'റമദാൻ വസന്തം - 2022' കാസർകോട് വാർത്ത - ക്വിസ് മത്സരം - 17
Apr 19, 2022, 17:48 IST
(www.kasargodvartha.com 19.04.2022) ഇന്നത്തെ ചോദ്യം:
ബദ്‌ർ യുദ്ധത്തിലെ ആദ്യ മുസ്‌ലിം രക്തസാക്ഷി ആരാണ്?
ബദ്‌ർ യുദ്ധം
ഇസ്ലാമിക ചരിത്രത്തിലെ ആദ്യത്തെ ഏറ്റുമുട്ടലാണ് ബദ്‌ർ യുദ്ധം. യൗമുൽ ഫുർഖാൻ എന്നാണ് ബദ്‌ർ യുദ്ധത്തെ ഖുർആൻ വിശേഷിപ്പിച്ചിട്ടുള്ളത്. പ്രവാചകൻ മുഹമ്മദ് (സ്വ) യുടെ നേതൃത്വത്തിൽ മദീനയിലെ മുസ്ലിങ്ങളും മക്കയിലെ ഖുറൈശികളും തമ്മിൽ ഹിജ്റ രണ്ടാം വർഷം റമദാൻ 17ന് ആണ് ബദ്ർ എന്ന പ്രദേശത്ത് വെച്ച് ഏറ്റുമുട്ടൽ നടന്നത്.
313 സ്വഹാബികളാണ് മുസ്ലിം പക്ഷത്ത് അണിനിരന്നത്. മറുഭാഗത്ത് ആയിരത്തോളം പേരുണ്ടായിരുന്നു. 96 മുഹാജിറുകളും, 207 അൻസ്വാറുകളും ആയിരുന്നു സ്വഹാബികൾ. കേവലം 70 ഒട്ടകങ്ങളും ആറ് കുതിരകളും മാത്രമാണ് മുസ്ലിം സൈന്യത്തിൽ ഉണ്ടായിരുന്നത്. മറുവിഭാഗം ശക്തമായിരുന്നു. പോരാട്ടത്തിനൊടുവിൽ മുസ്ലിംകൾ വിജയം നേടി. പ്രധാനശത്രുവായിരുന്ന അബൂജഹ്ൽ അടക്കമുള്ളവർ വധിക്കപ്പെട്ടു. മുസ്ലിം സൈനികരിൽ നിന്ന് 14 പേരാണ് രക്തസാക്ഷികളായത്.

Keywords: News, Kerala, Kasaragod, Ramadan, Quiz, Competition, Kasargod Vartha, Ramadan Vasantham - 2022, 'Ramadan Vasantham - 2022' Kasargodvartha - Quiz Competition - 16.