KM Shaji | 'നരേന്ദ്ര മോദി ചായ വില്‍ക്കുന്ന കാലത്ത് ഇവിടെ കോണ്‍ഗ്രസ് രാജധാനി എക്‌സ്പ്രസ് അനുവദിച്ചു'; രാജ്യത്ത് ഇൻഡ്യ മുന്നണിക്ക് അനുകൂലമായ തരംഗമെന്ന് കെ എം ശാജി
* ബോവിക്കാനത്തും കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിലും യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ സംബന്ധിച്ചു
കാസർകോട്: (KasaragodVartha) ഇൻഡ്യയില്‍ കാണുന്ന എല്ലാ വികസനവും കോൺഗ്രസുണ്ടാക്കിയതാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രടറി കെ എം ശാജി. നരേന്ദ്ര മോദി ചായ വില്‍ക്കുന്ന കാലത്ത് ഇവിടെ കോണ്‍ഗ്രസ് രാജധാനി എക്‌സ്പ്രസ് അനുവദിച്ചു .ഐഎടികളും ഐഎഎമുകളുമുണ്ടാക്കി. മോദിയെ കൊണ്ട് ഗുണമുണ്ടായത് അംബാനിക്കും അദാനിക്കും മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ബോവിക്കാനത്തും കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിലും യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശാജി.
രാജ്യത്ത് ഇൻഡ്യ മുന്നണിക്ക് അനുകൂലമായ തരംഗമാണുള്ളത്. രാജ്യത്തെ രക്ഷിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഉണ്ണിത്താനെ വിജയിപ്പിക്കേണ്ടത് കാലത്തി ന്റെ ആവശ്യമാണ്. സിപിഎമിന് ഈ തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക ചിഹ്നമായ അരിവാള്‍ ചുറ്റികയും നക്ഷത്രവും നഷ്ടപ്പെട്ടാലും പകരം പറ്റിയ നല്ല ചിഹ്നം ബോംബ് കിട്ടിയാലായിരിക്കും നല്ലത്. സിപിഎമിന്റെ നേതാക്കന്മാരുടെ മക്കള്‍ പണമുണ്ടാക്കി സുഖിച്ച് ജീവിക്കു മ്പോള്‍ സാധാരണ പാര്‍ടി പ്രവര്‍ത്തകരുടെ മക്കള്‍ ബോംബുണ്ടാക്കി സ്വയം പൊട്ടി മരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബോവിക്കാനം ടൗണിൽ നടന്ന പൊതുയോഗത്തിൽ ഖാലിദ് ബെള്ളിപ്പാടി അധ്യക്ഷത വഹിച്ചു. ബി സി കുമാരൻ സ്വാഗതം പറഞ്ഞു. കോൺഗ്രസ് ദേശീയ തെരഞ്ഞെടുപ്പ് പ്രചാരണ സമിതി ചെയർമാൻ വിനയ കുമാർ സൊർക്കെ, കല്ലട്ര മാഹിൻ ഹാജി, പി കെ ഫൈസൽ, കല്ലട്ര അബ്ദുൽ ഖാദർ, എ ബി ശാഫി, കെ അബ്ദുല്ല കുഞ്ഞി, രാജൻ പെരിയ, കെ ബി മുഹമ്മദ് കുഞ്ഞി, ടി ഗോപിനാഥൻ, അശോകൻ, മൻസൂർ മല്ലത്ത്, എംകെ അബ്ദുൽ റഹ് മാൻ ഹാജി, ശരീഫ് കൊടവഞ്ചി, മുഹമ്മദ് കുഞ്ഞി പെരുമ്പള, ടി ഡി കബീർ, മണികണ്ഠൻ ഒമ്പയിൽ, പി ബി ശഫീഖ്, മാർക് മുഹമ്മദ്, ബി എം അശ്റഫ് സംസാരിച്ചു.
മാന്തോപ്പ് മൈതാനിയിൽ നടന്ന യോഗത്തിൽ അബ്ദുർ റസാഖ് തായിലക്കണ്ടി അധ്യക്ഷത വഹിച്ചു. കെ പി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. സിവി ഭാവനന്‍, പികെ ഫൈസല്‍, അഡ്വ. എന്‍ എ ഖാലിദ്, വണ്‍ ഫോര്‍ അബ്ദുർ റഹ് മാന്‍, കൂക്കള്‍ ബാലകൃഷ്ണന്‍, ബശീര്‍ വെള്ളിക്കോത്ത്, എ ഹമീദ് ഹാജി, കെ മുഹമ്മദ് കുഞ്ഞി, സി മുഹമ്മദ് കുഞ്ഞി, എം പി ജഅഫര്‍, കെ കെ ബദ്‌റുദ്ദീൻ, ടി ഡി കബീര്‍, പിവി സുരേഷ്, വി ഗോപി, എം കുഞ്ഞികൃഷ്ണന്‍, സക്കറിയ തോമസ് സംസാരിച്ചു.