ക്വിസ് നമ്പർ 7: ഇൻഡ്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷം - കാസർകോട് വാർത്ത മത്സരം
Aug 12, 2022, 16:59 IST
(www.kasargodvartha.com 12.08.2022) ഇന്നത്തെ ചോദ്യം:
'സ്വാതന്ത്യം എന്റെ ജന്മാവകാശമാണ്, ഞാൻ അത് നേടുക തന്നെ ചെയ്യും', ആരുടേതാണ് ഈ വാക്കുകൾ?
കൊടക്കാട് പന്തിഭോജനം
സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ജാതിക്കോയ്മക്ക് എതിരെ നടന്ന പന്തിഭോജനത്തിന്റെ ആവേശം തുടിക്കുന്ന ഗ്രാമമാണ് കാസര്‍കോട് ജില്ലയിലെ കൊടക്കാട്. 1930 കളിലാണ് ചരിത്രപ്രസിദ്ധമായ കൊടക്കാട് കര്‍ഷകസമ്മേളനവും അതിന്റെ ഭാഗമായ പന്തിഭോജനവും അരങ്ങേറിയത്. അക്കാലത്ത് ഉയർന്ന ജാതിക്കാരും താഴ്ന്നജാതിക്കാരും വെവ്വേറെ പന്തികളിൽ മാത്രമേ ഇരുന്നു ഭക്ഷിക്കുകയുണ്ടായിരുന്നുള്ളൂ. ഇതിൽ ബ്രാഹ്മണരുടെ പന്തിയിൽ അബ്രാഹ്മണർക്ക് പ്രവേശനം പോലുമുണ്ടായിരുന്നില്ല. വിളമ്പിക്കൊടുക്കുന്നവരും ബ്രാഹ്മണർ തന്നെയാവണം.
ഇതിനെതിരെ വിവിധ ജാതിക്കാരെ ഒരേ പന്തിയിൽ ഒന്നിച്ചിരുത്തി ഭക്ഷണം കഴിപ്പിച്ച് കൊണ്ടാണ് പന്തിഭോജനം എന്ന് അറിയപ്പെട്ട സമരം നടന്നത്. 1939 ജനുവരി 14, 15 തിയതികളിലായിരുന്നു കൊടക്കാട് കര്‍ഷകസമ്മേളനം. കവി ടി എസ് തിരുമുമ്പ് പ്രസിഡന്റും പി സി കുഞ്ഞികൃഷ്ണന്‍ അടിയോടി സെക്രടറിയുമായ സംഘാടകസമിതിയാണ് നേതൃത്വം നല്‍കിയത്. നാട്ടിലെ എല്ലാജാതികളിലും പെട്ട പതിനയ്യായിരം ആളുകളെ പങ്കെടുപ്പിച്ചാണ് കൊടക്കാട് പന്തിഭോജനം നടന്നത്.
Keywords: News, Kerala, Kasaragod, Top-Headlines, Quiz, Independence Day, Kasargod Vartha, Competition, 75 Years of India's Independence, Kasargod Vartha Quiz Competition, Azadi Ka Amrit Mahotsav, Independence Day 2022, Quiz Number 7: 75 Years of India's Independence - Kasargod Vartha Competition. < !- START disable copy paste -->