city-gold-ad-for-blogger

Quiz competition | റബീഉല്‍ അവ്വലിലെ പുണ്യ നാളുകളില്‍ ക്വിസ് മത്സരവുമായി കാസര്‍കോട് വാര്‍ത്ത; എല്ലാവര്‍ക്കും പങ്കെടുക്കാന്‍ അവസരം; വിജയികള്‍ക്ക് സമ്മാനങ്ങള്‍

കാസര്‍കോട്: (www.kasargodvartha.com) പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ റബീഉല്‍ അവ്വലിലെ പുണ്യ നാളുകളില്‍ കാസര്‍കോട് വാര്‍ത്ത പ്രതിദിന ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ ഒമ്പത് വരെ 12 ദിവസങ്ങളിലായി നടക്കുന്ന മത്സരത്തില്‍ എല്ലാ ദിവസങ്ങളിലും ഒരു ചോദ്യമുണ്ടാവും. ഓരോ ദിവസങ്ങളിലും ശരിയുത്തരം നല്‍കിയവരില്‍ നിന്ന് ഒരാളെയും അതില്‍ നിന്ന് മെഗാ വിജയിയെയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനം നല്‍കും. മത്സരത്തില്‍ പ്രായഭേദമന്യേ ആര്‍ക്കും പങ്കെടുക്കാം.
               
Quiz competition | റബീഉല്‍ അവ്വലിലെ പുണ്യ നാളുകളില്‍ ക്വിസ് മത്സരവുമായി കാസര്‍കോട് വാര്‍ത്ത; എല്ലാവര്‍ക്കും പങ്കെടുക്കാന്‍ അവസരം; വിജയികള്‍ക്ക് സമ്മാനങ്ങള്‍

മത്സരം ഇങ്ങനെ:

1. അതത് ദിവസത്തെ ചോദ്യങ്ങള്‍ കാസര്‍കോട് വാര്‍ത്തയിലും (www.kasargodvartha.com) ഫേസ്ബുക് (www.facebook.com/kasargodvartha), ഇന്‍സ്റ്റഗ്രാം (www.instagram.com/kasargodvartha) പേജുകളിലും വൈകീട്ട് അഞ്ച് മണിക്ക് പ്രസിദ്ധീകരിക്കും.

2. ചോദ്യത്തിനുള്ള ഉത്തരം കാസര്‍കോട് വാര്‍ത്തയുടെ ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം പേജിലെ അല്ലെങ്കില്‍ വെബ്സൈറ്റിലെ ബന്ധപ്പെട്ട പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തുക.

3. ഓരോ ദിവസത്തെയും വിജയിയെ അതേ പോസ്റ്റിലൂടെ പിന്നീട് അറിയിക്കും.
              
Quiz competition | റബീഉല്‍ അവ്വലിലെ പുണ്യ നാളുകളില്‍ ക്വിസ് മത്സരവുമായി കാസര്‍കോട് വാര്‍ത്ത; എല്ലാവര്‍ക്കും പങ്കെടുക്കാന്‍ അവസരം; വിജയികള്‍ക്ക് സമ്മാനങ്ങള്‍

നിബന്ധനകള്‍:

1. ഒരു ദിവസത്തെ മത്സരത്തിന്റെ സമയം അടുത്ത ചോദ്യം പോസ്റ്റ് ചെയ്യുന്നതോടെ അവസാനിക്കും.

2. ഒരാള്‍ ഒരു പ്രാവശ്യം മാത്രമേ ഉത്തരം പോസ്റ്റ് ചെയ്യാന്‍ പാടുള്ളു.

3. മത്സര സംബന്ധമായ എല്ലാ തീരുമാനങ്ങളും കാസര്‍കോട് വാര്‍ത്തയുടെ സോഷ്യല്‍ മീഡിയ അഡ്മിന്‍ പാനലില്‍ നിക്ഷിപ്തമായിരിക്കും.

4. കാസര്‍കോട് വാര്‍ത്ത കുടുംബത്തിലെ അംഗങ്ങള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ല.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Quiz, Competition, Kasargodvartha, Islam, Religion, Programme, Celebration, Rabi-Ul-Awwal, Rabi Ul Awwal: Kasargod Vartha organizes quiz competition.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia