Competition | മെയ് 24ന് കാസര്‍കോട് ജില്ലയ്ക്ക് പിറന്നാള്‍; ഏതെങ്കിലും വിനോദ സഞ്ചാര കേന്ദ്രത്തെ പരിചയപ്പെടുത്തുന്ന ഹ്രസ്വ വീഡിയോ ചെയ്യൂ, സമ്മാനം നേടാം; പ്രത്യേക മത്സരവുമായി കാസര്‍കോട് വാര്‍ത്ത
May 20, 2023, 22:04 IST
കാസര്‍കോട്: (www.kasargodvartha.com) കാസര്‍കോട് ജില്ല രൂപീകൃതമായി മെയ് 24ന് 39 വര്‍ഷം പൂര്‍ത്തിയാവുകയാണ്. കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്ന കാസര്‍കോട് 1984 മെയ് 24നാണ് പ്രത്യേക ജില്ലയായത്. കാസര്‍കോടിന്റെ വികസനത്തിലും ഉയര്‍ച്ചയിലും പ്രശ്‌നങ്ങളിലും നാവായി പ്രവര്‍ത്തിക്കുന്ന 'കാസര്‍കോട് വാര്‍ത്ത' ഈ സന്ദര്‍ഭത്തില്‍ പൊതുജനങ്ങള്‍ക്കായി ഹ്രസ്വ വീഡിയോ മത്സരം സംഘടിപ്പിക്കുന്നു.
ജില്ലയിലെ ഏതെങ്കിലും ഒരു വിനോദ സഞ്ചാര കേന്ദ്രത്തെ പരിചയപ്പെടുത്തലാണ് വിഷയം. ഒരു വിനോദ സഞ്ചാര കേന്ദ്രത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സഹിതമുള്ള വീഡിയോ 30 സെകന്‍ഡ് വരെ ദൈര്‍ഘ്യമുള്ളതാവണം. വീഡിയോക്ക് പശ്ചാത്തലത്തില്‍ ശബ്ദം നല്‍കുകയോ നല്‍കാതിരിക്കുകയോ ചെയ്യാം.
മത്സരം ഇങ്ങനെ
മത്സരത്തില്‍ പങ്കെടുക്കുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മെയ് 23ന് വൈകീട്ട് മൂന്ന് മണിക്ക് മുമ്പായി പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം വീഡിയോ https://wa.me/914994230554 എന്ന നമ്പറിലേക്ക് വാട്‌സ്ആപ് ആയി അയക്കുക. കാസര്‍കോട് വാര്‍ത്തയുടെ ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം പേജുകളില്‍ വീഡിയോ പോസ്റ്റ് ചെയ്യും. രണ്ടിലും കൂടി ലഭിക്കുന്ന ലൈകുകള്‍ കൂട്ടി ഏറ്റവും കൂടുതല്‍ ലൈക് നേടുന്ന ആദ്യത്തെ മൂന്ന് പേരായിരിക്കും വിജയികള്‍. മെയ് 23ന് വൈകീട്ട് ഏഴ് മണിമുതലായിരിക്കും വീഡിയോ പോസ്റ്റ് ചെയ്യുക. മെയ് 24ന് വൈകീട്ട് ഏഴ് മണിക്ക് സമയം അവസാനിക്കും. അതുവരെയുള്ള ലൈകുകള്‍ ആയിരിക്കും പരിഗണിക്കുക.
നിബന്ധനകള്‍
മത്സര സംബന്ധമായ എല്ലാ തീരുമാനങ്ങളും കാസര്‍കോട് വാര്‍ത്തയുടെ അഡ്മിന്‍ പാനലില്‍ നിക്ഷിപ്തമായിരിക്കും. മത്സരം റദ്ദ് ചെയ്യാനോ നിയമങ്ങളില്‍ മാറ്റം വരുത്താനോ അഡ്മിന്‍ പാനലിന് പൂര്‍ണമായും അധികാരം ഉണ്ടായിരിക്കുന്നതാണ്.
സാങ്കേതിക കാരണങ്ങളാൽ ഈ മത്സരം റദ്ദ് ചെയ്തിരിക്കുന്നു.

(Updated)
Keywords: Malayalam News, Kasaragod Formation Day, Tourist Places, Kerala News, Kasaragod Vartha Competition, Kasaragod Formation Day: Kasaragod Vartha will be held Video Competition.
< !- START disable copy paste -->