city-gold-ad-for-blogger

കാസര്‍കോട് വാര്‍ത്ത ഇനി ന്യൂസ്ഹണ്ടിലും വായിക്കാം

കാസര്‍കോട്: (www.kasargodvartha.com 23.11.2014) പ്രമുഖ ന്യൂസ് ഫീഡ് സൈറ്റായ ന്യൂസ് ഹണ്ടില്‍ ഇനി കാസര്‍കോട് വാര്‍ത്തയും. കഴിഞ്ഞ ദിവസമാണ് മലയാളത്തിലെ പ്രമുഖ വാര്‍ത്ത സൈറ്റുകള്‍ക്കൊപ്പം കാസര്‍കോട് വാര്‍ത്ത ന്യൂസ് ഹണ്ടില്‍ ഇടംപിടിച്ചത്. ഇതോടെ ന്യൂസ് ഹണ്ട് അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്ന എല്ലാ മൊബൈല്‍ ഫോണുകളിലും ഫോണ്ട് പ്രശ്‌നമേതുമില്ലാതെ ഇനി കാസര്‍കോട് വാര്‍ത്ത വായിക്കാം സാധിക്കും.

കാസര്‍കോട് വാര്‍ത്തയുടെ പൊതുവാര്‍ത്താ വിഭാഗമായി കെവാര്‍ത്തഡോട്ട്‌കോം നേരത്തെ തന്നെ ന്യൂസ് ഹണ്ടില്‍ ലഭ്യമായിരുന്നു. മലയാള മനോരമ, മാതൃഭൂമി, മാധ്യമം, ഇന്ത്യാവിഷന്‍, ഏഷ്യാനെറ്റ് ന്യൂസ്, കേരള കൗമുദി, മംഗളം, മീഡിയാ വണ്‍, കെവാര്‍ത്ത, റിപോര്‍ട്ടര്‍, ചന്ദ്രിക, സിറാജ്, സുപ്രഭാതം, ദേശാഭിമാനി, ജന്മഭൂമി, ദീപിക തുടങ്ങിയ സൈറ്റുകള്‍ക്കൊപ്പമാണ് കാസര്‍കോട് വാര്‍ത്തയും ന്യൂസ് ഹണ്ടില്‍ ലിസ്റ്റ് ചെയ്യപ്പെട്ടത്.

ആദ്യമായിട്ടാണ് ഒരു പ്രാദേശിക മലയാള വാര്‍ത്താ പോര്‍ട്ടല്‍ ന്യൂസ് ഹണ്ടില്‍ ഇടംനേടുന്നത്. ഇന്ത്യയിലെ പ്രദേശിക ഭാഷകളിലുള്ള വാര്‍ത്തകള്‍ മൊബൈല്‍ ഫോണില്‍ വായിക്കാനുള്ള സംവിധാനം കൂടിയാണ് ന്യൂസ് ഹണ്ട്. ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ കമ്പനിയായ ബംഗളൂരു ആസ്ഥാനമായുള്ള എറ്റോണോ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ആപ്ലിക്കേഷനാണ് ഇത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കാസര്‍കോട് വാര്‍ത്ത ഇനി ന്യൂസ്ഹണ്ടിലും വായിക്കാം

Keywords : Kasaragod, Kerala, Kasargodvartha, News, Mobile Phone, Application, News Hunt, Read, Kasargodvartha now in News hunt. 

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia