Abdur Rahman | 'ഇത് രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പ്', യുഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കാൻ പ്രവാസികൾ രംഗത്തിറങ്ങി പ്രവർത്തിക്കണമെന്ന് എ അബ്ദുർ റഹ്‌മാൻ
* 'കെഎംസിസി ആവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുക്കണം'
ദുബൈ: (KasaragodVartha) രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പാണ് ഇന്ത്യയിൽ നടക്കുന്നതെന്ന് മുസ്ലിം ലീഗ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്മാൻ പറഞ്ഞു. രാജ്യത്തെ രക്ഷിക്കാനും, മതേതരതത്വം സംരക്ഷിക്കാനും വേണ്ടി ഇന്ത്യ മുന്നണി അധികാരത്തിൽ വരേണ്ടത് രാജ്യസ്നേഹികളുടെ ഉത്തരവാദിത്തമാണെന്നും ഇന്ത്യ മുന്നണി അധികാരത്തിലെത്താൻ കേരളത്തിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ പ്രവാസികൾ രംഗത്തിറങ്ങി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നാട്ടിലുള്ള കുടുംബാഗങ്ങളേയും ബന്ധുമിത്രാദികളേയും സുഹൃത്തുക്കളേയും ബന്ധപ്പെട്ട് വോട്ടുകൾ രേഖപ്പെടുത്താൻ നിർദേശം നൽകണമെന്നും കെഎംസിസി കമ്മിറ്റികൾ ഇതിന് ആവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുക്കണമെന്നും എ അബ്ദുൽ റഹ്മാൻ പറഞ്ഞു. ദുബൈ കാസർകോട് നിയോജക മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ മുഖ്യ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുബൈ കെഎംസിസി മണ്ഡലം പ്രസിഡന്റ് ഫൈസൽ പട്ടേൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അസ്‌കർ ചൂരി സ്വാഗതം പറഞ്ഞു. ഇഫ്ത്താർ സംഗമം യു.എ.ഇ കെ.എം.സി.സി ഉപദേശക സമതി വൈസ് ചെയർമാൻ യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു.
ദുബൈ കെ.എം.സി.സി സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഹംസ തോട്ടി, വൈസ് പ്രസിഡന്റ് ഹനീഫ് ചെർക്കള, കാസർകോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ, പ്രവാസി ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഖാദർ ഹാജി, മുസ്ലിം ലീഗ് കുമ്പഡാജ പഞ്ചായത്ത് ജനറൽ സെക്രട്ടറി ബി.ടി അബ്ദുള്ള കുഞ്ഞി, കേരള സാഹിത്യ പരിഷത്ത് മെമ്പർ മാപ്പിള കലാ അക്കാഡമി അഡ്വൈസറി അംഗം പി.എസ് ഹമീദ്, അബ്ദുള്ള ആറങ്ങാടി, അഫ്സൽ മെട്ടമ്മൽ, മധൂർ ഹംസ, മജീദ് കോളിയാട്, ഫൈസൽ ദീനാർ, സുബൈർ അബ്ദുള്ള, പി.ഡി നൂറുദ്ധീൻ, ഹസൈനാർ ബീജന്തടുക്ക, സിദ്ദിഖ് ചൗക്കി, സി.എച്ച് നൂറുദ്ദീൻ, സി.എ ബഷീർ പള്ളിക്കര, റഫീഖ് മാങ്ങാട്, യൂസഫ് ഷേണി, മൻസൂർ മർത്തിയ, സിനാൻ തൊട്ടാൻ , തൽഹത്ത് തളങ്കര, നാസർ പാലകൊച്ചി, റസാഖ് ബദിയടുക്ക, സിദ്ദിഖ് ബി.എച്ച്, മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, മുനീർ പള്ളിപ്പുറം, ആരിഫ് ചെരുമ്പ, സലാം പാടലടക്ക, ഷംസുദ്ദീൻ പുഞ്ചാവി, ഹാരിസ് പീബീസ്, ഷകീൽ എരിയാൽ,ഷബീർ കൈതക്കാട്, ജബ്ബാർ ബൈതല, സലാം എ.പി, ഖലീൽ പതിക്കുന്നിൽ, സത്താർ ആലംപാടി, അബ്ദുള്ള ബെളിഞ്ചം, കബീർ വയനാട്, ഷാഫി ചെർക്കള, ഷംസു തുവ്വൂർ എന്നിവർ സംസാരിച്ചു. മുനീഫ് ബദിയടുക്ക പ്രാർത്ഥന നിർവഹിച്ചു. ട്രഷറർ ഉപ്പി കല്ലങ്കൈ നന്ദി പറഞ്ഞു.