ക്വിസ് നമ്പര്‍ 10: ഇന്‍ഡ്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം - കാസര്‍കോട് വാര്‍ത്ത മത്സരം
Aug 15, 2022, 17:01 IST
(www.kasargodvartha.com 15.08.2022) ഇന്നത്തെ ചോദ്യം:
സ്വാതന്ത്ര്യദിനത്തില്‍ ഏറ്റവുമധികം തവണ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ആരാണ്?
ക്യാപ്റ്റന്‍ കെ എം കുഞ്ഞിക്കണ്ണന് നമ്പ്യാര്‍
രാജ്യത്തിന്റെ ഒരു തരി മണ്ണ് പോലും വിദേശികള്‍ക്ക് വിട്ടുകൊടുക്കില്ലെന്നുറപ്പിച്ച് പറങ്കിപ്പടക്കെതിരേയുള്ള ഗോവന്‍ വിമോചന സമരത്തില്‍ കാസര്‍കോട് നിന്നും പങ്കെടുത്ത വ്യക്തിയാണ് ക്യാപ്റ്റന്‍ കെ എം കുഞ്ഞിക്കണ്ണന് നമ്പ്യാര്‍. ഇന്‍ഡ്യന്‍ സൈന്യത്തില്‍ നിന്നും ക്യാപ്റ്റനായി വിരമിച്ച ഇദ്ദേഹം 29 വര്‍ഷം രാജ്യസേവനമനുഷ്ടിച്ചിട്ടുണ്ട്. 1957ല്‍ സൈന്യത്തില്‍ ചേര്‍ന്ന നമ്പ്യാര്‍ ഇന്‍ഡ്യ - ചൈനാ, ഇന്‍ഡ്യ -പാക് യുദ്ധം എന്നിവയിലും പങ്കെടുത്തിട്ടുണ്ട്.
തലശേരിയിലാണ് ജനിച്ചതെങ്കിലും വളര്‍ന്നതും ജീവിച്ചതും കാസര്‍കോടാണ്. പിതാവ് കാസര്‍കോട് ഹോടെല്‍ നടത്തിയിരുന്നതിനാല്‍ വളരെ ചെറുപ്പത്തില്‍ തന്നെ ഇങ്ങോട്ടേക്ക് വരുകയായിരുന്നു. രാജ്യം സ്വതന്ത്ര്യം നേടിയപ്പോള്‍ കാസര്‍കോട് നഗരത്തിലൂടെ നടത്തിയ ഘോഷയാത്രയില്‍ ഇന്‍ഡ്യന്‍ പതാക ഉയര്‍ത്തി മുന്നിലുണ്ടായിരുന്നു.
കാസര്‍കോട് നിന്നും ഗോവയിലേക്ക് തിരിച്ച നാലുപേരില്‍ ഒരാളായിരുന്നു നമ്പ്യാര്‍. രക്തപങ്കിലമായ സമരത്തില്‍ പറങ്കിപ്പട്ടാളം വിപ്ലവകാരികളൈ വേട്ടയാടി. പിടികൂടിയവരെ കപ്പലില്‍ കയറ്റി നടുക്കടലില്‍ തള്ളി. പട്ടാളത്തിന്റെ ക്രൂരമര്‍ദനത്തില്‍ മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞു. ജയില്‍വാസത്തിന് ശേഷം മഹാരാഷ്ട്ര അതിര്‍ത്തിയില്‍ ഉപേക്ഷിച്ചു. വിമോചന സമരത്തെ പിന്തുണക്കുന്ന വിപ്ലവകാരികളാണ് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. പിന്നീട് തിരിച്ചെത്തിയ നാല് സമരക്കാര്‍ക്ക് കാസര്‍കോടും കാഞ്ഞങ്ങാടും പൗരാവലി സ്വീകരണം നല്കി.
Keywords: News, Kerala, Kasaragod, Top-Headlines, Quiz, Independence Day, Kasargod Vartha, Competition, 75 Years of India's Independence, Kasargod Vartha Quiz Competition, Azadi Ka Amrit Mahotsav, Independence Day 2022, Quiz Number 10: 75 Years of India's Independence - Kasargod Vartha Competition. < !- START disable copy paste -->