'റമദാൻ വസന്തം - 2022' കാസർകോട് വാർത്ത - ക്വിസ് മത്സരം - 4
Apr 6, 2022, 17:13 IST
(www.kasargodvartha.com 06.03.2022) ഇന്നത്തെ ചോദ്യം:
മദീനയിലെത്തിയ മുഹമ്മദ് നബി (സ്വ) ആദ്യമായി താമസിച്ചത് ഏത് സ്വഹാബിയുടെ വീട്ടിലാണ് ?
പ്രവാചകൻ മദീനയിൽ
മക്കയിൽ ഇസ്ലാമിക പ്രബോധനത്തിനിടയിൽ അവിടെയുള്ളവർ നബിയെ പരിഹസിക്കുകയും മർദിക്കുകയും ബഹിഷ്കരണങ്ങള്‍ ഏര്‍പെടുത്തുകയും ചെയ്തു. മക്കാജീവിതം നബിക്കും അനുയായികള്‍ക്കും പ്രയാസകരമായി മാറി. സ്വതന്ത്രമായ പ്രബോധനവും പരസ്യമായ ആരാധനയും നടത്താന്‍ സാധിക്കാതെ വന്നു. മക്കയില്‍ നിന്ന് പ്രബോധന കേന്ദ്രം മാറ്റാന്‍ അല്ലാഹു ഉത്തരവ് നല്‍കി. അങ്ങനെ മദീന മുന്നിലെത്തി.
മക്കാനിവാസികള്‍ കൈവെടിഞ്ഞ ഇസ്ലാമിനെയും പ്രവാചകനെയും മാറോടണച്ചു സ്വീകരിക്കാന്‍ മദീനക്കാര്‍ തയ്യാറായി. സ്വഫര്‍ 27 രാത്രി അവർ മക്ക വിട്ടിറങ്ങി. ആദ്യം ചെന്നെത്തിയത് സൗര്‍ പര്‍വത ഗുഹയിലാണ്. മൂന്ന് ദിവസം അവിടെ താമസിച്ചു. ശത്രുക്കളുടെ തെരച്ചിലടങ്ങിയപ്പോള്‍ തിരുമേനിയും അവിടുത്തെ അനുയായികളും റബീഉല്‍ അവ്വല്‍ ഒന്നിന് അവിടെ നിന്ന് യാത്ര തുടങ്ങി. റബീഉല്‍ അവ്വല്‍ എട്ടിന് തിങ്കളാഴ്ച ദിവസം മദീനയിലെ ഖുബാഇലെത്തി. നാലുദിവസത്തെ താമസത്തിന് ശേഷം അവിടെ നിന്ന് മദീനയുടെ ഹൃദയഭാഗത്തെത്തി. ഹൃദയമായ സ്വീകരണമാണ് മദീനയിൽ അവർക്ക് ലഭിച്ചത്.
Keywords: News, Kerala, Kasaragod, Ramadan, Quiz, Competition, Kasargod Vartha, Ramadan Vasantham - 2022, 'Ramadan Vasantham - 2022' Kasargodvartha - Quiz Competition - 4.
< !- START disable copy paste --> പ്രവാചകൻ മദീനയിൽ