city-gold-ad-for-blogger

വിവിധ മേഖലകളിൽ കയ്യൊപ്പ് ചാര്‍ത്തിയ അഭിമാന താരങ്ങൾക്ക് കാസർകോട് വാർത്തയുടെ അനുമോദനം

കാസർകോട്: (www.kasargodvartha.com 20.04.2021) വിവിധ മേഖലകളിൽ കയ്യൊപ്പ് ചാർത്തി നാടിന് അഭിമാനമായി മാറിയ പ്രതിഭകളെ കാസർകോട് വാർത്ത അനുമോദിച്ചു. കാസർകോട് എംഎൽഎ എൻ എ നെല്ലിക്കുന്ന് മെമന്റോ സമ്മാനിച്ചു. ചാര്‍ടേര്‍ഡ് അകൗണ്ടന്റ് ഫൈനല്‍ പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ആറാം റാങ്കും സംസ്ഥാനത്ത് ഒന്നാം റാങ്കും നേടിയ അക്ഷയ് കുമാര്‍, വി ടി യു സിവിൽ എഞ്ചിനീയറിങ് പരീക്ഷയിൽ 13 മെഡലുകളോടെ ഒന്നാം റാങ്ക് നേടിയ അസ്മത് ശർമീൻ ടി എസ്, ഏറ്റവും കൂടുതൽ ടൈപോഗ്രാഫി ചിത്രങ്ങളെന്ന വിഭാഗത്തിൽ ഏഷ്യ ബുക് ഓഫ്‌ റെകോർഡ്‌സിലും ഇന്ത്യൻ ബുക് ഓഫ് റെകോർഡ്‌സിലും ഇടം പിടിച്ച ശരീഫത് റാഫിഅ ഇർശാദ്‌ എന്നിവർക്കായിരുന്നു അനുമോദനം.
                                                                              
വിവിധ മേഖലകളിൽ കയ്യൊപ്പ് ചാര്‍ത്തിയ അഭിമാന താരങ്ങൾക്ക് കാസർകോട് വാർത്തയുടെ അനുമോദനം

മുതിർന്ന മാധ്യമ പ്രവർത്തകനും ദേശാഭിമാനി ബ്യുറോ ചീഫുമായ ജയകൃഷ്ണൻ നരിക്കുട്ടി, ഫോടോഗ്രാഫർ സുരേന്ദ്രൻ മടിക്കൈ, കെ വാർത്ത ചീഫ് എഡിറ്റർ അബ്ദുൽ മുജീബ്, ആസ്റ്റർ മിംസ് മാർകെറ്റിംഗ് വിഭാഗത്തിലെ മസ്ഊദ് ചെമനാട്, കാസർകോട് വാർത്ത ന്യൂസ് എഡിറ്റർ കുഞ്ഞിക്കണ്ണൻ, കെവാർത്ത ഗൾഫ് കോ-ഓർഡിനേറ്റർ അശ്‌റഫ് സീനത്, സീനിയർ റിപോർടർ സുബൈർ പള്ളിക്കാൽ തുടങ്ങിയവർ സംബന്ധിച്ചു.

വിവിധ മേഖലകളിൽ കയ്യൊപ്പ് ചാര്‍ത്തിയ അഭിമാന താരങ്ങൾക്ക് കാസർകോട് വാർത്തയുടെ അനുമോദനം

വിവിധ മേഖലകളിൽ കയ്യൊപ്പ് ചാര്‍ത്തിയ അഭിമാന താരങ്ങൾക്ക് കാസർകോട് വാർത്തയുടെ അനുമോദനം

വിവിധ മേഖലകളിൽ കയ്യൊപ്പ് ചാര്‍ത്തിയ അഭിമാന താരങ്ങൾക്ക് കാസർകോട് വാർത്തയുടെ അനുമോദനം

വിവിധ മേഖലകളിൽ കയ്യൊപ്പ് ചാര്‍ത്തിയ അഭിമാന താരങ്ങൾക്ക് കാസർകോട് വാർത്തയുടെ അനുമോദനം

വിവിധ മേഖലകളിൽ കയ്യൊപ്പ് ചാര്‍ത്തിയ അഭിമാന താരങ്ങൾക്ക് കാസർകോട് വാർത്തയുടെ അനുമോദനം

കാസർകോട് കോട്ടക്കണിയിലെ എന്‍ രവീന്ദ്രന്‍ - അമ്മ രാധ പി ടി ദമ്പതികളുടെ മകനാണ് അക്ഷയ് കുമാർ. മുമ്പും പല മത്സര പരീക്ഷകളിലും വിജയിച്ചിട്ടുണ്ട് ഈ പ്രതിഭ. ജയ്മാതാ സ്‌കൂളില്‍ എസ് എസ് എൽ സിയും സിഎച്എസ്എസ് ചട്ടഞ്ചാലില്‍ നിന്ന് പ്ലസ്ടുവും പൂർത്തിയാക്കി. സി എ എന്‍ട്രന്‍സും ഇന്ററും കണ്ണൂര്‍ ഐ എം എ യില്‍ ആയിരുന്നു. കണ്ണൂരിലെ തന്നെ മുഹമ്മദ് സാലി അസോസിയേറ്റ്‌സിന്റെ കീഴിലായിരുന്നു ആര്‍ടികിള്‍ഷിപ്. ഫൈനല്‍ പരീക്ഷയ്ക്ക് മൂന്ന് വിഷയങ്ങള്‍ക്ക് മാത്രമാണ് ക്ലാസിന് പോയത്. ബാക്കിയുള്ള അഞ്ച് വിഷയങ്ങളും സ്വയം പഠിക്കുകയായിരുന്നു.

വിവിധ മേഖലകളിൽ കയ്യൊപ്പ് ചാര്‍ത്തിയ അഭിമാന താരങ്ങൾക്ക് കാസർകോട് വാർത്തയുടെ അനുമോദനം

തളങ്കര സ്വദേശിനിയായ അസ്മത് ശർമീൻ ടി എസ് ഒരു വിദ്യാർഥി നേടുന്ന ഏറ്റവും കൂടുതൽ സ്വർണ മെഡലുകളെന്ന ചരിത്ര നേട്ടവുമായാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. 9.42 സിജിപിഎ യോട് കൂടിയാണ് മംഗളൂരു സഹ്യാദ്രി കോളജ് വിദ്യാർഥിനിയായിരുന്ന ശർമീൻ വിജയം നേടിയത്. കാസർകോട് നഗരത്തിലെ ദുൽഹൻ കടയുടമ റൈറ്റര്‍ ശരീഫ് ടി എ യുടെയും ശഹീദ കെ എച് കോട്ടയുടെയും മകളാണ്. പഠനത്തോടൊപ്പം തന്നെ പഠ്യേതര പ്രവർത്തനങ്ങളിലും മികച്ച പ്രതിഭയാണ് ശർമീൻ ടി എസ്.

വിവിധ മേഖലകളിൽ കയ്യൊപ്പ് ചാര്‍ത്തിയ അഭിമാന താരങ്ങൾക്ക് കാസർകോട് വാർത്തയുടെ അനുമോദനം

കാസർകോട് ഉപ്പള സ്വദേശിനിയാണ് റാഫിഅ ഇർശാദ്‌. അക്ഷരങ്ങൾ എഴുതി ചിത്രമാക്കുന്ന വ്യത്യസ്‌ത രീതിയാണ് റാഫിഅയുടേത്. പിണറായി വിജയൻ, കെ കെ ശൈലജ, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, ചെഗുവേര, മദർ തെരേസ, എബ്രഹാം ലിങ്കൺ തുടങ്ങി ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള 150 ലേറെ പ്രശസ്ത വ്യക്തികൾക്ക് ടൈപോഗ്രാഫിയിലൂടെ റാഫിഅ ജീവൻ നൽകിയിട്ടുണ്ട്. 2016ൽ മംഗളുറു സർവകലാശാലയിൽനിന്ന്‌ എംഎസ്‌സി ബയോകെമിസ്‌ട്രിയിൽ മൂന്നാം റാങ്ക്‌ നേടി. ആൽവാസ് കോളജിൽ അധ്യാപികയായിരുന്നു. ഉപ്പള പത്വാടിയിലെ എം അബ്ദുൽ ഖാദർ - സുബൈദ ദമ്പതികളുടെ മകളാണ്. തളങ്കര പടിഞ്ഞാറിലെ പ്രവാസിയായ ഇർശാദാണ് ഭർത്താവ്.

കാസർകോട് വാർത്താ ടീം അംഗംങ്ങളായ റാശിദ് മൊഗ്രാൽ, അഹ്‌നസ് മാക്കോട്, സ്നേഹ വിനോദ്, നശ്‌ വാൻ നൗശാദ്, അഫ്‌ത്വാബ്, താരീഖ്, ശാമില, അഹ്‌മദ്‌ നൗഫൽ, ഫാത്വിമത് ബസരിയ, എന്നിവരും റൈഹാൻ ഉബൈദ് മാക്കോടും സംബന്ധിച്ചു.

Keywords:  Kasaragod, Kerala, News, Top-Headlines, Kasargodvartha, Youth, Kasargodvartha congratulates the proud stars who have signed in various fields.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia