മംഗളുറു കൊണാജെയിലെ മയക്കുമരുന്ന് കടത്ത് കേസിൽ പ്രധാന പ്രതികളായ കാസർകോട് സ്വദേശി ഉൾപെടെ രണ്ട് പേർ അറസ്റ്റിൽ; ഇതുവരെ പിടിയിലായ ഏഴിൽ ആറ് പേരും കാസർകോട്ടുകാർ
Jun 22, 2021, 12:19 IST
മംഗളുറു: (www.kasargodvartha.com 22.06.2021) കൊണാജെ പൊലീസിന്റെ പിടിയിലായ മയക്കുമരുന്ന് കടത്ത് കേസുമായി ബന്ധപ്പെട്ട് കാസർകോട് സ്വദേശി ഉൾപെടെ രണ്ട് പേർ കൂടി അറസ്റ്റിൽ. നൈജീരിയൻ പൗരനാണ് അറസ്റ്റിലായ രണ്ടാമത്തെയാൾ. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് റമീസ്, നൈജീരിയയിലെ സ്റ്റാൻലി ചിമ എന്നിവരാണ് ബെംഗളൂറിൽ നിന്ന് പിടിയിലായത്. ഇവരാണ് ഈ കേസിലെ പ്രധാന പ്രതികളെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഏഴ് പേരിൽ ആറ് ആളുകളും കാസർകോട് സ്വദേശികളാണ്. ജൂൺ നാലിന് 10 ലക്ഷം രൂപ വിലമതിക്കുന്ന എം ഡി എം എയുമായി മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് മുനാഫ്, മുഹമ്മദ് മുസമ്മിൽ, അഹ്‌മദ് മശൂഖ് എന്നിവരാണ് ആദ്യം പിടിയിലായത്. ഇവരിൽ നിന്ന് കാറും നാല് മൊബൈൽ ഫോണുകളും പിടിച്ചെടുത്തിരുന്നു.
ജൂൺ 13 ന് 3.9 ലക്ഷം രൂപയുടെ മാരക എംഡിഎംഎ മയക്കുമരുന്നുമായി രണ്ട് കാസർകോട് സ്വദേശികൾ അറസ്റ്റിലായി. ശഫീഖ്, അൽത്വാഫ് എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് മഞ്ഞനാടി നടേക്കലിൽ വെച്ച് പൊലീസ് പരിശോധനയ്ക്കിടെയാണ് ഇവരിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തത്.
കെഎൽ 14 ആർ 3536 രജിസ്ട്രേഷൻ നമ്പറുള്ള കാർ മപ്പാർ, മുടിപ്പു, നടേക്കൽ വഴി ഉപ്പിനങ്ങാടിയിൽ നിന്ന് കേരളത്തിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. 65 ഗ്രാം എംഡിഎംഎ മയക്കുമരുന്നുകളാണ് പിടിച്ചെടുത്തത്. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന സ്വിഫ്റ്റ് കാറും 11,000 രൂപ വിലവരുന്ന നാല് മൊബൈൽ ഫോണുകളും പിടികൂടിയിരുന്നു.
ആദ്യം പിടിയിലായ പ്രതികൾ ബെംഗളൂറിലെ ഒരു ആഫ്രികൻ സ്വദേശിയിൽ നിന്നാണ് എം ഡി എം എ വാങ്ങിയതെന്ന് പറഞ്ഞതായി പൊലീസ് അറിയിച്ചിരുന്നു. രണ്ടാമത് പിടിയിലായവർ ബെംഗളൂറിലെ കമ്മനഹള്ളിയിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ബെംഗളുറു, മംഗളുറു, കാസർകോട്, ഉപ്പള എന്നിവിടങ്ങളിൽ മയക്കുമരുന്ന് വിൽക്കാൻ പ്രതികൾ ശ്രമിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്.

Keywords: Kasaragod, Kerala, News, Mangalore, Karnataka, Case, Drugs, Police, Manjeshwaram, Uppala, Bangalore, Two arrested, including Kasargod native, accused in the Mangalore Konaje drug trafficking case.
< !- START disable copy paste -->
< !- START disable copy paste -->