city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓണ്‍ലെെന്‍ സെക്സ്; യുവതിക്കൊപ്പമുള്ള നഗ്ന ചിത്രം കാട്ടി കാല്‍ കോടി തട്ടാന്‍ ശ്രമിച്ചെന്ന കേസിൽ യുവാവ് കാസര്‍കോട്ട് അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 08.12.2020) യുവതിക്കൊപ്പമുള്ള നഗ്ന ചിത്രം കാട്ടി കാല്‍ കോടി തട്ടാന്‍ ശ്രമിച്ചെന്ന കേസിൽ യുവാവിനെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ഓണ്‍ലെെന്‍ സെക്സ്; യുവതിക്കൊപ്പമുള്ള നഗ്ന ചിത്രം കാട്ടി കാല്‍ കോടി തട്ടാന്‍ ശ്രമിച്ചെന്ന കേസിൽ യുവാവ് കാസര്‍കോട്ട് അറസ്റ്റില്‍

ഉളിയത്തടുക്ക നാഷണല്‍ നഗറിലെ കെ നൗഫലെന്ന നൗഫല്‍ ഉളിയത്തടുക്ക (34) യെയാണ് വിദ്യാനഗര്‍ സി ഐ വി വി മനോജ്, എസ് ഐ വിഷ്ണു, സിവില്‍ പൊലീസ് ഓഫീസര്‍ നിശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. അണങ്കൂർ കൊല്ലമ്പാടിയിലെ അബ്ദുല്‍ ഖാദര്‍ എന്ന ഖാദര്‍ കരിപ്പൊടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 

ഖാദര്‍ കരിപ്പൊടിയെ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതി ഒണ്‍ലെെന്‍ വഴി ചാറ്റിംഗ് നടത്തി വന്നിരുന്നു. ഇതിനിടയില്‍ യുവതിയുമൊത്തുള്ള നഗ്നചിത്രം തന്‍റെ കയ്യിലുണ്ടെന്നും സോഷ്യല്‍ മീ‍ഡിയ വഴി പ്രചരിപ്പിക്കാതിരിക്കണമെങ്കില്‍ 25 ലക്ഷം നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇത്രയും തുക ഇല്ലെന്ന് പറഞ്ഞപ്പോള്‍ 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. 

തിങ്കളാഴ്ച വൈകുന്നേരം 50,000 രൂപയുമായി സമീപിച്ചപ്പോള്‍ ബാക്കി തുക ഉടന്‍ കൊണ്ട് വരണമെന്ന പറഞ്ഞ് തിരിച്ചയച്ചതായും പറയുന്നു. ഖാദര്‍ കരിപ്പൊടി പരാതിയുമായി വിദ്യാനഗര്‍ സി ഐ യെ സമീപിച്ചതിനെ തുടര്‍ന്ന് ബാക്കി തുക ശരിയായിട്ടുണ്ടെന്ന് പറഞ്ഞ് വിളിച്ച് വരുത്തുകയും പ്രതിയെ കയ്യോടെ പിടികൂടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

ഇയാളുടെ മൊബൈലും പിടിച്ചെടുത്തിട്ടുണ്ട്. മൊബൈല്‍ ഫോറന്‍സിക് പരിശോധനയ്ക്കായി കണ്ണൂരിലെക്ക് അയട്ടിച്ചുള്ളതായി വിദ്യാനഗര്‍ സി ഐ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കേരളം മുഴുവന്‍ ഇത്തരത്തില്‍ പെണ്‍കെണിയില്‍ കുടുക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും പലരും നാണക്കേട് മൂലം ഒന്നും പുറത്ത് പറയാതെ സംഘത്തിന്‍റെ ഭീഷണിക്ക് വഴങ്ങുന്നതാണ് ഇത്തരം തട്ടിപ്പുകള്‍ വര്‍ദ്ധിച്ചുവരാന്‍ കാരണമെന്നുമാണ് പൊലീസ് പറയുന്നത്. 

പെണ്‍കെണി സംഘത്തില്‍ കൂടുതല്‍ പേരുള്ളതായും ഇതേകുറിച്ച് വിശദമായ അന്വേഷണം  ആരംഭിക്കുകയും ചെയ്തിട്ടുള്ളതായി പൊലീസ് വ്യക്തമാക്കി


Keywords:  Kasaragod, News, Kerala, Top-Headlines, Trending, Vidya Nagar, Police, case, Social-Media, mobile, Kasargodvartha, Investigation, man has been arrested in Kasargod for trying to threat by posing illegal picture
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia