city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 13

(www.kasargodvartha.com 04.04.2023) ഇന്നത്തെ ചോദ്യം: 

മൂസാ നബി(അ)ന് അല്ലാഹുവില്‍ നിന്ന് അവതരിച്ച വേദഗ്രന്ഥം ഏതാണ്?
             
Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 13

സ്വഹാബികള്‍

മുഹമ്മദ് നബിയില്‍ വിശ്വസിച്ച്, ഇസ്ലാം സ്വീകരിച്ച് നബിക്കൊപ്പം സഹവസിച്ചവരെയാണ് സ്വഹാബികള്‍ (അനുചരന്മാര്‍) എന്ന് പറയുന്നത്. ത്യാഗത്തിന്റെയും സമര്‍പണത്തിന്റെയും തുല്യതയില്ലാത്ത ചരിത്രമാണ് സ്വഹാബത്തിന് പറയാനുള്ളത്. സത്യത്തിന്റെ കൂടെ എന്തുവില കൊടുത്തും ഉറച്ച് നില്‍ക്കുവാനുള്ള ആദര്‍ശപരമായ കരുത്താണ് അവരുടെ ഏറ്റവും വലിയ പ്രത്യേകത.

മുസ്ലിംകള്‍ക്കിടയില്‍ ഏറ്റവും ആദരണീയരായ ആദ്യത്തെ നാല് ഖലീഫമാര്‍, മുഹമ്മദ് നബി സ്വര്‍ഗം വാഗ്ദാനം ചെയ്ത 10 സ്വഹാബികളുടെ പട്ടികയില്‍ പെടുന്നവരാണ്. മുഹാജിറുകള്‍ (മക്കയില്‍ നിന്ന് മദീനയിലേക്ക് ഹിജ്‌റ വന്നവര്‍), അന്‍സാര്‍ (മദീന വിശ്വാസികള്‍) എല്ലാവരും പ്രവാചകന്റെ അനുചരന്മാരായി കണക്കാക്കപ്പെടുന്നു.
               
Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 13

മുഹമ്മദ് നബിയുടെ വാക്കുകളുടെയും പ്രവര്‍ത്തനങ്ങളുടെയും രേഖയായ ഹദീസിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്രോതസുകളാണ് സ്വഹാബികള്‍. നബിയെ കാണുകയും നബിയില്‍ നിന്ന് നേരിട്ട് കേള്‍ക്കുകയും നബിയുടെ കര്‍മ്മങ്ങള്‍ സ്വന്തം കണ്‍മുന്നില്‍ നോക്കി പഠിക്കുകയും ചെയ്ത സ്വഹാബികള്‍ അവര്‍ക്കുശേഷം വന്നവരുമായി താരതമ്യം ചെയ്യാന്‍ കഴിയാത്ത വിധം മഹത്വവും ശ്രേഷ്ടതയുമുള്ളവരാണെന്നാണ് പൊതുവിശ്വാസം.

Keywords:  Kerala, Kasaragod, Ramadan, Quiz, Competition, Religion, Islam, Kasargodvartha, Prophet Moosa (a), Day 13: Which scripture was revealed to Prophet Moosa? Ramadan Vasantham 2023 - Kasargodvartha Quiz Competition.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia