ഖാസിയുടെ മരണം: ബഹുജന കണ്വെന്ഷന് 28ന്
Aug 26, 2015, 13:45 IST
കാസര്‍കോട്: (www.kasargodvartha.com 26/08/2015) സമസ്ത കേരള ജംയ്യത്തുല്‍ ഉലമയുടെ സമുന്നത നേതാവും ചെമ്പരിക്ക - മംഗളൂരു ഖാസിയുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സമരസമിതിയുടെ ആഭിമുഖ്യത്തില്‍ ആഗസ്ത് 28ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ബഹുജനകണ്‍വെന്‍ഷന്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സംശയകരമായ സാഹചര്യത്തില്‍ നടന്ന മരണങ്ങളില്‍ സ്വീകരിക്കാറുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെ പോലീസ് നടത്തിയ നീക്കങ്ങള്‍ ദുരൂഹമാണ്. പിന്നീട് പോലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ട് ആ സംശയം ബലപ്പെടുത്തുന്നതായി. ഇതിനുശേഷം ക്രൈംബ്രാഞ്ചും സി.ബി.ഐയും അതേ റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ തുടക്കം മുതലേ നടന്ന ഗൂഡാലോചനകള്‍ സ്വീകരിക്കപ്പെടുന്നതായി ജനങ്ങള്‍ക്ക് തോന്നല്‍ ഉളവാക്കിയിരിക്കുകയാണ്.
അന്വേഷണങ്ങളുടെ ഗതി ജനങ്ങളില്‍ ആത്മ വിശ്വാസം ജനിപ്പിക്കുന്നതിന് പകരം ആശങ്കകള്‍ വര്‍ദ്ധിപ്പിക്കാനും ഖാസിയെ സ്നേഹിക്കുന്നവരെ രോഷാകുലരാക്കാനുമാണ് സഹായിച്ചതെന്ന് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. ചില കേന്ദ്രങ്ങള്‍ മരണത്തിനു ശേഷം പുലര്‍ത്തുന്ന വിചിത്രമായ മൗനവും നിസ്സംഗതയും ജനങ്ങളെ ആശ്ചര്യപ്പെടുത്തുന്നു. സി. ബി.ഐ. റിപ്പോര്‍ട്ട് ഏക പക്ഷീയമായപ്പോള് പുതിയൊരു ടീമിനെ കൊണ്ട് പുനരന്വേഷണം നടത്തണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും അത് വേണ്ട വിധം പരിഗണിക്കപ്പെട്ടില്ല. ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പോലും ആരുടേയോ കൈകടത്തലുകള്‍ കാരണം വിചാരണയ്ക്ക് പോലും എടുക്കാതെ അനന്തമായി നീട്ടിവയ്ക്കപ്പെടുകയാണ്.
ഇനിയും ഈ കേസ് അനിശ്ചിതമായി നീണ്ടുപോകുന്നത് ഖാസിയുടെ കുടുംബത്തിനേയും അദ്ദേഹത്തെ സ്നേഹിക്കുന്ന പരശ്ശതം വിശ്വാസികളുടേയും നിരാശയ്ക്ക് കാരണമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സമരപരിപാടികളുമായി വീണ്ടുംരംഗത്തുവരാന് കുടുംബത്തേയും സമരസമിതിയേയും പ്രേരിപ്പിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ സമരസമിതി ഭാരവാഹികളായ മുഹമ്മദ് കുഞ്ഞി കുന്നരിയത്ത്, ഇ. അബ്ദുല്ല കുഞ്ഞി, ഇര്‍ഷാദ് ഹുദവി ബെദിര, അസീസ് പാടലടക്ക, ഇബ്രാഹിം ചെമ്പിരിക്ക, ഹാരിസ് മൗലവി ഗാളിമുഖം, സഹദ് അംഗടിമുഗര്‍, ഫസലുറഹ്മാന് കുന്നരിയത്ത്, മുസ്തഫ എതിര്‍ത്തോട്, നൗഫല്‍ സാദിഖ് കുന്നരിയത്ത്, സുലൈമാന്‍ ചെമ്പിരിക്ക, നവാസ് ചെമ്പിരിക്ക എന്നിവര്‍ പങ്കെടുത്തു.

Keywords : Kasargodvartha, Kerala, Qazi death, Press meet, Action Committee, Protest, CM Abdulla Moulavi,
Advertisement:
Advertisement: