സ്ഥലം എംഎല്‍എയും 6 പഞ്ചായത്ത് പ്രസിഡന്റുമാരും ബ്ലോക് പഞ്ചായത്ത് പ്രസിഡന്റും അടക്കം ഇത്തവണ താലൂക് വികസനസമിതി യോഗത്തില്‍ ഫുള്‍ ക്വാറം; പക്ഷേ പൊന്നിന്‍ കുടത്തിന് പൊട്ടെന്ന പോലെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ വിട്ടുനിന്നു; നടപടി വേണമെന്ന് ആവശ്യം
Jan 4, 2022, 16:59 IST
സുധീഷ് പുങ്ങംചാല്‍
വെള്ളരിക്കുണ്ട്: (www.kasargodvartha.com 04.01.2022) പ്രധാനപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ ചര്‍ച ചെയ്യുവാനും അവയ്ക്ക് പരിഹാരം ഉണ്ടാക്കുവാനും ചേര്‍ന്ന താലൂക് വികസന സമിതി യോഗത്തില്‍ സ്ഥലം എംഎല്‍എയും ആറ് പഞ്ചായത്ത് പ്രസിഡന്റുമാരും ബ്ലോക് പഞ്ചായത്ത് പ്രസിഡന്റും അടക്കം ഫുള്‍ ക്വാറം പങ്കെടുത്തപ്പോള്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ വിട്ടുനിന്നു.
തിങ്കളാഴ്ച ചേര്‍ന്ന വെള്ളരിക്കുണ്ട് താലൂക് വികസന സമിതി യോഗത്തിലാണ് ജനപ്രതിനിധികള്‍ പൂര്‍ണമായും പങ്കെടുത്തപ്പോള്‍ യോഗത്തിന് വേണ്ടത്ര വിലകല്‍പിക്കാതെ ഉദ്യോഗസ്ഥര്‍ വിട്ടുനിന്നത്. ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി, ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി, ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തമാക്കല്‍, വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനന്‍, പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ എന്നിവര്‍ യോഗത്തില്‍ സജീവമായി പങ്കെടുത്തപ്പോള്‍ ഉദ്യോഗസ്ഥരുടെ അഭാവമായിരുന്നു മുഴച്ചുനിന്നത്.
വിവിധ വകുപ്പ് മേധാവികള്‍ തന്നെ താലൂക് വികസന സമിതി യോഗത്തില്‍ പങ്കെടുക്കണമെന്നിരിക്കെ ഏറ്റവും താഴെ തട്ടില്‍ ഉള്ള അറ്റന്റര്‍വരെ ഉള്ളവരാണ് യോഗത്തില്‍ പങ്കെടുത്തത്. പ്രധാനപ്പെട്ട വിഷയങ്ങള്‍ യോഗത്തില്‍ ഉന്നയിക്കുമ്പോള്‍ അതിനുള്ള മറുപടി കൃത്യമായി നല്‍കാന്‍ വകുപ്പ് മേധാവികള്‍ അയക്കുന്നവര്‍ക്ക് സാധിച്ചതുമില്ല. പൊതു മാരാമത്ത്, വാടെര്‍ അതോറിറ്റി, കെഎസ്ഇബി തുടങ്ങി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് എത്തുന്ന വകുപ്പ് എക്സി കുട്ടീവ് എഞ്ചിനീയര്‍മാര്‍ നിര്‍ബന്ധമായും താലൂക് വികസന സമിതി യോഗത്തില്‍ പങ്കെടുക്കണമായിരുന്നു.
പൊലീസിനെ പ്രതിനിധീകരിച്ചു കൊണ്ട് ഡിവൈഎസ്പി റാങ്കുള്ള ഉദ്യോഗസഥന്‍ തന്നെ യോഗത്തില്‍ പങ്കെടുക്കണമെന്നിരിക്കെ താലൂക് ഓഫീസിനോട് തൊട്ടുള്ള വെള്ളരിക്കുണ്ട് സിഐയോ എസ്‌ഐയോ യോഗത്തിനെത്തിയില്ല.
ജനപ്രതിനിധികള്‍ സജീവമായി പങ്കെടുത്ത യോഗത്തില്‍ ഉദ്യോഗസ്തര്‍ കൂട്ടത്തോടെ വിട്ടു നില്‍ക്കുന്നത് വളരെ ഗൗരവമായി കാണണമെന്നും അല്ലെങ്കില്‍ മറ്റു നടപടികള്‍ക്ക് ബന്ധപ്പെട്ടവരോട് ശുപാര്‍ശ ചെയ്യണമെന്നും കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാനപ്രസിഡന്റ് കൂടിയായ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി യോഗത്തില്‍ ആവശ്യം ഉന്നയിച്ചു.
ടി കെ രവിയുടെ ഈ ആവശ്യത്തോട് യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ പഞ്ചായത്ത് പ്രസിഡന്റുമാരും രാഷ്ട്രീയ കക്ഷി നേതാക്കളും അനുകൂല നിലപാട് സ്വീകരിച്ചു. അടുത്ത മാസം വീണ്ടും നടക്കുന്ന താലൂക് വികസന സമിതി യോഗത്തില്‍ ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍മാരെ തന്നെ പങ്കെടുപ്പിക്കാന്‍ ജില്ലാ കലക്ടര്‍ ഇടപെടണമെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ യോഗത്തില്‍ ജനപ്രതിനിധികള്‍ ഭൂരിഭാഗവും വിട്ട് നിന്ന് യോഗം പ്രഹസനമാക്കി മാറ്റിയതിനെതിരെ കാസര്‍കോട് വാര്‍ത്ത നല്‍കിയ റിപോര്‍ട് ചര്‍ചയായതിന് പിന്നാലെയാണ് തിങ്കളാഴ്ചത്തെ യോഗത്തില്‍ ജനപ്രതിനിധികള്‍ ഒരാള്‍ പോലും ഒഴിയാതെ എല്ലാവരും പങ്കെടുത്തത്.
താലൂക് വികസന സമിതി യോഗത്തില്‍ പങ്കെടുക്കേണ്ട ഉദ്യോഗസ്ഥര്‍ ഇവരാണ്. ഡെപ്യൂടി കലക്ടര്‍ ഇലക്ഷന്‍ ചാര്‍ജ് ഓഫീസര്‍ വെള്ളരിക്കുണ്ട് താലൂക്, തഹസില്‍ ദാര്‍ വെള്ളരിക്കുണ്ട് (കണ്‍വീനര്‍ താലൂക് വികസനസമിതി).
ഡെപ്യൂടി ഡയരക്ടര്‍ ഓഫ് പഞ്ചായത്ത് കാസര്‍കോട്, ഡെപ്യൂടി സൂപ്രണ്ട് ഓഫ് പൊലീസ് കാഞ്ഞങ്ങാട്. അസി. ഡെവലപ്‌മെന്റ് കമീഷനര്‍ (ബിഡിഒ പരപ്പ), താലൂക് സപ്ലൈ ഓഫീസര്‍ വെള്ളരിക്കുണ്ട്. താലൂക് സ്റ്റാറ്റിസ്റ്റികല്‍ ഓഫീസര്‍ കാഞ്ഞങ്ങാട്, എക്സികുട്ടീവ് എന്‍ജിനിയര്‍ (റോഡ്‌സ്) പൊതുമരാമത്ത്. എക്സികൂട്ടീവ് എന്‍ജിനിയര്‍ (ബില്‍ഡിംഗ്) എക്സികൂടീവ് എന്‍ജിനിയര്‍ മൈനര്‍ ഇറിഗേഷന്‍ കാഞ്ഞങ്ങാട്. ജില്ലാ പ്ലാനിങ് ഓഫീസര്‍ കാസര്‍കോട്.
അസി. ഫോറസ്റ്റ് കണ്‍സര്‍ വേറ്റര്‍ കാഞ്ഞങ്ങാട്, എക്സൈസ് റൈഞ്ച് ഇന്‍സ്പെക്ടര്‍ നീലീശ്വരം. എക്സി കുട്ടീവ് എന്‍ജിനിയര്‍ മൈനര്‍ (കെഎസ്ഇബി)നീലീശ്വരം, ജില്ലാ മെഡികല്‍ ഓഫീസര്‍ കാഞ്ഞങ്ങാട്. പ്രോജക്ട് ഓഫീസര്‍ ഐസിഡിഎസ് നീലശ്വരം.
റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കാഞ്ഞങ്ങാട്, ജില്ലാ ട്രാന്‍സ്പോര്‍ട് ഓഫീസര്‍ കെഎസ്ആര്‍ടിസി കാഞ്ഞങ്ങാട്. സബ്ബ് ഡിവിഷനല്‍ എന്‍ജിനീയര്‍ ബിഎസ്എന്‍ എല്‍ നീലേശ്വരം,സോയില്‍ കണ്‍സര്‍ വേറ്റര്‍ ഓഫീസര്‍ കാഞ്ഞങ്ങാട്.
ഡയറി ഡെവലപ്പ് മെന്റ് ഓഫീസര്‍ കാഞ്ഞങ്ങാട്, ലേബര്‍ ഓഫീസര്‍ കാഞ്ഞങ്ങാട്. സബ്ബ് ട്രഷറി ഓഫീസര്‍ വെള്ളരിക്കുണ്ട്, ലീഡ് ബാങ്ക് മാനേജര്‍ സിണ്ടിക്കറ്റ് ബാങ്ക് കാസര്‍കോട്.
ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കാസര്‍കോട്, ജില്ലാ മെഡികല്‍ ഓഫീസര്‍ (ആയുര്‍വേദം). ഡിസ്ട്രിക്ട് അനിമല്‍ ഹസ് ബന്‍ഡറി ഓഫീസര്‍, റൈഞ്ചു ഫോറസ്റ്റ് ഓഫീസര്‍ കാഞ്ഞങ്ങാട്.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ചിറ്റാരിക്കല്‍, അസി. എന്‍ജിനിയര്‍ പൊതുമരാമത്ത് (എന്‍ എച്)കാഞ്ഞങ്ങാട്. അസി. എക്സിക്യൂടീവ് എഞ്ചിനിയര്‍ (കെഡബ്യുഎ) പി എച് സബ് ഡിവിഷന്‍. കാഞ്ഞങ്ങാട്. സബ്ബ് രജിസ്ട്രാര്‍ ഓഫീസര്‍ ബളാല്‍, എഎസ്ഒ ഫയര്‍ ആന്റ് റസ്‌ക്യൂ കുറ്റിക്കോല്‍. എക്സികുടീവ് എന്‍ജിനിയര്‍ ഇറിഗേഷന്‍ ഡിവിഷന്‍ കാസര്‍കോട്.
ഈ 34 പേരില്‍ 10 പേര്‍ പോലും തിങ്കളാഴ്ച വെള്ളരിക്കുണ്ട് താലൂക് വികസന സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയില്ല.
Keywords: Kasaragod, Kerala, News, Top-Headlines, Kasargodvartha, Vellarikundu, MLA, Panchayath, Police, President, Meeting, Kanhangad, Excise, RTO, Full quorum at the Taluk Development Committee meeting this time, including the MLA, 6 panchayat presidents and the block panchayat president.
< !- START disable copy paste -->