city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നികുതി വെട്ടിച്ച് കടത്തിയെന്നതിന് സ്വർണാഭരണങ്ങൾ പിടികൂടി; പിഴയീടാക്കി വിട്ടുനൽകി

കാസർകോട്: (www.kasargodvartha.com 11.10.2021) നികുതി വെട്ടിച്ച് കടത്തിയെന്നതിന് സ്വർണാഭരണങ്ങൾ പിടികൂടി. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗത്തിന്റെ പരിശോധനയിൽ കറന്തക്കാട് നിന്നാണ് ഇവ പിടികൂടിയത്. നികുതി വെട്ടിച്ച് കടത്തുന്ന വസ്തുക്കൾ പിടികൂടിയാൽ സാധാരണ പിഴയീടാക്കുകയും, പിഴ അടച്ചില്ലെങ്കിൽ സർകാരിലേക്ക് കണ്ടുകെട്ടുകയുമാണ് ചെയ്യുന്നത്.

   
നികുതി വെട്ടിച്ച് കടത്തിയെന്നതിന് സ്വർണാഭരണങ്ങൾ പിടികൂടി; പിഴയീടാക്കി വിട്ടുനൽകി



ഉടമ പിഴ അടയ്ക്കാൻ തയ്യാറായതോടെ സ്വർണാഭരണങ്ങൾ വിട്ടുനൽകിയതായി പരിശോധനയ്ക്ക് നേതൃത്വം നൽകിയ സ്റ്റേറ്റ് ടാക്സ് ഓഫീസർ കൊളത്തൂർ നാരായണൻ കാസർകോട് വാർത്തയോട് പറഞ്ഞു. ചരക്ക് സേവന നികുതി നിയമത്തിലെ 130-ാം വകുപ്പ് പ്രകാരം നികുതിയും പിഴയുമായി 9, 93,594 രൂപ ഈടാക്കി.

അസി. സ്റ്റേറ്റ് ടാക്സ് ഓഫീസർമാരായ ശശികുമാർ മാവിങ്കൽ, തോമസ് ജോർജ്, ജീവനക്കാരായ ബി വാമന, വിനോദ് കുമാർ, രാജേഷ് തമ്പാൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.


Keywords: Kasaragod, Kerala, News, Top-Headlines, Tax, Fine, Gold, Investigation, Kasargodvartha, Income Tax Raid, Government, Tax evasion; gold seized.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia