city-gold-ad-for-blogger

വിജയിച്ചതിന്റെ സന്തോഷവുമായെത്തിയ അഡ്വ. സി എച് കുഞ്ഞമ്പുവിന് വാച് സമ്മാനമായി നൽകി കുമ്പോൽ സയ്യിദ് കുഞ്ഞിക്കോയ തങ്ങളുടെ ഹൃദ്യ സ്വീകരണം

കുമ്പള: (www.kasargodvartha.com 06.05.2021) നിയുക്ത ഉദുമ എംഎൽഎ അഡ്വ. സി എച് കുഞ്ഞമ്പു സൂഫീ വര്യനും സയ്യിദ് കുടുംബാംഗവുമായ കുമ്പോൽ സയ്യിദ് കുഞ്ഞിക്കോയ തങ്ങളെ സന്ദർശിച്ചു. സി എച് കുഞ്ഞമ്പുവിനെ ആശീർവദിച്ചു വാച് സമ്മാനമായി നൽകിയാണ് തങ്ങൾ സ്വീകരിച്ചത്. നേരത്തെ 2006 ൽ മഞ്ചേശ്വരത്ത് വിജയിച്ചപ്പോഴും തങ്ങൾ വാച് സമ്മാനിച്ചിരുന്നു.
 
വിജയിച്ചതിന്റെ സന്തോഷവുമായെത്തിയ അഡ്വ. സി എച് കുഞ്ഞമ്പുവിന് വാച് സമ്മാനമായി നൽകി കുമ്പോൽ സയ്യിദ് കുഞ്ഞിക്കോയ തങ്ങളുടെ ഹൃദ്യ സ്വീകരണം


അനുഗ്രഹത്തിനും പ്രാർഥനകൾക്കും തങ്ങളോട് സി എച് കുഞ്ഞമ്പു നന്ദിയറിയിച്ചു. തെരഞ്ഞെടുപ്പിന് മുമ്പും സി എച് കുഞ്ഞമ്പു തങ്ങളെ സന്ദർശിച്ചിരുന്നു. നാമനിർദേശ പത്രികക്കൊപ്പം കെട്ടിവെക്കാനുള്ള തുകയും തങ്ങൾ നൽകിയിരുന്നതായി കുഞ്ഞമ്പു കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

മുമ്പ് മഞ്ചേശ്വരത്ത് നിന്ന് നിയമസഭാംഗമായ സി എച് കുഞ്ഞമ്പു വൻഭൂരിപക്ഷത്തിലാണ് ഇത്തവണ ഉദുമയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.

Keywords:  Kumbala, Kasaragod, Kerala, News, Uduma, MLA, Niyamasabha-Election-2021, Kasargod Vartha, Kumbol Syed Kunjikoya Thangal gifted wrist watch to Adv. CH Kunjambu.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia