city-gold-ad-for-blogger

സംയുക്ത ഓടോ തൊഴിലാളികൾ നടത്തിയ സമരം ഫലം കണ്ടു

പടന്ന: (www.kasargodvartha.com 17.04.2021) സംയുക്ത ഓടോ തൊഴിലാളികൾ നടത്തിയ സമരം ഫലം കണ്ടു. പടന്നക്കടപ്പുറം മുതൽ വലിയപറമ്പ വരെയുള്ള റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് സംയുക്ത ഓടോ തൊഴിലാളി യൂണിയനുകൾ രണ്ട് ദിവസമായി നടത്തിയ സമരത്തിനാണ് ഫലം കണ്ടത്.

സംയുക്ത ഓടോ തൊഴിലാളികൾ നടത്തിയ സമരം ഫലം കണ്ടു

ഇതിൻ്റെ ഭാഗമായി വലിയപറമ്പ പഞ്ചായത്ത് പ്രസിഡന്റ് വി വി സജീവൻ അടിയന്തിരമായി ഇടപെടുകയും ഇടപെടലിന്റെ ഭാഗമായി തിരുവനന്തപുരത്തുന്നിന്നും ചീഫ് എൻജിനിയർ വലിയപറമ്പ പഞ്ചായത്തിൽ എത്തി അധികാരികളുമായി ചർച നടത്തി. ഞായറാഴ്ച വലിയപറമ്പ പാലം മുതൽ പണി തുടങ്ങും എന്ന് ഉറപ്പ് നൽകി.

അധികൃതരുടെ ഉറപ്പിനെ തുടർന്ന് നിലവിലെ സമരം ഞായറാഴ്ച മുതൽ പിൻവലിക്കും എന്ന് സംയുക്ത ഓടോ തൊഴിലാളി യൂണിയൻ ഭാരവാഹികൾ കാസർകോട് വാർത്തയോട് പറഞ്ഞു.

Keywords:  Kerala, News, Workers Union, Kasaragod, Padanna, Protest, Road, Auto, Driver, Top-Headlines, Kasargodvartha, The strike by the joint auto workers paid off.
< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia