city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിയന്ത്രണം വിട്ട് കുഴിലേക്ക് മറിഞ്ഞ കാറിൽ നിന്നും പരിക്കേറ്റ യുവാക്കൾ രണ്ട് കെട്ടുമായി ഓടി പോയെന്ന് നാട്ടുകാർ; ഡയപെർ മാലിന്യമാണ് ഉണ്ടായിരുന്നതെന്ന് പൊലീസ്

ചെർക്കള: (www.kasargodvartha.com 23.11.2021) നിയന്ത്രണം വിട്ട് കുഴിലേക്ക് മറിഞ്ഞ കാറിൽ നിന്നും പരിക്കേറ്റ യുവാക്കൾ രണ്ട് കെട്ടുമായി ഓടി പോയെന്ന് നാട്ടുകാർ. കഴിഞ്ഞ ദിവസം വൈകീട്ട് ബദിയടുക്ക പൊലീസ് സ്‌റ്റേഷൻ പരിധിയിൽപെട്ട ചെർക്കള നെല്ലിക്കട്ടയിലാണ് അപകടമുണ്ടായത്‌. കാർ റോഡിൽ നിന്നും നിയന്ത്രണം നഷ്ടപ്പെട്ട് താഴെയുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു.

  
നിയന്ത്രണം വിട്ട് കുഴിലേക്ക് മറിഞ്ഞ കാറിൽ നിന്നും പരിക്കേറ്റ യുവാക്കൾ രണ്ട് കെട്ടുമായി ഓടി പോയെന്ന് നാട്ടുകാർ; ഡയപെർ മാലിന്യമാണ് ഉണ്ടായിരുന്നതെന്ന് പൊലീസ്



കാറിൽ നാല് യുവാക്കളുണ് ഉണ്ടായിരുന്നത്. ഇവർ കഞ്ചാവ് സംഘത്തിൽപ്പെട്ടവരാണെന്നും പരിക്കേറ്റ രണ്ട് യുവാക്കൾ നാട്ടുകാർ ഓടി കൂടിയപ്പോഴേക്കും രണ്ട് കെട്ടുകളുമായി പിന്നാലെ വന്ന കറുത്ത കാറിൽ കയറി പോയെന്നാണ് നാട്ടുകാർ പൊലീസിനോട് പറഞ്ഞത്.

അപകടം നടന്ന് അഞ്ച് മിനുറ്റിനകം പൊലീസ് സ്ഥലത്തെത്തി. നാട്ടുകാരുടെ ആരോപണത്തെ തുടർന്ന് കാർ പരിശോധിച്ചു. ഒരു ചാക്കിൽ കുട്ടികൾ ഉപയോഗിച്ച ഡയപെർ മാലിന്യമാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊണ്ടുപോയ കെട്ട് കാറിൻ്റെ രേഖകളായിരുന്നുവെന്നാണ് പൊലീസിൽ യുവാക്കൾ മൊഴി നൽകിയത്. ഡയപെർ മാലിന്യത്തിൽ കഞ്ചാവ് ഒളിപ്പിച്ചു കൊണ്ടു പോകുകയായിരുന്നുവെന്നും അപകടം നടന്നതോടെ കഞ്ചാവാണ് മറ്റൊരു കാറിലേക്ക് മാറ്റിയതെന്നുമാണ് നാട്ടുകാർ ആരോപിക്കുന്നത്.

പരിക്കേറ്റവരിൽ ഒരാളുടെ കൈയെല്ല് പൊട്ടിയിരുന്നു. ചെങ്കളയിലെ ആശുപത്രിയിൽ നിന്നും പ്ലാസ്റ്റർ ഇട്ട് കെട്ടിയ കൈയോടെ യുവാവ് മൊഴി നൽകാനായി പൊലീസ് സ്റ്റേഷനിൽ ഹാജരായി. എവിടെയെങ്കിലും കളയാനാണ് ഡയപെർ മാലിന്യം കൊണ്ടുപോയതെന്നും കഞ്ചാവ് സംഘവുമായി ബന്ധമില്ലെന്നുമാണ് പരിക്കേറ്റ യുവാവിൻ്റെ മൊഴി. കാറിലുണ്ടായിരുന്നവർ ഏതെങ്കിലും കേസുകളിൽ പ്രതികളല്ലെന്നും പരാതി ഉയർന്നതിനാൽ വിശദമായ അന്വേഷണം നടത്തുന്നതായും പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു.


Keywords:  Kasaragod, Kerala, News, Cherkala, Top-Headlines, Car, Car-Accident, Police, Investigation, Police-station, Road, Kasargodvartha, Waste, Waste dump, Ganja,Locals said that injured youths fled from the overturned car with two bundles. 


< !- START disable copy paste --> < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia