city-gold-ad-for-blogger

അഭിമാനാർഹമായ നേട്ടം കൈവരിച്ച വിജിൻ ഗോപാൽ ബേപ്പിനെ കാസർകോട് വാർത്ത അനുമോദിച്ചു

കാസർകോട്: (www.kasargodvartha.com 12.07.2021) അഭിമാനാർഹമായ നേട്ടത്തിലൂടെ സിവിൽ പൊലീസ് ഓഫീസറായി നിയമനം ലഭിച്ച കാസർകോട് വാർത്ത ടീം അംഗമായിരുന്ന വിജിൻ ഗോപാൽ ബേപ്പിനെ അനുമോദിച്ചു. കാസർകോട് വാർത്തയിൽ നടന്ന ചടങ്ങിൽ ഉദുമ എംഎൽഎ അഡ്വ. സി എച് കുഞ്ഞമ്പു മെമെന്റോ കൈമാറി.

വിവിധ സമയങ്ങളിൽ നടന്ന മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്‌തു.
 
അഭിമാനാർഹമായ നേട്ടം കൈവരിച്ച വിജിൻ ഗോപാൽ ബേപ്പിനെ കാസർകോട് വാർത്ത അനുമോദിച്ചു

മുതിർന്ന മാധ്യമ പ്രവർത്തകരായ ജയകൃഷ്ണൻ നരിക്കുട്ടി, മജീദ് തെരുവത്ത്, എരിയാൽ ശരീഫ്, അരമന ആശുപത്രി അഡ്മിനിസ്ട്രേറ്റർ അനിൽ കുമാർ, ദുബൈ ബെസ്റ്റ് ഗോൾഡ് എം ഡി സമീർ ചെങ്കള, വൈ ടവർ ഡയറക്ടർ അബ്ദുൽ ഖാദർ എതിർത്തോട്, കാസർകോട് ബൈസികിൾ കമ്പനി മാനജർ നവാസ് എരിയാൽ, കെവാർത്ത എഡിറ്റർ അബ്ദുൽ മുജീബ്, അശ്റഫ് സീനത്ത്, സീനിയർ റിപോർടർ സുബൈർ പള്ളിക്കാൽ, ഇർഫാൽ സന്തോഷ് നഗർ, മുജീബ് ചെമ്മനാട്, മൻസൂർ തെരുവത്ത്, ഇശാദ് സന്തോഷ് നഗർ തുടങ്ങിയവർ സംബന്ധിച്ചു.

കാസർകോട് വാർത്ത ടീം അംഗങ്ങളായ സ്നേഹ വിനോദ്, റാശിദ് മൊഗ്രാൽ, അഹ്‌നസ് മാക്കോട്, താരിഖ് അൻവർ, ശ്രീജേഷ്, നൗഫൽ, ശാമില, ഫയാസ് പി എം, അഹ്‌മദ്‌ ആശിഫ്, മുഹമ്മദലി ശിഹാബ്, ബദ്‌റുദ്ദീൻ സി എച്, അബ്ദുല്ല ശഫാസ് എന്നിവരും പങ്കെടുത്തു.

Keywords:  Kasargodvartha, Kasaragod, Kerala, Felicitated, Police, News, Channel reporter, Chengala,


 
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia