city-gold-ad-for-blogger

പതിനാലാം രാവ് റിയാലിറ്റി ഷോയിലേക്ക് ഇടം നേടി കാസർകോട് സ്വദേശിനി; ഇശലിന്റെ പെരുമഴ തീർക്കാൻ ഫാത്വിമത് ശംലയെത്തുന്നു

കാസർകോട്: (www.kasargodvartha.com 12.12.2021) മീഡിയവണ്‍ ചാനലിന്റെ ജനപ്രിയ റിയാലിറ്റി ഷോയായ പതിനാലാം രാവിന്റെ ആറാം എഡിഷനിലേക്ക് ഇടം നേടി കാസർകോട് സ്വദേശിനി. എരിയാലിലെ ഫാത്വിമത് ശംലയാണ് ഇശലിന്റെ മാധുര്യവുമായി മിനിസ്ക്രീനിന് മുന്നിലെത്തുന്നത്. 700 ലധികം എന്‍ട്രികളില്‍ നിന്നാണ് ശംല ഈ നേട്ടം കൈവരിച്ചത്. കാസർകോട് ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയും ശംലയാണ്. പരിപാടി പുതുവർഷത്തിൽ സംപ്രേക്ഷണ ചെയ്ത് തുടങ്ങും.
          
പതിനാലാം രാവ് റിയാലിറ്റി ഷോയിലേക്ക് ഇടം നേടി കാസർകോട് സ്വദേശിനി; ഇശലിന്റെ പെരുമഴ തീർക്കാൻ ഫാത്വിമത് ശംലയെത്തുന്നു

നേരത്തെ രണ്ട് തവണ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ടിലും ഒപ്പനയിലും എ ഗ്രേഡ് നേടിയിട്ടുണ്ട് ഈ മിടുക്കി. മംഗ്‌ളുറു പി എ കോളജിൽ ബിസിഎ രണ്ടാം വർഷ വിദ്യാർഥിനിയാണ് ഇപ്പോൾ. എരിയാലിലെ അബ്ദുർ റഹ്‌മാൻ എൻ എം - നഫീസ എം പി ദമ്പതികളുടെ മകളാണ്. എസ് എസ് എൽ സി യും പ്ലസ് ടുവും ചെമനാട് ജമാഅത് ഹയർ സെകൻഡറി സ്‌കൂളിൽ നിന്നാണ് പൂർത്തീകരിച്ചത്.

ചെറിയ പ്രായത്തിൽ തന്നെ പാട്ടുകളോട് ഇഷ്ടമായിരുന്നു ശംലയ്ക്ക്. പരമ്പരാഗത മാപ്പിളപ്പാട്ടുകളോടാണ് കൂടുതൽ താത്പര്യം. സ്റ്റേജ് പരിപാടികളിലും ഇവർ പാട്ടുകൾ ആലപിക്കാറുണ്ട്. കാസർകോട് നഗരസഭ നടത്തിയ മത്സരത്തിൽ പി സീതിക്കുഞ്ഞി പുരസ്കാരവും ശംല സ്വന്തമാക്കിയിട്ടുണ്ട്. ഇതിനുപുറമെ പാട്ട് രചനയും സംഗീതവും നിർവഹിക്കുന്നുണ്ട്.

ഒരിക്കലും ഈ നിലയിൽ എത്തിപ്പെടുമെന്ന് വിചാരിച്ചിരുന്നില്ലെന്നും നേട്ടത്തിൽ ഏറെ സന്തോഷമുണ്ടെന്നും ശംല കാസർകോട് വാർത്തയോട് പറഞ്ഞു. വീട്ടുകാരും കൂട്ടുകാരും നൽകുന്ന പിന്തുണയാണ് തന്റെ ശക്തിയെന്നും അവർ കൂട്ടിച്ചേർത്തു. നൗഫൽ, ശഹാന, ശംസാദ, ശബീബ എന്നിവർ ശംലയുടെ സഹോദരങ്ങളാണ്.

 


Keywords: News, Kerala, Kasaragod, Top-Headlines, Natives, Show, Programme, Eriyal, District, State School Kalolsavam, Kasargodvartha, Brothers, Chemnad, Native of Kasargod got place in Pathinalam Raav reality show.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia