city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Counting Preparation | വോടെണ്ണല്‍ ദിവസം കാസര്‍കോട്ട് കനത്ത സുരക്ഷ; ഫലപ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായെന്ന് കലക്ടര്‍

Heavy security in Kasaragod district on counting day, Election, Lok Sabha, Heavy Security

കൃത്യം എട്ട് മണിക്ക് തന്നെ വോടെണ്ണല്‍ ആരംഭിക്കും. 

ആദ്യ ഫലസൂചനകള്‍ അരമണിക്കൂറിനുള്ളില്‍ പുറത്തുവരും. 

കൗണ്ടിങ് ഹാളില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങളൊന്നും അനുവദിക്കില്ല. 

പെരിയ കേരള - കേന്ദ്ര സര്‍വകലാശാലയിലെ ഗംഗോത്രി, കാവേരി, സബര്‍മതി എന്നീ ബ്ലോകുകളിലായാണ് വോടെണ്ണല്‍ നടക്കുക. 

കാസര്‍കോട്: (KasargodVartha) വോടെണ്ണല്‍ ദിവസം കാസര്‍കോട് ജില്ലയില്‍ കനത്ത സുരക്ഷ ഏര്‍പെടുത്തുമെന്ന് ജില്ലാ വരണാധികാരിയായ കലക്ടര്‍ കെ ഇമ്പശേഖറും ജില്ലാ പൊലീസ് മേധാവി പി ബിജോയിയും  വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫലപ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ജൂണ്‍ നാലിന് പുലര്‍ചെ നാല് മണിക്ക് തന്നെ വോടെണ്ണലിന്റെ നടപടിക്രമങ്ങള്‍ സ്ഥാനാര്‍ഥികളുടെയും അവരുടെ ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ ആരംഭിക്കും. ആറ് മണിയോടെ തന്നെ സ്ട്രോങ് റൂമുകള്‍ തുറന്ന് വോടിങ് മെഷീനുകള്‍ കൗണ്ടിങ് സെന്ററുകളില്‍ എത്തിക്കാന്‍ തുടങ്ങും. കൃത്യം എട്ട് മണിക്ക് തന്നെ വോടെണ്ണല്‍ ആരംഭിക്കും. ആദ്യ ഫലസൂചനകള്‍ അരമണിക്കൂറിനുള്ളില്‍ പുറത്തുവരും. 

പെരിയ കേരള - കേന്ദ്ര സര്‍വകലാശാലയിലെ ഗംഗോത്രി, കാവേരി, സബര്‍മതി എന്നീ ബ്ലോകുകളിലായാണ് കാസര്‍കോട് ലോകസഭാ മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിലെയും വോടെണ്ണല്‍ നടക്കുക. ഗംഗോത്രി ബ്ലോകില്‍ മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ മണ്ഡലങ്ങളിലേയും കാവേരി ബ്ലോകില്‍ കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്ല്യാശ്ശേരി മണ്ഡലങ്ങളിലെയും വോടെണ്ണല്‍ നടക്കും. ഉപ വരണാധികളുടെ നേതൃത്വത്തിലാണ് വോടെണ്ണല്‍. സബര്‍മതി ബ്ലോകില്‍ വരണാധികാരി കെ ഇമ്പശേഖറിന്റെ നേതൃത്വത്തില്‍ ആദ്യം പോസ്റ്റല്‍ ബാലറ്റ് എണ്ണി തിട്ടപ്പെടുത്തും.  

