ക്വിസ് നമ്പര്‍ 6: റബീഉല്‍ അവ്വല്‍ - കാസര്‍കോട് വാര്‍ത്ത മത്സരം: മുഹമ്മദ് നബിക്ക് ഖുര്‍ആനില്‍ നിന്ന് ആദ്യമായി ഇറങ്ങിയ സൂക്തങ്ങള്‍ ഏത് സൂറതിലേതാണ്?
Oct 3, 2022, 17:17 IST
(www.kasargodvartha.com 03.10.2022)
രഹസ്യ പ്രബോധനം:
പ്രവാചകത്വം ലഭിച്ചതോടെ വളരെ രഹസ്യമായാണ് മുഹമ്മദ് നബി പ്രബോധനം ആരംഭിച്ചത്. മൂന്ന് വര്‍ഷത്തോളം ഇതേ ശൈലി തന്നെ തുടര്‍ന്നു. ആവശ്യമായ വിജ്ഞാനങ്ങളും നിയമങ്ങളും ഖുര്‍ആനിക പാഠങ്ങളും രഹസ്യമായി തന്നെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. ആദ്യമായി അങ്ങിനെ ഇസ്ലാമിലേക്ക് കടന്നു വന്നത് പത്‌നി ഖദീജ ആയിരുന്നു. പിന്നീട് അലി ബിന്‍ അബൂ ത്വാലിബ്, അബൂബകര്‍ സിദ്ദീഖ് തുടങ്ങിയവരും ഇസ്ലാം മതം സ്വീകരിച്ചു. അങ്ങിനെ ഖുറൈശി പ്രമാണിമാര്‍, സമ്പന്നര്‍, അടിമകള്‍, സ്ത്രീകള്‍ തുടങ്ങി ധാരാളം പേര്‍ ഇസ്ലാമിലേക്ക് കടന്നുവന്നു.
രഹസ്യമായി അവരെ ഒരുമിച്ചു കൂട്ടുകയും അല്ലാഹുവിനെക്കുറിച്ച് അവരെ ഓര്‍മപ്പെടുത്തുകയും മതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവര്‍ക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തിരുന്നു. സ്വഫാ മലയുടെ താഴെയുള്ള അര്‍ഖം ഇബ്നു അബുല്‍ അര്‍ഖമിന്റെ വീട്ടിലായിരുന്നു മുസ്ലിംകള്‍ ആ കാലഘട്ടത്തില്‍ പരസ്പരം കണ്ടുമുട്ടിയിരുന്നത്. അബുല്‍അര്‍ഖം ഇസ്ലാം സ്വീകരിച്ചത് മറ്റുള്ളവരാരും അറിഞ്ഞിരുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ വീട് തെരഞ്ഞെടുക്കുവാനുള്ള കാരണം.
Keywords: News, Kerala, Kasaragod, Competition, Quiz, Kasargodvartha, Programme, Islam, Quiz Number 6: Rabi Ul Awwal - Kasargod Vartha Competition.
< !- START disable copy paste --> പ്രവാചകത്വം ലഭിച്ചതോടെ വളരെ രഹസ്യമായാണ് മുഹമ്മദ് നബി പ്രബോധനം ആരംഭിച്ചത്. മൂന്ന് വര്‍ഷത്തോളം ഇതേ ശൈലി തന്നെ തുടര്‍ന്നു. ആവശ്യമായ വിജ്ഞാനങ്ങളും നിയമങ്ങളും ഖുര്‍ആനിക പാഠങ്ങളും രഹസ്യമായി തന്നെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. ആദ്യമായി അങ്ങിനെ ഇസ്ലാമിലേക്ക് കടന്നു വന്നത് പത്‌നി ഖദീജ ആയിരുന്നു. പിന്നീട് അലി ബിന്‍ അബൂ ത്വാലിബ്, അബൂബകര്‍ സിദ്ദീഖ് തുടങ്ങിയവരും ഇസ്ലാം മതം സ്വീകരിച്ചു. അങ്ങിനെ ഖുറൈശി പ്രമാണിമാര്‍, സമ്പന്നര്‍, അടിമകള്‍, സ്ത്രീകള്‍ തുടങ്ങി ധാരാളം പേര്‍ ഇസ്ലാമിലേക്ക് കടന്നുവന്നു.