സുരേന്ദ്രന് കൈത്താങ്ങായി പി അവനീന്ദ്രനാഥ് മാസ്റ്റർ സ്മാരക സമിതി, പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയം ജനകീയ കമിറ്റി രൂപീകരിച്ചു
May 21, 2021, 20:54 IST
കാസർകോട്: (www.kasargodvartha.com 21.05.2021) അപൂർവ രോഗം ബാധിച്ച് എന്തു ചെയ്യണമറിയാതെ വീട്ടിൽ കഴിയുന്ന കാസർകോട് പൊയിനാച്ചി, പറമ്പ നെച്ചി സ്വദേശിയായ പി സുരേന്ദ്രന് കൈത്താങ്ങായി പി അവനീന്ദ്രനാഥ് മാസ്റ്റർ സ്മാരക സമിതി, പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയം ജനകീയ കമിറ്റി രൂപീകരിച്ചു. ചട്ടഞ്ചാൽ ഹയർ സെകൻഡറി സ്കൂൾ വിദ്യാർഥികളായ ശ്രീന, അനുശ്രി, ശ്രീരാജ് എന്നീ മൂന്നു മക്കളുടെ അച്ഛനായ സുരേന്ദ്രൻ പൊയിനാച്ചിയിൽ 1991 മുതൽ ജീപ് ഡ്രൈവറാണ്. തൻ്റെ വാടകയ്ക്കെടുത്ത വാഹനത്തിൽ നിന്ന് കിട്ടുന്ന വരുമാനത്തിലാണ്, ഭാര്യ സരളയും മൂന്നു മക്കളുമടങ്ങുന്ന കുടുംബ ജീവിതം മുന്നോട്ട് പോയിരുന്നത്.
മക്കളുടെ പഠനം ഒരു വഴിയിലെത്തുന്നതിനു മുൻപ് തന്നെ, ആയിരത്തിൽ ഒരാൾക്ക് മാത്രം സംഭവിക്കുന്ന ഒരപൂർവ രോഗത്തിൻ്റെ പിടിയിലാണിപ്പോൾ സുരേന്ദ്രൻ. ഫാദർ മുളളർസ്, ഫസ്റ്റ് ന്യൂറോ തുടങ്ങി പ്രശസ്തമായ ആശുപത്രികളിൽ ചികിത്സ നേടി. നിരവധി ടെസ്റ്റുകൾ നടത്തി. ഫസ്റ്റ് ന്യൂറോയിലെ പ്രശസ്തനായ ഡോക്ടർ രാജേഷ് ഷെട്ടിയാണ് ഈ അപൂർവ രോഗത്തെ കണ്ടെത്തിയത്. പക്ഷെ, രോഗലക്ഷണത്തെക്കുറിച്ചോ അനന്തര ചികിത്സയെക്കുറിച്ചോ ഒന്നും പറയാൻ ഡോക്ടർക്കും സാധിക്കാത്ത അവസ്ഥയാണ്.
പരസഹായമില്ലാതെ സുരേന്ദ്രന് ജീവിക്കാനാവില്ല. ഈ അവസ്ഥയിൽ സുരേന്ദ്രനെ സഹായിക്കാൻ കൂടെ പഠിച്ച പത്താം ക്ലാസുകാർ ഒന്നിച്ചു. സുരേന്ദ്രൻ്റെ വീട്ടിലെത്തി, സഹപാഠികൾ സ്വരൂപിച്ച തുക ആദ്യസഹായം എന്ന നിലയിൽ നൽകി.
തുടർന്നാണ് ചട്ടഞ്ചാലിൽ പ്രവർത്തിക്കുന്ന പി അവനീന്ദ്രനാഥ് മാസ്റ്റർ സ്മാരക സമിതി, പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയം സുരേന്ദ്രൻ്റെ ദുരിത ജീവിതത്തിന് കൈത്താങ്ങാവാൻ, ജനകീയ കമിറ്റിക്ക് രൂപം നൽകിയത്.
കെ ജെ ആൻ്റണി, കെ വി ഗോവിന്ദൻ, അഡ്വ. കെ കുമാരൻ നായർ, ഇഖ്ബാൽ പട്ടുവത്തിൽ എന്നിവർ രക്ഷാധികാരികളായും, പി അവനീന്ദ്രനാഥ് മാസ്റ്റർ സ്മാരക വായനശാലയുടെയും, ട്രസ്റ്റിൻ്റെയും സെക്രടറിയായ കെ രാഘവൻ ചെയർമാനും, രതീഷ് പിലിക്കോട് കൺവീനർ, എം ജയകൃഷ്ണൻ നായർ ട്രഷററുമായി, ജനകീയ കമിറ്റി സജീവമായി പ്രവർത്തിച്ചു വരുന്നു.
നമ്മൾ ഒന്നിച്ച് നിന്നാൽ, ഒരു ചെറിയ സഹായം നൽകാൻ കഴിഞ്ഞാൽ ആ കുടുംബത്തിന് വലിയ ആശ്വാസമാകും. ഈ പ്രവർത്തനത്തിൽ കാസർകോട് വാർത്തയും ചേരുന്നു. ഇതിനു മുൻപും സാമുഹ്യ പ്രവർത്തകനും, അധ്യാപകനുമായ പി അവനീന്ദ്രനാഥ് മാസ്റ്റരുടെ സ്മരണയിൽ ചട്ടഞ്ചാലിൽ സ്ഥാപിതമായ വായനശാല ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരുന്നു.
കൊറോണയുടെ വ്യാപനം കഴിഞ്ഞാൽ ശ്രീചിത്ര മെഡികൽ കോളജിൽ അവസാന അഭയം തേടാനാണ് സുരേന്ദ്രനും, വീട്ടുകാരും ആലോചിക്കുന്നതെന്ന് കൺവീനർ രതീഷ് പിലിക്കോട് പറഞ്ഞു.
സുരേന്ദ്രനെ സാമ്പത്തികമായി സഹായിക്കാൻ താഴെ ചേർത്ത ബാങ്ക് എക്കൗണ്ടിലേക്ക് തുക നൽകുക.
ASHIK MUSTHAFA (ലൈബ്രേറിയൻ)
A/c No: 40693101026218
IFSC: KLGB0040693
NORTH MALABAR GRAMINBANK
BRANCH: CHATTANCHAL.
Google Pay No: 9947241153 ( ആശിഖ്)
അതോടൊപ്പം പി അവനീന്ദ്രനാഥ് മാസ്റ്റർ സ്മാരക സമിതി ട്രസ്റ്റ്, വാട്സാപ് ഗ്രൂപിലും നൽകാനുദേശിക്കുന്ന തുക നൽകാം. ബന്ധപ്പെടേണ്ട നമ്പർ 9847383857, 9947241153
കൂടുതൽ വിവരങ്ങൾക്ക് ചെയർമാൻ: കെ രാഘവൻ: 9447491112, കൺവീനർ: രതീഷ് പിലിക്കോട്: 9847383857, ഖജാൻജി: എം ജയകൃഷ്ണൻ നായർ: 8547084304 എന്നിവരെ ബന്ധപ്പെടുക
Keywords: Kerala, News, Kasaragod, Chattanchal, Helping hands, Needs help, Kasargodvartha, Man, Library, Avaneendranath Master Memorial Library, P Avanindranath Master Memorial Committee to help Surendran.
< !- START disable copy paste --> 






