city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൃഷി ഭവനിൽ വിജിലൻസ് റെയിഡ്; ഭൂമി തരം തിരിക്കുന്നതുമായി ബന്ധപ്പെട്ട് ഭൂമാഫിയ നടത്തിയ ഇടപെടലുകളെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ഡി വൈ എസ് പി

കാഞ്ഞങ്ങാട്: (www.kasargodvartha.com 17.11.2021) കാഞ്ഞങ്ങാട് കൃഷി ഭവനിൽ വിജിലൻസ് പരിശോധന. ഭൂമാഫിയയുടെ ഇടപെടലുകളെ കുറിച്ച് വിവരം ലഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. അലാമിപ്പള്ളി തെരുവത്ത് പ്രവർത്തിക്കുന്ന കൃഷിഭവനിലാണ് ഡി വൈ എസ് പി, പി വേണുഗോപാലിൻ്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ചൊവ്വാഴ്ച രാവിലെ മുതൽ പരിശോധന നടത്തിയത്.

  
കൃഷി ഭവനിൽ വിജിലൻസ് റെയിഡ്; ഭൂമി തരം തിരിക്കുന്നതുമായി ബന്ധപ്പെട്ട് ഭൂമാഫിയ നടത്തിയ ഇടപെടലുകളെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ഡി വൈ എസ് പി



ഡാറ്റാ ബാങ്കിൽപെട്ട ഭൂമിയുടെ തരം തിരിക്കലിൽ ഭൂമാഫിയയുടെ ഇടപെടൽ വ്യക്തമായിട്ടുണ്ടെന്ന് ഡി വൈ എസ് പി വേണുഗോപാൽ കാസർകോട് വാർത്തയോട് പറഞ്ഞു. ഭൂമി തരം തിരിക്കലുമായി ബന്ധപ്പെട്ട് 2,000 ലധികം അപേക്ഷകൾ കൃഷിഭവനിൽ കെട്ടിക്കിടക്കുന്നുണ്ട്. ഭൂമാഫിയയുടെ അപേക്ഷകളും അതോടൊപ്പം അർഹതപ്പെട്ട അപേക്ഷകളും കെട്ടിക്കിടന്നതോടെയാണ് വിജിലൻസിൽ പരാതി എത്തിയതെന്നാണ് വിവരം.

നേരത്തേ 10,000 ൽ അധികം അപേക്ഷകൾ കെട്ടികിടന്നപ്പോൾ മറ്റ് വിലേജ് ഓഫീസർമാരെ വെച്ച് അപേക്ഷകൾ പരിശോധിച്ച് തീരൂമാനം എടുത്തിരുന്നുവെന്നും ഇതിലാണ് ഭൂമാഫിയയുടെ ഇടപെടലുകൾ നടന്നതെന്നുമാണ് പറയുന്നത്. സമ്മർദങ്ങൾക്ക് വഴങ്ങി അപേക്ഷകളിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്നും മറ്റ് വിലേജ് ഓഫീസർമാർ പരിശോധന നടത്തിയ ഭൂമി നേരിട്ട് പരിശോധന നടത്താതെ ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കി കൊണ്ട് ഒപ്പിടാൻ താൻ തയ്യാറല്ലെന്നും ഇപ്പോഴത്തെ കൃഷി ഓഫീസർ ശക്തമായ നിലപാട് എടുത്തിരുന്നതായും ഇത് ഭൂമാഫിയക്കാർക്ക് തിരിച്ചടി ആയിരുന്നതായും റിപോർട് ഉണ്ട്.

പരിശോധന നടത്തിയ ചില വിലേജ് ഓഫീസർമാർ സ്വാധീനങ്ങൾക്ക് വഴങ്ങിയതായി സംശയിക്കുന്നതായും അവർക്കെതിരെ അന്വേഷണം ഉണ്ടാകുമെന്നും വിജിലൻസ് അധികൃതർ പറഞ്ഞു. കൃഷി ഭവൻ, നഗരസഭ, ആർ ഡി ഒ, വിലേജ് ഓഫീസ് കേന്ദ്രീകരിച്ച് ഭൂമാഫിയ നടത്തിയ ഇടപെടലുകളെ കുറിച്ച് അന്വേഷിക്കുമെന്നാണ് വിജിലൻ ഡി വൈ എസ് പി വ്യക്തമാക്കുന്നത്.

തിരക്ക് ഏറെയുള്ള കാഞ്ഞങ്ങാട് കൃഷി ഭവനിൽ കൃഷി ഓഫീസറും ഒരു സപോർടിംഗ് ഉദ്യോഗസ്ഥനും മാത്രമാണുള്ളത്. കൃഷി ഓഫീസർ തന്നെയാണ് എല്ലാ ജോലികളും ചെയ്യേണ്ടതെന്ന അവസ്ഥയാണ് നിലവിൽ. പരിശോധനയ്ക്കായി നിരവധി ഫയലുകൾ വിജിലൻസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൃഷി ഓഫീസർ അവധിയിലായത് കൊണ്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ വിജിലൻസിന് കഴിഞ്ഞിട്ടില്ല.

പരിശോധനയ്ക്ക് വിജിലൻസ് ഡിവൈഎസ്പിയെ കൂടാതെ എസ് ഐമാരായ രമേശൻ, സുഭാഷ്, സിവിൽ പൊലീസ് ഓഫീസർമാരായ രഞ്ജിത് കുമാർ, രാജീവൻ എന്നിവരും ഉണ്ടായിരുന്നു.


Keywords:  Kanhangad, Kasaragod, Kerala, News, Top-Headlines, Raid, Vigilance-raid, Investigation, Farming, Kasargodvartha, Village Office, Kanhangad-Municipality, DYSP, Vigilance raid on Krishi Bhavan.



< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia