'റമദാൻ വസന്തം - 2022' കാസർകോട് വാർത്ത - ക്വിസ് മത്സരം - 19
Apr 21, 2022, 17:35 IST
(www.kasargodvartha.com 21.04.2022) ഇന്നത്തെ ചോദ്യം:
മക്കയിൽ നിന്ന് മദീനയിലേക്കുള്ള ഹിജ്റ സമയത്ത് ഖുറൈശികളുടെ പാരിതോഷികം പ്രതീക്ഷിച്ച് മുഹമ്മദ് നബി (സ്വ) യെ പിടികൂടാൻ വന്ന വ്യക്തി ആരാണ്?
ഹിജ്റ
പ്രവാചകത്വത്തിന്റെ പതിനാലാം വര്‍ഷം സ്വഫര്‍ 27-ാം തിയതിയായിരുന്നു സ്വന്തം ദേശമായ മക്കയില്‍ നിന്നുള്ള നബിയുടെ പാലായനം (ഹിജ്‌റ). അതിന്റെ തൊട്ടുമുന്‍പുള്ള ദിവസം ഖുറൈശികൾ യോഗം ചേര്‍ന്ന് നബിയെ വധിക്കാന്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യം മാലാഖ ജിബ്‌രീൽ മുഖേന അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രവാചകൻ യാത്ര പുറപ്പെടാൻ ഒരുങ്ങിയത്.
മദീനയിലേക്ക് പുറപ്പെടാനുള്ള ഒരുക്കം ചെയ്യാന്‍ അബൂബകര്‍ (റ)ന് നിര്‍ദേശം നല്‍കി ആസൂത്രണമനുസരിച്ച് നബി (സ) അലി (റ)യെ വിളിച്ചുവരുത്തി വിവരങ്ങള്‍ പറഞ്ഞു. തന്നെ വിശ്വസിച്ചേല്‍പ്പിച്ച സ്വത്തുക്കള്‍ തിരികെ നല്‍കാനും അലി (റ ) വിനെ ചുമതലപ്പെടുത്തി. അന്ന് രാത്രി അലി(റ)നോട് പ്രവാചകന്‍റെ വിരിപ്പില്‍ കിടക്കാന്‍ പറഞ്ഞു. ശത്രുക്കള്‍ മുന്‍തീരുമാന പ്രകാരം വീട് വളഞ്ഞു. അര്‍ധ രാത്രിയിലായപ്പോള്‍ പ്രവാചകന്‍ തന്‍റെ ഭവനത്തില്‍ നിന്ന് ആ സുപ്രധാന യാത്ര പുറപ്പെട്ടു.
ശത്രുക്കളുടെ അന്വേഷണമുണ്ടായാല്‍ പെട്ടെന്ന് പിടിക്കപ്പെടാതിരിക്കാന്‍ മൂന്ന് ദിവസം മക്കയുടെ കീഴ്ഭാഗത്തുള്ള സൗര്‍ മലയിലെ ഒരു ഗുഹക്കകത്ത് ഒളിച്ചിരുന്നു. റബീഉല്‍ അവ്വല്‍ എട്ടിന് അവർ ഖുബാഇലെത്തി. നാല് ദിവസം കഴിഞ്ഞു മദീനയിലെത്തി.

Keywords: News, Kerala, Kasaragod, Ramadan, Quiz, Competition, Kasargod Vartha, Ramadan Vasantham - 2022, 'Ramadan Vasantham - 2022' Kasargodvartha - Quiz Competition - 19.
< !- START disable copy paste -->