Campaign | കത്തുന്ന ചൂടിലും ആവേശം തെല്ലും ചോരാതെ എം വി ബാലകൃഷ്‌ണൻ മാസ്റ്ററുടെ പര്യടനം; മലയോര മേഖലയിലും തീരദേശത്തും ഉജ്വല വരവേൽപ്
* സ്വീകരണ കേന്ദ്രങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ പങ്കാളിത്തവും ശ്രദ്ധേയമായി
ഉദുമ: (KasaragodVartha) കത്തുന്ന ചൂടിനെയും മറികടന്ന് ആവേശം തെല്ലും ചോരാതെ പ്രചാരണത്തിൽ മുന്നേറുകയാണ് കാസർകോട് ലോക്‌സഭാ മണ്ഡലം ഇടത് സ്ഥാനാർഥി എം വി ബാലകൃഷ്ണൻ മാസ്റ്റർ. തിങ്കളാഴ്ച ഉദുമ നിയമസഭാ മണ്ഡലത്തിലായിരുന്നു പര്യടനം. മലയോര മേഖലയിലും തീരദേശത്തും ബാലകൃഷ്ണൻ മാസ്റ്റർക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.
പടക്കം പൊട്ടിച്ചും ബലൂണും പ്ലകാർഡും കയ്യിലേന്തിയും പൂച്ചെണ്ടുകൾ കൈമാറിയും അവർ സ്ഥാനാർഥിയെ സ്വീകരിച്ചു. ചെണ്ടമേളവും മുത്തുക്കുടയും ഓരോ കേന്ദ്രത്തിലും സ്വീകരണങ്ങൾ വർണാഭമാക്കി. സ്വീകരണ കേന്ദ്രങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ പങ്കാളിത്തവും ശ്രദ്ധേയമായി. സ്ത്രീകളും യുവാക്കളും ഉൾപ്പെടെ നിരവധി പേരാണ് സ്വീകരണകേന്ദ്രങ്ങളിലെത്തിയത്. പതിറ്റാണ്ടുകളായി ജനങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന സ്ഥാനാർഥിക്ക് സ്വീകരണകേന്ദ്രങ്ങളിലെല്ലാം പല മുഖങ്ങളും പരിചിതമാണ്. പരിചയം പുതുക്കിയും കുശലം പറഞ്ഞും ജനങ്ങൾക്കൊപ്പം ചേർന്നാണ് ഓരോ സ്വീകരണവും.
കുമ്പളയിൽ നിന്നാണ് പര്യടനം തുടങ്ങിയത്. ആയംപാറ അത്തിത്തോട്ടടുക്കം, ബാവിക്കരയടുക്കം, ചെമ്പക്കാട്, കുറ്റിക്കോൽ, മാനടുക്കം, കുളിയംകല്ല്, ഇരിയണ്ണി, പാണൂർ, ബേപ്പ്, കീഴൂർ, മൂടംവയൽ, തെക്കിൽഫെറി, അംബാപുരം, ബേക്കൽ എന്നിവിടങ്ങളിലെ പര്യടന ശേഷം കൂട്ടക്കനിയിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ് നേതാക്കളായ പി ജനാർദനൻ, കെ കുഞ്ഞിരാമൻ, ഇ പത്മാവതി, സി ബാലൻ, കെ മണികണ്ഠൻ, മധു മുതിയക്കാൽ, എം അനന്തൻ, എം മാധവൻ, പി മണിമോഹൻ, പി വി രാജേന്ദ്രൻ, കെ കുഞ്ഞിരാമൻ, തുളസീധരൻ ബളാനം, എം എ ലത്തീഫ്, പി കെ അബ്ദുൽ റഹ്മാൻ എന്നിവർ സംസാരിച്ചു.
ചൊവ്വാഴ്ച രണ്ട് മണ്ഡലങ്ങളിൽ
എം വി ബാലകൃഷ്ണൻ മാസ്റ്റർ ചൊവ്വാഴ്ച തൃക്കരിപ്പൂർ, കല്യാശേരി നിയമസഭാ മണ്ഡലങ്ങളിൽ പര്യടനം നടത്തും. രാവിലെ 7.30 ന് ചന്തപ്പുരയിൽനിന്ന് ആരംഭിക്കും. 7.40 കിഴക്കേക്കര, 7.50 മെഡിക്കൽ കോളേജ്, 8 ശ്രീസ്ഥ, 8.10 നെരുവമ്പ്രം, 8.20 ഏഴോം പഞ്ചായത്ത്, 8.30 പട്ടുവം, 8.40 പറപ്പൂൽ, 10.20 ഇരിണാവ്, 10.30 കെ കണ്ണപുരം, 10.40 ചെറുകുന്ന് തറ, 10.50 കൊവ്വപ്പുറം, 11 പഴയങ്ങാടി, 11.10 ബീവി റോഡ്, 11.20 മാട്ടൂൽ, 11.30 മൊട്ടാമ്പ്രം, 11.40 പുതിയങ്ങാടി, 11.50 കുണ്ടായിട്ടമ്മൽ, 12 മുട്ടം, 12.10 വെങ്ങര, 12.20 പോലീസ് സ്റ്റേഷൻ, 12.30 അടുത്തില.
തൃക്കരിപ്പൂർ മണ്ഡലത്തിൽ പകൽ മൂന്നിന് തയ്യിൽ സൗതിൽ നിന്ന് തുടങ്ങും. 3.30 പട്ടേൽ കടപ്പുറം, 4 തെക്കേക്കാട്, 4.30 ചെറുവത്തൂർ, 5 ഉടുമ്പന്തല, 5.30 ഇളമ്പച്ചി, 6 എടാട്ടുമ്മൽ, 6.30 കുനുത്തൂർ, 7 പിലിക്കോട് വയൽ, 7.30 കണ്ണാടിപ്പാറ, 8 വലിയപൊയിൽ (സമാപനം).