വരണാധികാരിയുടെ ജീവനക്കാര്‍ രാവിലെ നാലിന് പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ് സെന്ററായ സബര്‍മതി ബ്ലോകിലെത്തിച്ചേരും. ഗംഗോത്രി ബ്ലോകില്‍ രാവിലെ നാലിന് പോസ്റ്റല്‍ ബാലറ്റ് സ്‌ട്രോങ് റൂം തുറക്കും. രാവിലെ അഞ്ചിന് നര്‍മ്മദ ബ്ലോകില്‍ ഉപ വരണാധികാരികളുടെ ജീവനക്കാര്‍ ഹാജരാകും. സബര്‍മതി ഹാളില്‍ രാവിലെ അഞ്ചിന് വരണാധികാരിയുടെ നേതൃത്വത്തില്‍ പൊതു നിരീക്ഷകന്റെ സാന്നിധ്യത്തില്‍ സബര്‍മതി ഹാളില്‍ ജീവനക്കാരുടെ മൂന്നാം ഘട്ട റാന്‍ഡമൈസേഷന്‍ നടക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

ജൂണ്‍ നാലിന് രാവിലെ ആറിന് കൗണ്ടിങ് ജീവനക്കാര്‍ നര്‍മ്മദ ബ്ലോകില്‍ റിപോര്‍ട് ചെയ്യും. രാവിലെ ആറിന് ഇ വി എം മഞ്ചേശ്വരം എല്‍ എ സി സ്‌ട്രോങ് റൂം തുറക്കും. തുടര്‍ന്ന് മറ്റ് മണ്ഡലങ്ങളിലെ സ്‌ട്രോങ് റൂമുകള്‍ തുറക്കും. പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ് ജീവനക്കാരും സ്ഥാനാര്‍ഥികളുടെ ഏജന്റ്മാരും രാവിലെ ഏഴിന് മുന്‍പായി സബര്‍മതിയില്‍ എത്തിച്ചേരും. ഇ ടി പി ബി എസ് പ്രീ കൗണ്ടിങ് സ്റ്റാഫും കൗണ്ടിങ് ഏജന്റും രാവിലെ ഏഴിന് സബര്‍മതി ബ്ലോകിലെ റൂം നമ്പര്‍ 202ല്‍ എത്തിച്ചേരും. ഇ വി എം കൗണ്ടിങ് സ്റ്റാഫും ഏജന്റുമാരും അതാത് നിയോജക മണ്ഡലങ്ങളുടെ കൗണ്ടിങ് റൂമുകളിലേക്ക് രാവിലെ 7.30 എത്തിചേരും. 

രാവിലെ എട്ടിന് പോസ്റ്റല്‍ ബാലറ്റ് എണ്ണി തുടങ്ങും. 8.30ന് ഇ വി എം എണ്ണും. 10,988 പോസ്ററല്‍ വോടുകളാണ് ലഭിച്ചിട്ടുള്ളത്. ഇതുകൂടാതെ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കുള്ള 1623 പോസ്റ്റല്‍ വോടുകളും ലഭിച്ചിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. ഇതിന്റെ കൃത്യമായ കണക്ക് വോടെണ്ണല്‍ ദിവസം മാത്രമേ ലഭിക്കുകയുള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആകെ 1500ഓളം ജീവനക്കാരും ഒന്‍പത് സ്ഥാനാര്‍ഥികളും ഒന്‍പത് ചീഫ് ഏജന്റുമാരും 663 ഏജന്റുമാരുമാണ് കൗണ്ടിങ് സെന്ററിലെത്തുക. 

കൗണ്ടിങ് സെന്ററുകള്‍ ഇവയാണ്: 

മഞ്ചേശ്വരം- റൂം നമ്പര്‍ 113, ഗംഗോത്രി ബ്ലോക്
കാസര്‍കോട് - റൂം നമ്പര്‍ 220, ഗംഗോത്രി ബ്ലോക്
ഉദുമ- റൂം നമ്പര്‍ 214, ഗംഗോത്രി ബ്ലോക്
കാഞ്ഞങ്ങാട്- റൂം നമ്പര്‍ 111 കാവേരി ബ്ലോക്
തൃക്കരിപ്പൂര്‍- റൂം നമ്പര്‍ 119 കാവേരി ബ്ലോക്
പയ്യന്നൂര്‍- റൂം നമ്പര്‍ 211 കാവേരി ബ്ലോക്
കല്ല്യാശ്ശേരി- റൂം നമ്പര്‍ 219 കാവേരി ബ്ലോക്

