കാസർകോട് വാർത്ത തുണയായി; നിർധന വീട്ടമ്മയുടെ വീടെന്ന സ്വപ്‌നം പൂവണിയുന്നു; കോൺക്രീറ്റ് പണികൾ പൂർത്തിയായി; സുമനസുകൾക്ക് നന്ദി പറഞ്ഞ് കുടുംബം
Jun 26, 2021, 15:32 IST
സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (www.kasargodvartha.com 25.06.2021) സുമനസുകൾ കൈ കോർത്തപ്പോൾ നിർധന വീട്ടമ്മയുടെയുടെ വീടിന്റെ കോൺക്രീറ്റ് ജോലികൾ പൂർത്തിയായി. ഒരു മാസം മുൻപ് കാസർകോട് വാർത്തയിലൂടെ പുറം ലോകമറിഞ്ഞ വീട്ടമയുടെ ദുരിത ജീവിതം കനിവുള്ള മനസുകൾ നെഞ്ചോട് ചേർക്കുകയും ഇവരുടെ വീട് നിർമാണം പൂർത്തിയാക്കുവാൻ സഹായങ്ങൾ എത്തിക്കുകയുമായിരുന്നു.
55 വയസിനിടെ അഞ്ച് തവണ വാടക വീട്ടിൽ താമസിക്കേണ്ടി വന്നു ഈ കുടുംബത്തിന്. അഞ്ച് സെന്റ് ഭൂമിയിൽ നിർമാണം തുടങ്ങിയ വീട് പണി അഞ്ച് വർഷം കൊണ്ട് പൂർത്തീകരിക്കാൻ കഴിയാതെ വിഷമിക്കുകയായിരുന്നു ഇവർ. കുടുംബത്തിന്റെ സങ്കടം നിറഞ്ഞ ജീവിത കഥ കാസർകോട് വാർത്ത പുറത്ത് കൊണ്ടു വന്നപ്പോൾ മികച്ച പ്രതികരണമായിരുന്നു. വിദേശത്ത് നിന്നും നാട്ടിൽ നിന്നുമായി നിരവധിയാളുകൾ കൈകോർത്തു.
ഇതിനിടയിൽ പരപ്പ ബ്ലോക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, ബളാൽ പഞ്ചായത്ത് അംഗം വിനു കെ ആർ എന്നിവർ ചേർന്ന് വീട്ടമ്മയുടെ പേരിൽ ബാങ്കിൽ അകൗണ്ട് ആരംഭിച്ചു. ഇതിലേക്കും സുമനസുകൾ സഹായം എത്തിച്ചു. വീടിന്റെ മെയിൻ സ്ലാബിന്റെ കോൺക്രീറ്റിനും നിലം സി സി ചെയ്യുന്നതിനും അവശ്യമായ മെറ്റൽ നൽകാൻ മാലോം മഹാത്മാഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ രാജു കട്ടക്കയം തയ്യാറായി.
വെള്ളരിക്കുണ്ടിൽ ജിം നടത്തുന്ന ഷിജു മാസ്റ്റർ 10300 രൂപയുടെ സഹായം വീട്ടിലെത്തി കൈമാറിയിരുന്നു. സെന്റ് ജുഡ്സ് ഹയർ സെകൻഡറി സ്കൂളിലെ ഹ്യുമാനിറ്റിസ് 1994 ബാച് വിദ്യാർഥികളും അധ്യാപകരും ചേർന്ന് വീടിന്റെ കോൺക്രീറ്റ് ജോലികൾക്കുള്ള മുഴുവൻ സിമന്റും കമ്പിയും വാങ്ങിയതോടെ വീടെന്ന സ്വപ്‌നം പൂവണിയുമെന്നായി. ഏറെ ദുരിതങ്ങൾ അനുഭവിക്കേണ്ടി വന്ന കുടുംബത്തിന് ഏറെ സന്തോഷം പകർന്ന നിമിഷമാണിത്.

Keywords: Kerala, Kasaragod, News, Vellarikundu, House, Helping hands, Kasargod Vartha, The dream of a poor housewife's house comes true; Concrete work completed. < !- START disable copy paste -->