city-gold-ad-for-blogger

'റമദാൻ വസന്തം - 2022' കാസർകോട് വാർത്ത - ക്വിസ് മത്സരം - 12

'റമദാൻ വസന്തം - 2022'
കാസർകോട് വാർത്ത - ക്വിസ് മത്സരം - 12

(www.kasargodvartha.com 14.04.2022) ഇന്നത്തെ ചോദ്യം:

മുഹമ്മദ് നബി (സ്വ)യുടെ വിയോഗത്തിന് ശേഷം ബിലാൽ (റ) ബാങ്ക് വിളി നിർത്തിയപ്പോൾ പകരം നിയോഗിക്കപ്പെട്ട സ്വഹാബി ആരാണ് ?
                  
'റമദാൻ വസന്തം - 2022' കാസർകോട് വാർത്ത - ക്വിസ് മത്സരം - 12
    
ബാങ്ക് വിളി

ബാങ്ക് ഇസ്‌ലാമിന്റെ മഹത്തായ ചിഹ്നങ്ങളിലൊന്നാണ്. ഇസ്‌ലാമിലെ ഏറ്റവും മഹത്തായ ആരാധനാ കർമമായ നിസ്കാരത്തിന് വിശ്വാസികൾ ഒരുമിച്ചുകൂടുന്നത് ബാങ്ക് കേട്ടുകൊണ്ടാണ്. ആദ്യമായി ബാങ്ക് വിളിച്ചത് ബിലാല്‍ ബിന്‍ റബാഹ് (റ) ആയിരുന്നു. സ്വരമാധുര്യംകൊണ്ടാണ് പ്രവാചകന്‍ അദ്ദേഹത്തെ തെരെഞ്ഞെടുത്തത്. പിന്നീട് നീണ്ട കാലം ആദ്ദേഹം ആ കർമം നിർവഹിച്ചു.

പ്രവാചകന്റെ കാലത്ത് ഉമ്മുമക്തൂം (റ) യും ബാങ്ക് വിളിക്കാറുണ്ടായിരുന്നു. സുബ്ഹിക്ക് ആദ്യം ബിലാല്‍ ബാങ്ക് വിളിക്കും, ശേഷം ഉമ്മുമക്തൂമും. അപ്രകാരമായിരുന്നു പതിവ്. അബൂമഹ്ദൂറ എന്ന് അറിയപ്പെടുന്ന ഔസ് ബിന്‍ മഅ്ബറും പ്രവാചകന്റെ കാലത്ത് മക്കയിൽ ബാങ്ക് വിളിച്ചിട്ടുണ്ട്.

പ്രവാചകന്റെ വിയോഗ ശേഷം ബാങ്ക് വിളിച്ച ബിലാലിന്, 'അശ്ഹദു അന്‍ലാ ഇലാഹ ഇല്ലല്ലാഹ്' എന്നു പറഞ്ഞു മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല. നബിയുടെ വിയോഗം അദ്ദേഹത്തില്‍ തീര്‍ത്ത സങ്കടം അദ്ദേഹത്തെ ബാങ്ക് മുഴുമുപ്പിക്കാനാകാതെ പൊട്ടിക്കരയിപ്പിച്ചു. ബിലാല്‍ പിന്നീട് ഉമറിന്റെ ഭരണ കാലത്ത് അദ്ദേഹത്തിന്റെ നിര്‍ബന്ധം പരിഗണിച്ചു ഒരിക്കല്‍ മാത്രമാണ് ബാങ്ക് വിളിച്ചത്.

Keywords:  News, Kerala, Kasaragod, Ramadan, Quiz, Competition, Kasargod Vartha, Ramadan Vasantham - 2022, 'Ramadan Vasantham - 2022' Kasargodvartha - Quiz Competition - 12.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia