city-gold-ad-for-blogger

Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 03

(www.kasargodvartha.com 25.03.2023) ഇന്നത്തെ ചോദ്യം: നോമ്പുകാര്‍ക്ക് മാത്രം പ്രവേശനം ലഭിക്കുന്ന സ്വര്‍ഗ കവാടം ഏതാണ്?

             
Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 03

ഖുര്‍ആന്‍ ക്രോഡീകരണം

ഇസ്ലാമിക വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്‍ ഭാവി തലമുറയ്ക്ക് കൈമാറുന്നതില്‍ മുഹമ്മദ് നബിയുടെ അനുചരന്മാരായ 'സ്വഹാബിമാര്‍' പ്രധാന പങ്ക് വഹിച്ചു. മുഹമ്മദ് നബിക്ക് 23 വര്‍ഷങ്ങളിലായാണ് ഖുര്‍ആന്‍ അവതരിച്ചത്. ഖുര്‍ആന്‍ വാക്യങ്ങള്‍ അവതരിച്ചപ്പോള്‍ മനഃപാഠമാക്കുകയാണ് പ്രവാചകനും അനുചരന്മാരും ചെയ്തിരുന്നത്. 42 ഓളം എഴുത്തുകാര്‍ കടലാസ്, തുണി, തുകല്‍ തുടങ്ങിയ വിവിധ വസ്തുക്കളില്‍ വാക്യങ്ങള്‍ എഴുതിവെച്ചു.

ഒന്നാം ഖലീഫ അബൂബകറിന്റെ കാലത്താണ് ഖുര്‍ആന്‍ ക്രോഡീകരിച്ച് ഗ്രന്ഥമാക്കിയത്. ഇക്കാലത്ത് ഖുര്‍ആന്‍ മനഃപാഠമാക്കിയ 70 പേര്‍ (ഖാരി) യമാമ യുദ്ധത്തില്‍ കൊല്ലപ്പെട്ടപ്പോള്‍, ഉമര്‍ ഇബ്നു ഖത്താബ് ആശങ്കാകുലനാകുകയും ഖുര്‍ആന്‍ ക്രോഡീകരിച്ച് പുസ്തകമാക്കാന്‍ അബൂബകറിനോട് അപേക്ഷിക്കുകയും ചെയ്തു.
          
Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 03

പ്രമുഖ എഴുത്തുകാരില്‍ ഒരാളായ സൈദ് ഇബ്നു സാബിതിന്റെ നേതൃത്വത്തില്‍ അബൂബകര്‍ ഒരു പ്രതിനിധി സംഘം രൂപീകരിച്ചു. ഉസ്മാന്‍ ഇബ്നു അഫ്ഫാന്‍, അലി ഇബ്നു അബി ത്വാലിബ്, ത്വല്‍ഹ ഇബ്നു ഉബൈദുല്ല, അബ്ദുല്ല ഇബ്നു മസ്ഊദ്, ഉബയ്യ്, ഖാലിദ് ഇബ്നു അല്‍-വലീദ്, ഹുദൈഫ തുടങ്ങിയ പ്രശസ്ത വ്യക്തികള്‍ ഉള്‍പ്പെടെ 12 പേരടങ്ങുന്ന ഈ പ്രതിനിധിത്തിന്റെ പരിശ്രമത്തിന്റെ ഫലമായി ഖുര്‍ആനിലെ എല്ലാ സൂക്തങ്ങളും ചേര്‍ത്ത് ഗ്രന്ഥമാക്കി.

ക്വിസ് മത്സരം  03 - ഫലം 

ഉത്തരം: റയ്യാൻ 
വിജയി: അബ്ദുർ റഹ്‌മാൻ എരിയാൽ 

(Updated)

Keywords:  Kerala, Kasaragod, Ramadan, Kasargodvartha, Quiz, Competition, Religion, Muslim, Day 3: Which is special gate in Paradise for those who fast? 'Ramadan Vasantham 2023 - Kasargodvartha Quiz Competition.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia