിരുന്നുവെന്നാണ് ആരോപണം.

ചെർക്കള ഗവ. ഹയർസെകൻഡറി സ്‌കൂളിലെ 111, 112, 113, 114,115 നമ്പർ ബൂതുകളിലും ചെങ്കള എഎൽപി സ്‌കൂളിലെ 106, 107 നമ്പർ ബൂതുകളിലും കള്ളവോട് ചെയ്‌തതായാണ് പരാതി. കുമ്പള പേരാലിൽ 160-ാം നമ്പർ ബൂതിൽ കള്ളവോട് ചെയ്യാനെത്തിയ യുഡിഎഫ്‌ പ്രവർത്തകയ്‌ക്കെതിരെ എൽഡിഎഫ്‌ പരാതിപ്പെട്ടതോടെ ഇവർ ബൂതിൽനിന്നും ഇറങ്ങിയോടിയതായും എൽഡിഎഫ്‌ പാർലമെന്റ്‌ മണ്ഡലം കൺവീനർ കെ പി സതീഷ്‌ചന്ദ്രൻ നൽകിയ പരാതിയിൽ പറയുന്നു.

അതേസമയം ചെർക്കള ഗവ. ഹയർസെകൻഡറി സ്‌കൂളിലെ 115 നമ്പർ ബൂതിൽ കള്ളവോട് നടക്കുന്നതായുള്ള പരാതിയിൽ നടപടി സ്വീകരിച്ചതായി ജില്ലാ കലക്ടർ കെ ഇമ്പശേഖർ അറിയിച്ചു. വെബ് കാസ്റ്റിംഗ്  ദൃശ്യങ്ങൾ കൃത്യമായി ലഭിക്കുന്നതിന് അലൈൻമെൻ്റ് കൃത്യമാക്കി പ്രശ്നം പരിഹരിച്ചതായി  കലക്ടർ പറഞ്ഞു.

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL