Community Recognition | കുമ്പഡാജെ കുടുംബാരോഗ്യ കേന്ദ്രത്തിന് ഗ്രാമപഞ്ചായത്തിന്റെ അഭിനന്ദനം
● കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള സ്നേഹോപഹാരം നൽകി മെഡിക്കൽ ഓഫീസർ ഡോ. സയ്യിദ് ശുഐബ് തങ്ങളെ ആദരിച്ചു.
● ബാൻഡ് മേളത്തോടെയുള്ള റാലി ഗ്രാമ പഞ്ചായത്ത് പരിസരത്ത് സമാപിച്ചു.
മാർപ്പനടുക്ക: (KasargodVartha) ദേശീയ അംഗീകാരം നേടിയ കുമ്പഡാജെ കുടുംബാരോഗ്യ കേന്ദ്രത്തെ ഗ്രാമ പഞ്ചായത്ത് അഭിമാനത്തോടെ ആദരിച്ചു.
ഇതോടനുബന്ധിച്ച് അഗൽപാടി സ്‌കൂളിൽ നിന്നും ആരംഭിച്ച റാലിയിൽ എം.എൽ.എ, ജനപ്രതിനിധികൾ, ആശുപത്രി ജീവനക്കാർ, കുടുംബശ്രീ, ആശാ, അംഗൻവാടി പ്രവർത്തകർ, ഹരിത സേന അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, വ്യാപാരികൾ, അദ്ധ്യാപകർ, നാട്ടുകാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ അണിനിരന്നു. ബാൻഡ് മേളത്തോടെയുള്ള റാലി ഗ്രാമ പഞ്ചായത്ത് പരിസരത്ത് സമാപിച്ചു.
അനുമോദന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ച എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, കുമ്പഡാജെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേട്ടം മാർപ്പനടുക്കയുടെ അഭിമാനമാണെന്ന് പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസൊളിഗെ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള സ്നേഹോപഹാരം നൽകി മെഡിക്കൽ ഓഫീസർ ഡോ. സയ്യിദ് ശുഐബ് തങ്ങളെ ആദരിച്ചു.
വൈസ് പ്രസിഡന്റ് എലിസ ബത്ത് ക്രാസ്റ്റ, വികസനസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ റസാഖ്, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൻ ഖദീജ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സഞ്ജീവ് ഷെട്ടി, ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈലജ ഭട്ട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നളിനി, യെശോദ, വാർഡ് മെമ്പർ ഹരീഷ് ഗോസാട, വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് ബി.ടി അബ്ദുല്ല കുഞ്ഞി, നാരായണൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.
ജെ.എച്ച്.ഐ രാജേഷ് കെ. നമ്പ്യാർ സ്വാഗതവും പഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റന്റ് നവാസ് നന്ദിയും പറഞ്ഞു.
#KumbadajeHealthCenter #CommunityHealth #GramaPanchayat #LocalEvent #MLARecognition #HealthInitiatives