city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട് വാർത്ത ഇംപാക്ട്; അധികൃതർ ഉണർന്നു; നഗര ഹൃദയത്തില്‍ അപകടഭീഷണി ഉയർത്തിയ മാൻഹോൾ നന്നാക്കുന്നു

കാസര്‍കോട്: (www.kasaragodvartha.com 07.12.2021) കാസർകോട് വാർത്തയുടെ ഇടപെടൽ ഫലം കണ്ടു. നഗര ഹൃദയത്തില്‍ അപകടഭീഷണി ഉയർത്തിയ മാൻഹോൾ രണ്ടാഴ്ചയ്ക്ക് ശേഷം അധികൃതർ നന്നാക്കുന്നു. എം ജി റോഡിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയ്ക്ക് മുൻവശത്തായി തകർന്ന രണ്ട് മാൻഹോളുകളിൽ ഒരെണ്ണം തിങ്കളാഴ്ച രാത്രി അധികൃതർ നന്നാക്കി. തൊട്ടടുത്ത് തന്നെയുള്ള രണ്ട് മാൻഹോളുകൾ നന്നാക്കാനുള്ള പണി തുടങ്ങിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  
കാസർകോട് വാർത്ത ഇംപാക്ട്; അധികൃതർ ഉണർന്നു; നഗര ഹൃദയത്തില്‍ അപകടഭീഷണി ഉയർത്തിയ മാൻഹോൾ നന്നാക്കുന്നു



മാൻഹോൾ തകർന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും അറ്റകുറ്റ പണി നടത്തി പ്രശ്‌നം പരിഹരിക്കാത്ത പൊതുമരാമത്ത് അധികൃതരുടെ നടപടിക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന വഴിയായിട്ടും ചുള്ളിക്കമ്പും ഡിവൈ‍ഡര്‍ ബോര്‍‍ഡും വെക്കുക മാത്രമാണ് അധികൃതർ നേരത്തെ ചെയ്തിരുന്നത്.

രാത്രികാലങ്ങളില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് കുഴി വലിയ ഭീഷണിയായി ഉയർത്തിയിരുന്നത്. ഇതിനിടയിലാണ് പൊതുമരാമത്ത് അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികൾ ഉണ്ടായത്.



Keywords:  Kasaragod, Kerala, News, Top-Headlines, Road, Work, Road-damage, Kasargod Vartha, Bike, Manhole, which raised alarm, repaires.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia