TE Abdulla | ടിഇ അബ്ദുല്ല: മറക്കാനാവാത്ത അനുഭവങ്ങള്‍
Feb 3, 2023, 23:46 IST
-കുഞ്ഞിക്കണ്ണന് മുട്ടത്ത്
(www.kasargodvartha.com) രാഷ്ട്രീയ നേതാവെന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും സംയുക്ത ജമാഅത് പ്രസിഡന്റ് എന്ന നിലയിലും നിസ്വാര്‍ഥ സേവനം നടത്തിവന്ന അന്തരിച്ച ടിഇ അബ്ദുല്ലയെ കുറിച്ചുള്ള ഓര്‍മകളും അനുഭവങ്ങളും എക്കാലവും മറക്കാനാവാത്തതാണ്. കാസര്‍കോട് വാര്‍ത്തയുടെ ഏറ്റവും അടുത്ത സഹകാരിയും വായനക്കാരനുമായിരുന്നു അദ്ദേഹം. ഒന്നര പതിറ്റാണ്ടിലേറെയായി കാസര്‍കോടിന്റെ സ്പന്ദനങ്ങള്‍ അപ്പപ്പോള്‍ ലോകത്തെ അറിയിച്ച് കൊണ്ടിരിക്കുന്ന കാസര്‍കോട് വാര്‍ത്തയ്ക്ക് പിന്തുണയും വഴികാട്ടിയുമായി പൊതുപ്രവര്ത്തകന് എന്ന നിലയില്‍ എന്നും ടിഇ അബ്ദുല്ല ഉണ്ടായിരുന്നു. തികഞ്ഞ അക്ഷര സ്നേഹിയായിരുന്ന അദ്ദേഹം നാട്ടുവാര്‍ത്തകള്‍ കാസര്‍കോട് വാര്‍ത്തയിലൂടെ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ സന്തോഷം എപ്പോഴും പങ്കുവെക്കുമായിരുന്നു.
കാസര്‍കോട് വാര്‍ത്ത നല്കുന്ന റിപോര്‍ടുകള്‍ അദ്ദേഹം സ്ഥിരമായി കാണാറുണ്ടായിരുന്നു. ഭരണ കാര്യങ്ങളിലും നിയമങ്ങളിലും വലിയ അറിവുണ്ടായിരുന്നു അദ്ദേഹം വാര്‍ത്തയില്‍ തെറ്റുകുറ്റങ്ങള്‍ ഉണ്ടായാല്‍ ശ്രദ്ധയില്‍ പെടുത്തി തിരുത്തല്‍ വരുത്താന്‍ പ്രേരണ നല്‍കിയിട്ടുണ്ട്. മുസ്ലിം ലീഗിന്റെ നേതാവെന്ന നിലയിലാണെങ്കിലും ലീഗിനെതിരെയുള്ള വാര്‍ത്തകളില്‍ പോലും വിശദീകരണം നല്കുന്നതില് കവിഞ്ഞുള്ള യാതൊരു പ്രതികരണവും അദ്ദേഹം നടത്തിയിട്ടില്ല. ലീഗിന്റെയും തന്റെയും നിലപാടുകള്‍ കണിശമായി പറയാനും പറയുന്ന കാര്യങ്ങളില്‍ ഉറച്ചുനില്ക്കാനും അദ്ദേഹത്തിന്റെ കഴിവ് മികച്ച് നിന്നിരുന്നു.
കാസര്‍കോട് വാര്‍ത്ത ആദ്യകാലം ഉദുമയിലും പിന്നീട് കാസര്‍കോട് പ്രസ് ക്ലബ് ജന്ക്ഷനിലും കേന്ദ്രീകരിച്ചാണ് ഓഫീസിന്റെ പ്രവര്‍ത്തനം നടത്തി വന്നത്. പിന്നീട് കാസര്‍കോട് പ്രസ് ക്ലബ് കെട്ടിടത്തിലേക്ക് ഓഫീസ് മാറുകയായിരുന്നു. ഈ ഓഫീസിന്റെ ഉദ്ഘാടനത്തിന് കാസര്‍കോട് നഗരസഭ ചെയര്മാന് എന്ന നിലയില്‍ എല്ലാ പിന്തുണയും നല്‍കിയത് ടിഇ അബ്ദുല്ലയായിരുന്നു.
കാസര്‍കോട് വാര്‍ത്തയുടെ ഓഫീസ് ഉദ്ഘാടന പരിപാടിയില്‍ ഏതാണ്ട് മുഴുവന്‍ സമയവും അദ്ദേഹം പങ്കെടുത്തു. കാസര്‍കോട് പ്രസ് ക്ലബിന്റെ ദീര്‍ഘകാലം പ്രസിഡണ്ടായിരുന്ന കെഎം അഹ്മദ്, ചന്ദ്രിക ബ്യൂറോ ചീഫായിരുന്ന റഹ്മാന് തായലങ്ങാടി, മാധ്യമം ബ്യൂറോ ചീഫും അന്നത്തെ പ്രസ് ക്ലബ് പ്രസിഡന്റുമായിരുന്ന സൂപ്പി വാണിമേല്‍, ട്രഷറര്‍ ആയിരുന്ന ഖാലിദ് പൊവ്വല്‍, ടി എ ശാഫി, ആലൂര് അബ്ദുര്‍ റഹ്മാന്, ഉണ്ണികൃഷ്ണന് പുഷ്പഗിരി തുടങ്ങിയ മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം ഉദ്ഘാടന പരിപാടിയില്‍ ഒരു തലക്കനവുമില്ലാതെയാണ് അദ്ദേഹം മുഴുനീളെ പങ്കെടുത്തത്.
വ്യവസായ പ്രമുഖനും കെഎംസിസി നേതാവുമായ യഹ്യ തളങ്കര, എന്‍എ അബൂബകര്‍, എംപി ശാഫി ഹാജി, മജീദ് തളങ്കര, പ്രമുഖ ആക്ടിവിസ്റ്റും കാസര്‍കോട് വാര്‍ത്തയുടെ ചീഫ് എഡിറ്ററുമായിരുന്ന എംഎ റഹ്മാന്, പ്രശസ്ത എഴുത്തുകാരായ എഎസ് മുഹമ്മദ് കുഞ്ഞി, നാരായണന് പേരിയ, ടികെ അബ്ദുല്ലക്കുഞ്ഞി, ചന്ദ്രന് മുട്ടത്ത്, കാസര്‍കോട് ചിന്ന അന്നത്തെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുര്‍ റഹ്മാന്, പാലത്തുങ്കര അബ്ദുര്‍ റഹ്മാന് മുസ്ലിയാര്, മുന്‍ ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് മൊയ്തീന് കുഞ്ഞി കളനാട്, എന്‍എ നെല്ലിക്കുന്ന്, എന്‍എ സുലൈമാന്‍, അസീസ് കടപ്പുറം തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളും ടി ഇ അബ്ദുല്ലയ്ക്കൊപ്പം സജീവമായി തന്നെ ചടങ്ങില്‍ ഉണ്ടായിരുന്നു. 2009 ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് നടന്ന ഉദ്ഘാടന ചടങ്ങില്‍ അന്നത്തെ സ്ഥാനാര്ഥികളായിരുന്ന പി കരുണാകരന് എംപി, ശാഹിദ കമാല്‍ തുടങ്ങി ഏഴുപേര്‍ ചേര്‍ന്നാണ് ന്യൂസ് പോര്ടലിന്റെ ഔദ്യോഗിക ലോഞ്ചിങ് നടത്തിയത്. 2006 ലാണ് കാസര്‍കോട് വാര്‍ത്തയുടെ ബീറ്റാ എഡിഷന് ആരംഭിച്ചത്. പുതിയ പ്രസ് ക്ലബ് കെട്ടിടത്തിലെ കാസര്‍കോട് വാര്‍ത്തയുടെ ഓഫീസ് ഉദ്ഘാടനം അന്നത്തെ കലക്ടര്‍ ആയിരുന്ന എടി ജെയിംസാണ് നിര്‍വഹിച്ചത്.
ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തനം കേരളത്തില്‍ ശക്തി പ്രാപിക്കുന്നതിന് മുമ്പ് തന്നെ അതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് കാസര്‍കോടിന്റെ മണ്ണില്‍ നിന്നും ഒരു തീജ്വാല പോലെ ഉയര്‍ന്നുവന്ന കാസര്‍കോട് വാര്‍ത്ത വളരെ പെട്ടെന്നാണ് പ്രശസ്തമായതെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ പ്രശംസിക്കുന്നതായും ടി ഇ അബ്ദുല്ല പറഞ്ഞിരുന്നു.
കാസര്‍കോടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ കാസര്‍കോട് വാര്‍ത്തയുടെ ഭാഗത്ത് നിന്നുമുണ്ടായ സേവനങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞിരുന്നു. ജില്ലയുടെ പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും പ്രചോദനമാകാനും വികസനങ്ങള്‍ ജനങ്ങളില്‍, വിശിഷ്യാ പ്രവാസ ലോകത്ത് എത്തിക്കുന്നതിനും കാസര്‍കോട് വാര്‍ത്ത മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്ന് അദ്ദേഹം പറയുമായിരുന്നു. ജനങ്ങള്‍ക്ക് പരിചിതമല്ലാതിരുന്ന പുതിയ വാര്‍ത്താ മാധ്യമം പരിചയപ്പെടുത്താന്‍ കഴിഞ്ഞത് തന്നെ കാസര്‍കോട് വാര്‍ത്തയുടെ വിജയമാണെന്നും ലോകത്തെവിടെയുള്ള ജില്ലയിലെ ജനങ്ങള്‍ക്ക് പ്രാദേശിക വാര്‍ത്തകള്‍ ഉള്‍പെടെയുള്ള സംഭവങ്ങള്‍ അപ്പപ്പോള്‍ അറിയാന്‍ കഴിഞ്ഞത് കാസര്‍കോട് വാര്‍ത്തയിലൂടെയാണെന്നും ടിഇ അബ്ദുല്ല പ്രകീര്‍ത്തിക്കുകയുണ്ടായി
മാന്യമായ ഭാഷാശൈലിലൂടെയാണ് കാസര്‍കോട് വാര്‍ത്ത ജനഹൃദയങ്ങള്‍ കീഴടക്കിയത്. വാര്‍ത്തകള്‍ ആദ്യം അറിയാന്‍ തങ്ങള്‍ എന്നും കാസര്‍കോട് വാര്‍ത്ത ശ്രദ്ധിക്കാറുണ്ടെന്ന് പ്രമുഖകര്‍ക്കൊപ്പം ടി ഇ വ്യക്തമാക്കിയിരുന്നു. മാധ്യമ വിമര്‍ശനങ്ങള്‍ എന്നും പോസിറ്റീവായി മാത്രം കണ്ടിരുന്ന ടി ഇ അബ്ദുല്ല നഗരസഭയില്‍ നടന്ന ക്രമക്കേടുകളെ കുറിച്ചുള്ള വാര്‍ത്തകളില്‍ നടപടി സ്വീകരിക്കാനും തയ്യാറായി. സംസ്ഥാനത്തെ എല്‍ഡിഎഫ് ഭരണകാലത്ത് കാസര്‍കോട് നഗരസഭ അടക്കമുള്ള യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥരെ നിയമിക്കാതെ വികസനപ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നുവെന്ന പരിഭവം വാര്‍ത്തയാക്കിയപ്പോള്‍ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ തദ്ദേശ വകുപ്പ് തയ്യാറായ കാര്യവും ടി ഇ അബ്ദുല്ല പറഞ്ഞിരുന്നു.
എല്ലാംകൊണ്ടും കാസര്‍കോട് വാര്‍ത്തയുടെ ഉറ്റമിത്രത്തെയാണ് ടി ഇയുടെ വിയോഗത്തിലൂടെ നഷ്ടമായത്. നഗര പിതാവും നേതാവുമായ ടി ഇ അബ്ദുല്ല വിടപറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ സേവനങ്ങള്‍ എന്നെന്നും മായാതെ, മറക്കാതെ നിലനില്ക്കും. ടിഇ യുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.

Keywords: Article, T.E Abdulla, Muslim-league, Remembrance, Remembering, Politics, Kasargodvartha, Memories of TE Abdulla.
< !- START disable copy paste --> 