രാവിലെ 8 മുതല്‍ തപാല്‍ ബാലറ്റും 8.30 മുതല്‍ ഇ വി എം വോടും എണ്ണി തുടങ്ങും. പെരിയ കേരള കേന്ദ്രസര്‍വകലാശാല കാംപസില്‍ ജൂണ്‍ 3, 4 തീയതികളില്‍ അവധി അനുവദിക്കും. കൗണ്ടിങ് ഹാളില്‍ മൊബൈല്‍ ഫോണ്‍, സ്മാര്‍ട് വാചുകള്‍, കാല്‍കുലേറ്റര്‍ - തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങളൊന്നും അനുവദിക്കില്ല. 

യമുന ബ്ലോകില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സെന്ററില്‍ മാത്രമേ മൊബൈല്‍ ഫോണ്‍ അനുവദനീയമായിട്ടുളളൂ. കാംപസിനകത്ത് പ്രവേശിക്കുന്ന മുഴുവന്‍ വാഹനങ്ങള്‍ക്കും വാഹന പാസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മുഴുവന്‍ ജീവനക്കാരും വരണാധികാരി നല്‍കുന്ന ക്യു ആര്‍ കോഡ് ഐ ഡി കാര്‍ഡ് കരുതണം. വോടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് പാസ് നിര്‍ബന്ധമാണ്.

മാധ്യമ പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് കമീഷന്‍ അനുവദിക്കുന്ന അതോറിറ്റി ലെറ്റര്‍ കയ്യില്‍ നിര്‍ബന്ധമായും കരുതണം. മാധ്യമപ്രവര്‍ത്തകര്‍ക്ക് ചെറു ഗ്രൂപുകളായി കൗണ്ടിംഗ് ഹാളിന്റെ നിശ്ചിത ദൂരത്തില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കാം. തുടര്‍ന്ന് മീഡിയാ സെന്ററിലേക്ക് മടങ്ങണം. വോടെണ്ണല്‍ ഹാളില്‍ ട്രൈ പോഡ് ഉപയോഗിച്ച് ചിത്രീകരണം അനുവദനീയമല്ല. മീഡിയാ സെന്ററില്‍ വോടെണ്ണല്‍ പുരോഗതി റിസള്‍ട് എന്നിവ ലഭ്യമാക്കും.

സുരക്ഷ സന്നാഹം ശക്തം;  ആഹ്ലാദപ്രകടനം ആറുമണിവരെ മാത്രം

വോടെണ്ണല്‍ ദിവസം ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന് 1200 ഓളം പേരുള്‍പ്പെടുന്ന പൊലീസ് സേനയെ വിന്യസിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പി ബിജോയി പറഞ്ഞു ആഹ്ലാദപ്രകടനങ്ങള്‍ വൈകിട്ട് ആറു മണിയ്ക്കകം അവസാനിപ്പിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അഹ്ലാദപ്രകടനം നടത്തുന്ന കേന്ദ്രങ്ങളെ കുറിച്ച് രാഷ്ട്രീയ പാര്‍ടി പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് സുരക്ഷ ഉറപ്പാക്കും. സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങള്‍ പൊലീസിന്റെ പ്രത്യേക നിരീക്ഷണത്തിലായിരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി  പറഞ്ഞു.

ഇലക്ഷന്‍ ഡപ്യൂടി കളക്ടര്‍ പി അഖില്‍, മീഡിയ നോഡല്‍ ഓഫീസറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

കേന്ദ്ര സര്‍വകലാശാലയ്ക്ക് ജൂണ്‍ 4ന് അവധി

വോടെണ്ണല്‍ കേന്ദ്രമായ പെരിയ കേരള കേന്ദ്ര സര്‍വകലാശാല കാംപസിന് വോടെണ്ണല്‍ ദിനമായ ജൂണ്‍ നാലിന് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ അവധി പ്രഖ്യാപിച്ചു. ആവശ്യമായ നടപടികള്‍ക്ക് കേന്ദ്ര സര്‍വകലാശാല രജിസ്ട്രാര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia