city-gold-ad-for-blogger

കള്ളവോട്ട് അനുവദിച്ചില്ലെങ്കിൽ കാലുവെട്ടുമെന്ന ഭീഷണി: ശ്രീകുമാർ ആരുടേയോ ഏജൻറ് പണിയെടുക്കുന്നുവെന്ന് കെ കുഞ്ഞിരാമൻ എം എൽ എ കാസർകോട് വാർത്തയോട്

ഉദുമ: (www.kasargodvartha.com 08.01.2021) സി പി എം പ്രവർത്തകരുടെ കള്ളവോട് തടയാൻ ശ്രമിച്ച പ്രിസൈഡിങ് ഓഫീസറെ താൻ കാലുവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്ന ആരോപണം ഉദുമ എം എൽ എ കെ കുഞ്ഞിരാമൻ തള്ളിക്കളഞ്ഞു.

കള്ളവോട്ട് അനുവദിച്ചില്ലെങ്കിൽ കാലുവെട്ടുമെന്ന ഭീഷണി: ശ്രീകുമാർ ആരുടേയോ ഏജൻറ് പണിയെടുക്കുന്നുവെന്ന് കെ കുഞ്ഞിരാമൻ എം എൽ എ കാസർകോട് വാർത്തയോട്

പിലിക്കോട് കാർഷിക കോളജിലെ അധ്യാപകനും കഴിഞ്ഞ തദ്ദേശ തെരെഞ്ഞടുപ്പിൽ ചെർക്കാപാറ ജി എൽ പി സ്കൂളിലെ പ്രിസൈഡിംഗ് ഓഫീസറുമായിരുന്ന പ്രൊഫ. കെ എം ശ്രീകുമാറിൻ്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു എം എൽ എ.

അയാൾ ആരുടേയോ ഏജൻറ് പണിയെടുക്കുന്നുവെന്നാണ് എം എൽ എ കാസർകോട് വാർത്തയോട് പ്രതികരിച്ചത്. അയാൾക്ക് പിരാന്താണെന്നും എം എൽ എ പറഞ്ഞു. വോട്ട് ചെയ്യാൻ വന്നപ്പോൾ ആളുകൾ കൂടി നിൽക്കുന്നത് കണ്ട് കാര്യം തിരക്കിയിരുന്നു. പിന്നീട് വോട് ചെയ്ത് തിരിച്ചു പോകുകയാണ് ഉണ്ടായതെന്നും എം എൽ എ പറയുന്നു.

ഇതേ കുറിച്ച് കൂടുതൽ പ്രതികരണം നടത്താൻ അദ്ദേഹം തയ്യാറായില്ല.

Keywords:  Kerala, News, Kasaragod, K.Kunhiraman MLA, Local-Body-Election-2020, Election, Teacher, Kasargodvartha, Top-Headlines, K Kunhiraman MLA replies on Sreekumar controversy.
< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia