Allegation | മുസ്ലിം ലീഗ് കേന്ദ്രങ്ങളില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന് എ അബ്ദുര്‍ റഹ് മാന്‍
*ജനവിധിയെ ഭയപ്പെടുന്ന സിപിഎമിന്റെ അഹങ്കാരത്തിനെതിരെയുള്ള വിധിയെഴുത്ത്
*യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിലൂടെ ജനം മറുപടി നല്‍കും
കാസര്‍കോട്: (KasargodVartha) വോടെടുപ്പ് ദിവസം മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രങ്ങളായ ബൂതുകളില്‍ വോടെടുപ്പ് വൈകിപ്പിച്ചും മനപൂര്‍വം സംഘര്‍ഷം ഉണ്ടാക്കിയും തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായി മുസ്ലിം ലീഗ് ജില്ലാ ജെനറല്‍ സെക്രടറി എ അബ്ദുര്‍ റഹ് മാന്‍.
ഒരു ഭരണകക്ഷി എംഎല്‍എയും സിപിഎം ചാനല്‍ റിപോര്‍ടറും ചില പൊലീസ് ഉദ്യോഗസ്ഥരും നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് തിരഞ്ഞ് പിടിച്ച് ചില ബൂതുകളില്‍ നടന്ന കള്ളവോട് ആരോപണവും സംഘര്‍ഷവും. ബൂതുകളിലെ വോടെടുപ്പ് നടപടി ക്രമങ്ങള്‍ അവിടെ ഉദ്യോഗസ്ഥരും പോളിംഗ് ഏജന്റുമാരും കൈകാര്യം ചെയ്യും. ബൂതുകളില്‍ പ്രത്യേക അധികാരമോ അവകാശമോ ഇല്ലാത്ത ഭരണകക്ഷി എംഎല്‍എ ചെര്‍ക്കളയില്‍ ബൂതില്‍ കയറി നടത്തിയ നാടകവും ചില ചാനല്‍ റിപോര്‍ടര്‍മാര്‍ വോടര്‍മാര്‍ക്കിടയില്‍ നടത്തിയ ചോദ്യങ്ങളും കൂട്ടി വായിച്ചാല്‍ ഗൂഢാലോചന ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഏത് വിധേനയും യുഡിഎഫിന്റെ മുന്നേറ്റം തടയാനുള്ള സിപിഎം തീരുമാനത്തിന്റെ ഭാഗമായി നടന്ന സംഘര്‍ഷത്തിന്റെ പേരില്‍ ചെര്‍ക്കളയിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകരായ നിരപരാധികളെ പൊലീസ് വേട്ടയാടുകയാണ്. ജനവിധിയെ ഭയപ്പെടുന്ന സിപിഎമിന്റെ അഹങ്കാരത്തിനെതിരെയുള്ള വിധിയെഴുത്തായിരിക്കുമെന്നും യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിലൂടെ ജ
നം മറുപടി നല്‍കുമെന്നും അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു.