തൃക്കരിപ്പൂരിന്റെ സാരഥി എം രാജഗോപാലൻ എംഎൽഎ കാസർകോട് വാർത്ത ഓഫീസ് സന്ദർശിച്ചു
May 7, 2021, 22:03 IST
കാസർകോട്: (www.kasargodvartha.com 07.05.2021) തൃക്കരിപ്പൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എം രാജഗോപാലൻ കാസർകോട് വാർത്ത ഓഫീസ് സന്ദർശിച്ചു. മണ്ഡലത്തിന്റെ വികസനത്തിന് മാധ്യമങ്ങളുടെ പിന്തുണ അദ്ദേഹം അഭ്യർഥിച്ചു. കാസർകോട് ജില്ലയുടെ പൊതുവായ വികസനത്തിന് ഒപ്പമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
കേരള കൗമുദി ലേഖകൻ ഉദിനൂർ സുകുമാരനും ഒപ്പമുണ്ടായിരുന്നു. കെവാർത്ത ചീഫ് എഡിറ്റർ അബ്ദുൽ മുജീബ്, സീനിയർ റിപോർടർ സുബൈർ പള്ളിക്കാൽ എന്നിവർ ചേർന്ന് എംഎൽഎയെ സ്വീകരിച്ചു വിജയാശംസകൾ നേർന്നു.
കെ വാർത്ത ഓഫീസും സന്ദർശിച്ചു. കാസർകോട് വാർത്ത ടീം അംഗങ്ങളായ റാശിദ് മൊഗ്രാൽ, സ്നേഹ വിനോദ്, ശാമില, നൗഫൽ, നശ്വാൻ നൗശാദ് എന്നിവരും സംബന്ധിച്ചു.
Keywords: Kerala, News, Kasaragod, Top-Headlines, MLA, Visit, Kasargodvartha, Office, MLA of Thrikkarippur M Rajagopalan visited Kasargodvartha Office.
< !- START disable copy paste -->