city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 14

(www.kasargodvartha.com 05.04.2023) ഇന്നത്തെ ചോദ്യം: 

ഇബ്രാഹിം നബി (അ) നെ തീകുണ്ഡാരത്തില്‍ കരിച്ചു കളയാന്‍ വിധിച്ച രാജാവ് ആരാണ്?
         
Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 14

മലക്കുകള്‍

ഇസ്ലാമിക വിശ്വാസ പ്രകാരം അല്ലാഹുവിന്റെ സവിശേഷമായ സൃഷ്ടി വിഭാഗമാണ് മലക്കുകള്‍. പ്രകാശം കൊണ്ടാണവയെ അല്ലാഹു സൃഷ്ടിച്ചത്. ഉറക്കം, അന്നപാനീയങ്ങള്‍, മലമൂത്ര വിസര്‍ജനാദികള്‍, വിവാഹം, സന്താനോല്‍പാദനം എന്നിവയൊന്നും ഇവര്‍ക്കില്ല. അവര്‍ അല്ലാഹുവിന്റെ കല്‍പനകള്‍ അനുസരിക്കാന്‍ മാത്രം നിലകൊള്ളുന്നവരാണ്. 'മലാഇക' എന്ന അറബി പദത്തിന് 'ദൂതന്‍മാര്‍' എന്നാണര്‍ഥം. പ്രവാചകന്മാരിലേക്കും മറ്റ് സൃഷ്ടിജാലങ്ങളിലേക്കുമുള്ള ദൂതന്‍മാരാണ് മലക്കുകള്‍.

മലക്കുകള്‍ തങ്ങളുടെ കൂടെയുണ്ടെന്ന് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നു. രണ്ട് മലക്കുകള്‍ ഇരു തോളിലും ഉണ്ടെന്നും ഒരു മലഖ് വ്യക്തി ചെയ്ത നല്ല കാര്യങ്ങളും മറ്റേമലഖ് മോശമായ കാര്യങ്ങളും രേഖപ്പെടുത്തുന്നുവെന്നുമാണ് വിശ്വാസം. മലക്കുകള്‍ക്ക് ചിറകുകളുള്ളതായി സൂറത് ഫാത്വിറിലെ ആദ്യവചനത്തില്‍ ഖുര്‍ആന്‍ വിശദീകരിച്ചിട്ടുണ്ട്.
            
Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 14

പ്രധാനപ്പെട്ട 10 മലക്കുകള്‍: ജിബ്രീല്‍ - അല്ലാഹുവില്‍ നിന്നുള്ള സന്ദേശം പ്രവാചകന്‍മാരിലേക്ക് എത്തിച്ചുകൊടുക്കുക. മീകാഈല്‍ - മഴ, കാറ്റ്, ഇടി, മിന്ന്, വെള്ളം, ആഹാരം എന്നിവയുടെ ചുമതല. ഇസ്രാഫീല്‍ - അന്ത്യ നാളില്‍ സൂര്‍ എന്ന കാഹളം ഊതാന്‍ എല്പിക്കപ്പെട്ടിരിക്കുന്നു. അസ്രാഈല്‍ - ആത്മാവിനെ പിടിക്കാന്‍ എല്പ്പിക്കപ്പെട്ടിരിക്കുന്നു. മുന്‍കര്‍, നകീര്‍ - ഖബറിലെ ചോദ്യം ചെയ്യല്‍. റകീബ്, അതീദ് - മനുഷ്യരുടെ നന്മയും തിന്മയും രേഖപെടുത്താന്‍ എല്പിക്കപെട്ടവര്‍. മാലിക് - നരകത്തിന്റെ മേല്‍നോട്ടം. റിള് വാന്‍ - സ്വര്‍ഗത്തിന്റെ മേല്‍നോട്ടം.

Keywords:  Kerala, Kasaragod, Ramadan, Quiz, Competition, Religion, Islam, Muslim, Kasargodvartha, Ibrahim Nabi (A), Day 14: Who threw Ibrahim into fire? Ramadan Vasantham 2023 - Kasargodvartha Quiz Competition.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia