ക്വിസ് നമ്പർ 2: റബീഉൽ അവ്വൽ - കാസർകോട് വാർത്ത മത്സരം: മാതാവിന്റെ മരണശേഷം മുഹമ്മദ് നബിയുടെ സംരക്ഷണം ഏറ്റെടുത്തത് ആരാണ്?
Sep 29, 2022, 17:06 IST
(www.kasargodvartha.com 29.09.2022) ഇന്നത്തെ ചോദ്യം:
മാതാവിന്റെ മരണശേഷം മുഹമ്മദ് നബിയുടെ സംരക്ഷണം ഏറ്റെടുത്തത് ആരാണ്?
മുഹമ്മദ് നബിയുടെ കുട്ടികാലം
കുട്ടികളെ മുലയൂട്ടാന്‍ ഗ്രാമീണ സ്ത്രീകളെ ഏല്‍പിക്കുക അറബികള്‍ക്കിടയില്‍ പതിവായിരുന്നു. അതിനാൽ തന്നെ മുഹമ്മദ് നബിക്ക് മുലയൂട്ടിയത് പല സ്ത്രീകളാണ്. ആദ്യത്തെ ഏഴ് ദിവസം മാതാവായ ആമിനയില്‍ നിന്നും പിന്നീട് സുവൈബതുല്‍ അസ്‌ലമിയ്യ എന്ന സ്ത്രീയിൽ നിന്നും കുറച്ച് ദിവസവും മുഹമ്മദ് നബി മുലകുടിച്ചു.
പിന്നീട് ബനൂ സഅ്‌ദ് ഗോത്രത്തിലെ ഹലീമാബീവി, മുഹമ്മദ് നബിയെ ഏറ്റെടുത്തു. ഇക്കാലയളവില്‍ ഹലീമയുടെ വീട് സമ്പൽ സമൃദമാവുകയും ആടുമാടുകള്‍ തടിച്ച് കൊഴുക്കുകയും വൃക്ഷങ്ങൾ അസാധാരണമാം വിധം പച്ചപിടിക്കുകയും ചെയ്തുവെന്ന് ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാം.
ഒരിക്കല്‍ പ്രഥമ ഖലീഫ അബൂബകര്‍, മുഹമ്മദ് നബിയോട് പറഞ്ഞു. 'അങ്ങയേക്കാള്‍ സാഹിത്യ സമ്പുഷ്‌ടമായി സംസാരിക്കുന്ന ഒരാളെയും ഞാന്‍ കണ്ടിട്ടില്ല'. മറുപടിയായി മുഹമ്മദ് നബി പറഞ്ഞു: 'ഞാന്‍ ഖുറൈശിയാണ്. ഞാന്‍ മുല കുടിച്ചത് ബനൂ സഅ്‌ദ് ഗോത്രത്തില്‍ നിന്നുമാണ്'. സാഹിത്യത്തിലും മുലയൂട്ടുന്നതിലും അറബികള്‍ക്കിടയില്‍ പേരുകേട്ട ഗോത്രമായിരുന്നു. ബനൂ സഅ്‌ദ്.

Keywords: Competition, Quiz, Religion, Kasaragod, Kerala, Kasargodvartha, Quiz Number 2: Rabi Ul Awwal - Kasargod Vartha Competition.
< !- START disable copy paste -->