city-gold-ad-for-blogger
Aster MIMS 10/10/2023

Campaign | കാസർകോട്ട് ഇടതുമുന്നണിക്ക് ആവേശം പകർന്ന് മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം; ബിജെപിക്കും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനം

Pinarayi Vijayan at Palakunu
* സംഘ്പരിവാറിന്റെ നിലപാടിനൊപ്പമാണ് കോൺഗ്രസ് 
* 'പാർലമെന്റിന് അകത്തും പുറത്തും കോൺഗ്രസ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചില്ല'

പാലക്കുന്ന്: (KasaragodVartha) കാസർകോട് ലോക്‌സഭ മണ്ഡലം സ്ഥാനാർഥി എം വി ബാലകൃഷ്ണൻ മാസ്റ്ററുടെ പ്രചാരണത്തിന് ആവേശം പകർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കുന്നിലായിരുന്നു ഞായറാഴ്ച രാവിലെ മുഖ്യമന്ത്രി പങ്കെടുത്ത പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് റാലിയും നടന്നത്. കോൺഗ്രസിനും ബിജെപിക്കുമെതിരെ രൂക്ഷ വിമർശനമുന്നയിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. രാഹുൽ ഗാന്ധിയെയും നരേന്ദ്ര മോദിയെയും പേരെടുത്തും അദ്ദേഹം വിമർശിച്ചു.

ബിജെപി നടപ്പാക്കുന്നത് ആർ എസ് എസ് അജൻഡയാണെന്നും സംഘ്പരിവാറിന്റെ നിലപാടിനൊപ്പമാണ് കോൺഗ്രസെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും നിലപാടുകൾ മോദിയെ സന്തോഷിപ്പിക്കുന്നതാണ്. നരേന്ദ്ര മോദിയുടെ ആദ്യ ടേമിൽ  രാജ്യത്ത് സംഘ്പരിവാർ അജൻഡകൾ നടപ്പിലാക്കാൻ സാഹചര്യം ഒരുക്കുകയായിരുന്നു.

രണ്ടാം തവണ അധികാരത്തിൽ വന്നപ്പോൾ മതനിരപേക്ഷ തകർക്കുകയെന്ന ഏറ്റവും പ്രധാനപ്പെട്ട അജൻഡ നടപ്പാക്കാൻ അവർ രംഗത്തിറങ്ങി. അതാണ് പൗരത്വ ഭേദഗതി നിയമം. ഇതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യമെങ്ങും ഉയർന്നു. എന്നാൽ പാർലമെന്റിന് അകത്തും പുറത്തും കോൺഗ്രസ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചില്ല.

കോൺ​ഗ്രസിന്റെ പ്രകടനപത്രികയിൽ സിഎഎയെപ്പറ്റിയുള്ള കാര്യങ്ങൾ ഇല്ല.  സിഎഎയെപ്പറ്റിയുള്ള ഭാ​ഗം 
കോൺ​ഗ്രസ് പ്രകടനപത്രികയുടെ കരടിലുണ്ടായിരുന്നു. എന്നാൽ പിന്നീട് വെട്ടിക്കളയുകയായിരുന്നുവെന്ന് ഇൻഡ്യൻ എക്‌സ്പ്രസ് റിപോർട് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എല്ലാ മണ്ഡലങ്ങളിലും എൽഡിഎഫിന് അനുകൂലമായ തരംഗമാണ് അലയടിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വലിയ ജനക്കൂട്ടം മുഖ്യമന്ത്രിയുടെ പരിപാടിക്കെത്തിയിരുന്നു. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, ഇ ചന്ദ്രശേഖരൻ എംഎൽഎ, അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ, എം വി ബാലകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു. ഉച്ചയ്ക്ക് 3.30ന്‌ തൃക്കരിപ്പൂർ ഗവ. ഹൈസ്‌കൂൾ മിനി സ്‌റ്റേഡിയത്തിലും വൈകിട്ട്‌ അഞ്ചിന്‌ പയ്യന്നൂർ ഗവ. ബോയ്‌സ്‌ ഹൈസ്‌കൂൾ സ്‌റ്റേഡിയത്തിലും നടക്കുന്ന തിരഞ്ഞെടുപ്പ് റാലികളിലും മുഖ്യമന്ത്രി പങ്കെടുക്കും.
 

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL