city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വികസന വിഷയത്തില്‍ കാസര്‍കോട് വാര്‍ത്തയുടെ ഇടപെടല്‍; മലയോരത്തെ രണ്ട് പഞ്ചായത്തുകളിലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ തുറന്ന പോര്

കാസര്‍കോട്: (www.kasargodvartha.com 09.06.2020) ജില്ലയിലെ മലയോര ഗ്രാമ പഞ്ചായത്തുകളായ ബളാല്‍, വെസ്റ്റ് എളേരി പഞ്ചായത്തുകളിലെ വികസന പ്രശ്‌നങ്ങളില്‍ കാസര്‍കോട് വാര്‍ത്ത നടത്തിയ ഇടപെടലുകള്‍ ഇരു പഞ്ചായത്തിലെയും രാഷ്ട്രീയ നേതാക്കന്മര്‍ തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ തുറന്ന ചര്‍ച്ചയ്ക്ക് ഇടയാക്കി. നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ ലൈന്‍ പഠനം സാധ്യമാക്കുന്നതിനായി ഡി വൈ എഫ് ഐ നല്‍കിയ ടെലിവിഷന്‍ പ്രവര്‍ത്തിപ്പിക്കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബളാല്‍ പഞ്ചായത്തിലെ കമ്മൂണിറ്റി ഹാളുകളില്‍ വൈദ്യുതി ഇല്ല എന്ന വാര്‍ത്തയാണ് രണ്ടു പഞ്ചയാത്തിലെ നേതാക്കള്‍ തമ്മില്‍ സോഷ്യല്‍ മീഡിയ വഴിയുള്ള വാക് വാദങ്ങള്‍ക്കും കുറവുകള്‍ ചൂണ്ടി കാട്ടിയും വികസനം എടുത്തു പറഞ്ഞും ഉള്ള ചര്‍ച്ചയ്ക്ക് ഇടയാക്കിയത്.

കാസര്‍കോട് വാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബളാല്‍ കമ്മാടി കോളനിയിലെ കമ്മൂണിറ്റി ഹാളില്‍ അടിയന്തിരമായി വൈദ്യുതി എത്തിക്കുവാനായി ഇടപ്പെട്ട സി പി എം ജില്ലാ സെക്കട്ടറിയേറ്റ് അംഗം സാബു എബ്രഹാം ഈ വിഷയം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുകയും മന്ത്രിയുടെ ഓഫിസ് ഈ വിഷയത്തില്‍ ഇടപെടുകയും ചെയ്തു.എന്നാല്‍ വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ ബളാല്‍ പഞ്ചായത്തിലെ വൈദ്യുതി ഇല്ലാത്ത മുഴുവന്‍ കമ്മൂണിറ്റി ഹാളുകളും അടിയന്തിരമായി വയറിംഗ് ജോലികള്‍ നടത്തി ഇവിടങ്ങളില്‍ വൈദ്യുതി എത്തിക്കുന്നതിന് ബളാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയത്തിന്റെ നേതൃത്വത്തില്‍ നടപടിയും എടുത്തു.

തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് മുമ്പ് കമ്മാടി കോളനിയിലെ കമ്മൂണിറ്റി ഹാളിന്റെ വയറിംഗ് ജോലികള്‍ പൂര്‍ത്തിയായി എന്നും അടുത്ത ദിവസം ഇവിടെ വൈദ്യുതി എത്തുമെന്നും രാജു കട്ടക്കയം ഫെയ്സ് ബുക്കില്‍ പോസ്റ്റുമിട്ടു. ഇത് കഴിഞ്ഞ ഉടന്‍ ബളാല്‍ പഞ്ചായത്തിലെ വൈദ്യുതി വിഷയത്തില്‍ ഇടപ്പെട്ട സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും വെസ്റ്റ് എളേരി സ്വദേശിയുമായ സാബു എബ്രഹാം ഇട്ട ഫെയ്സ് ബുക്ക് പോസ്റ്റാണ് ഇരു രാഷ്ട്രീയ പാര്‍ട്ടിയിലെ നേതാക്കളെയും പ്രവര്‍ത്തകരെയും സോഷ്യല്‍ മീഡിയയിലെ തുറന്ന പോരിലേക്കു നയിച്ചത്. കാസര്‍കോട് വാര്‍ത്തയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളുടെ പ്രസക്ത ഭാഗങ്ങള്‍ ഇവയാണ്.

സാബു എബ്രഹാം: സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം

ഡി വൈ എഫ് ഐ കാമ്മാടി കോളനിയില്‍ ടി വി നല്‍കിയതു കൊണ്ട് കമ്മ്യൂണിറ്റി ഹാളില്‍ 10 വര്‍ഷത്തിനു ശേഷം ബളാല്‍ പഞ്ചായത്ത് വയറിംഗ് പ്രവര്‍ത്തി പൂര്‍ത്തികരിച്ചു. ബളാല്‍ പഞ്ചായത്തിന്റെ സാങ്കേതിക പ്രശ്‌നം ഒറ്റ ദിവസം കൊണ്ട് പരിഹരിച്ച ഡി വൈ എഫ് ഐക്ക് അഭിവാദ്യങ്ങള്‍.1,800 ലധികം പട്ടിക വര്‍ഗ്ഗകുടുംബങ്ങള്‍ താമസിക്കുന്ന ബളാല്‍ പഞ്ചായത്തില്‍ പാവപ്പെട്ട പട്ടിക വര്‍ഗ്ഗ വിഭാഗക്കാരുടെ ജീവിതം നരകതുല്യമാണ്. ഇരുന്നൂറോളം കോളനികള്‍ പഞ്ചായത്തില്‍ ഉണ്ട്. അതില്‍ പതിനൊന്ന് കോളനിയില്‍ മാത്രമാണ് കമ്മ്യൂണിറ്റി ഹാള്‍ നിലവില്‍ ഉള്ളത്. അതില്‍ തന്നെവൈദ്യുതി എത്തിയത് നാല് എണ്ണത്തില്‍ മാത്രം. പട്ടികവര്‍ഗ്ഗത്തില്‍ പ്പെട്ട എറ്റവും അധികം കൂട്ടികള്‍ സ്‌കൂളില്‍ പോകത്തത്തും ബളാല്‍ പഞ്ചായത്തില്‍ ആണ്.
വികസന വിഷയത്തില്‍ കാസര്‍കോട് വാര്‍ത്തയുടെ ഇടപെടല്‍; മലയോരത്തെ രണ്ട് പഞ്ചായത്തുകളിലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ തുറന്ന പോര്

നമ്മുടെ ജില്ലയില്‍ ഇരുന്നൂറില്‍ അധികം കുടുംബങ്ങളും ഷെഡില്‍ കഴിയുന്നു. ഈ ദുര്‍ഗതിയുടെ യഥാര്‍ത്ഥ കാരണം കാലാകാലങ്ങളായി പഞ്ചായത്ത് ഭരിക്കുന കോണ്‍ഗ്രസ് ആണ്. പഴയ കാലത്ത് ജന്മിയാണ് കോണ്‍ഗ്രസ് നേതൃത്വത്തിലും പഞ്ചായത്തും ഭരിച്ചതും ഈ പാവങ്ങളെ അടിമങ്ങളാക്കി തങ്ങളുടെ വോട്ട് ബാങ്കായി കൊണ്ടു നടന്നതെങ്കില്‍ ഇന്ന് അഭിനവ ജന്മിമാര്‍ ഭര ണം കൈയാളുന്നു. അടിമകള്‍ ഇന്നും അടിമകള്‍ തന്നെ. കോളനികളില്‍ വാസയോഗ്യമല്ലാത്ത വീടുകള്‍, കുടിവെള്ളം, തൊഴില്‍ എന്നിങ്ങനെ ദുരിതങ്ങള്‍ തുടരുന്നു. ഈ ദുഃസ്ഥിതിക്ക് പരിഹാര കാണാന്‍ ആദിവാസി ജന വിഭാഗം സത്യം തിരിച്ചറിഞ്ഞ് ഇ അടിമ ചങ്ങല പൊട്ടിച്ചെറിയണം. ഒരു ദിവസം കൊണ്ട് ചെയ്യാന്‍ പറ്റുന്ന ഒരു പാട് കാര്യങ്ങള്‍ക്ക് പതിറ്റാണ്ടുകള്‍ എടുക്കുന്നു. എന്നാല്‍ സമ്പന്ന വിഭാഗത്തിന് നിയമം ബാധകമല്ല. ആറ് ദിവസത്തെ പച്ചക്കറി കിറ്റില്‍ 'ഒരു ജനതയുടെ അഭിമാനത്തെ ചങ്ങലയ്ക്ക് ഇടുന്നവരെ തിരിച്ചറിയുക.

ഇതിന്റെ മറുപടി
മാര്‍ട്ടിന്‍ ജോര്‍ജ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി

സാബു അബ്രാഹം. താങ്കള്‍ ആദ്യം സി പി എം ഭരിക്കുന്ന വെസ്റ്റ് എളേരിയിലെ അവസ്ഥഒന്നു അന് ന്വേഷിച്ച് നേരെയാക്ക് ,മൗവ്വേനി കമ്യുണിറ്റി ഹാളില്‍ 10 വര്‍ഷമായി കറണ്ടില്ല. നിരവധി കോളനികള്‍ ഉള്ള അവിടെ വീടില്ലാത്തവരുടെ എണ്ണം ബളാല്‍ പഞ്ചായത്തിന്റ ഇരട്ടിയാണ്. പിന്നെ പച്ചക്കറി കിറ്റുകള്‍ മാത്രമല്ല ബളാല്‍ പഞ്ചായത്തില്‍ നല്കിയത്. നിരവധി ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് അരിയും മരുന്നുകളും എത്തിച്ച് നല്കിയിട്ടുണ്ട്. അഭിമാനത്തോടെ തന്നെ ഞങ്ങള്‍ക്ക് പറയാന്‍ കഴിയും ഈ കോവിഡ് കാലത്തും ബളാല്‍ പഞ്ചായത്തില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നിട്ടില.അല്ലാതെഎളേരിയില്‍ സൗകര്യം കുറവായത് കൊണ്ട് അടുക്കത്ത് പോയി അതി മനോഹരമായി വീട്ടില്‍ താമസിച്ചാല്‍ കാര്യങ്ങള്‍ അറിയില്ലാ.

സി പി എം ഭരിക്കുന്ന വെസ്റ്റ് എളേരിപഞ്ചായത്തിലെ ചില വീടുകളുടെ ചിത്രം കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ കണ്ടു. ഇത് ഇടതു പക്ഷ സര്‍ക്കാരിന്റെ കൃത്യതയില്ലാത്ത പാര്‍പ്പിട പദ്ധതിയും, കഴിവുകെട്ട പഞ്ചായത്ത് ഭരണസമതിയും ആണ് ഈ ദുരവസ്ഥയ്ക്ക് കാരണം.എന്നിട്ടു പോലും സ്വന്തം പഞ്ചായത്തിലെ ജനങ്ങളുടെ ദുരിതം കാണാതെഒരു സി പി എം നേതാവ് മറ്റു സ്ഥലങ്ങളില്‍ കുഴപ്പം ഉണ്ടൊ എന്ന് നോക്കാന്‍ ഓടി നടക്കുന്നു.

മാര്‍ട്ടിന്‍ ജോര്‍ജിന്റെ ഈ പോസ്റ്റിനുള്ള മറുപടി നല്‍കിയത് വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ സുകുമാരന്‍ ആയിരുന്നു:

വെസ്റ്റ് എളേരി പഞ്ചായത്തില്‍ സി.പിഎം ഭരണത്തില്‍ വീട്ടുകളുടെ അവസ്ഥ എന്ന് പറഞ്ഞു കൊണ്ട് ഒരു യൂത്ത് നേതാവ് പോസ്റ്റിട്ടതായി കണ്ടു. ജില്ലയില്‍ ലൈഫ് ഭവന പദ്ധതിയില്‍ ഏറ്റവും അധികം ഏറ്റവും നല്ല വീട്ടുകള്‍ നിര്‍മ്മിച്ചതും അതിന്റെ താക്കോല്‍ ദാനം നിറഞ്ഞ സദസ്സിന് മുമ്പില്‍ ബഹു വകുപ്പ് മന്ത്രി തന്നെ നിര്‍വ്വഹിച്ചതും ചില കേന്ദ്രങ്ങളെ അലോസരപ്പെടുത്തുന്നതിന്റെ ഭാഗമാണ് ഇത്തരം പ്രചരണം. ചിത്രത്തില്‍ കാണുന്ന കുടില്‍ ചെറുപ്പക്കാരനായ ഒരാള്‍ തന്റെ തറവാട്ട് വീട്ടില്‍ നിന്നും അണുകുടുംബത്തിലേക്ക് മാറാന്‍ അമ്മാവന്റെ സ്ഥലത്ത് കൂടില്‍ കെട്ടി താമസിക്കുന്നതാണ് ഇദ്ദേഹത്തിന് സ്വന്തമായി സ്ഥലമില്ലാത്തതാണ് വീടിന് ധനസഹായം ലഭിക്കാതിരിക്കാന്‍ കാരണം. ലൈഫ് പദ്ധതിയുടെ അപേക്ഷ നടപടിക്ക്ശേഷമാണ് ഇ യാള്‍ കുടില്‍ കെട്ടി താമസിക്കുന്നത് അത് മുടന്തേന്‍ പാറയിലൈ ജനങ്ങള്‍ക്കും ഊര് നിവാസികള്‍ക്കും കൃത്യമായി അറിയുന്ന കാര്യമാണ് പാര്‍ശ്വവത്ക്കപ്പട്ട ജനവിഭാഗത്തിന് കയറിക്കിടക്കാന്‍ വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചത് കേരളത്തിലെ എല്‍.ഡി എഫ് സര്‍ക്കാരാണ്. ഈ ലൈഫ് പദ്ധതിയില്‍ ഏറ്റവും അധികം വീടുക നല്കിയതും അതിന്റെ താക്കോല്‍ ദാനം വകുപ്പ് മന്ത്രി തന്നെ നിറഞ്ഞ സദസ്സില്‍ നല്കിയതും ഇതൊന്നും ചെയ്യാന്‍ പറ്റാത്തവരുടെ ഇടയില്‍ ജാള്യത ഉണ്ടാക്കീട്ടുണ്ട് രാഷ്ട്രീയ ലക്ഷ്യേ, ത്തോെടെ ഒരു ലഭിച്ച കുടുംബ വീട്ടില്‍ നിന്നും മാറി അണുകുടുംബമായി കുറച്ച് നാളുകക്ക് മുമ്പ് മാത്രം താമസിക്കുന്നതിന്റെ ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുന്നത് വെസ്റ്റ് എളേരി പഞ്ചായത്ത് ഭരണ സമിതിയുടെ പ്രവര്‍ത്തനങ്ങളെ ഭയക്കുന്നവരാണ് ഇതിന്റെ പിന്നില്‍ രാഷ്ട്രീയ ലാഭമാണ്.


വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കെ. സുകുമാരന്റെ ഈ പോസ്റ്റിനു മറുപടി നല്‍കിയത് ബളാല്‍ ഗ്രാമ പഞ്ചയാത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയമാണ്. പഞ്ചായത്തിലെ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളുടെ ഫോട്ടോ സഹിതമായിരുന്നു മറുപടി. മറുപടി ഇങ്ങനെ:

ഈ വീട് വെസ്റ്റ് എളേരി പഞ്ചായത്തിലെ പറമ്പയില്‍ ഉള്ള പാപ്പിനി വീട്ടില്‍, ശാന്ത-സജി ദമ്പതികളുടെതാണ് സി.പി.എം ഭരിക്കുന്ന പഞ്ചായത്തിലെ ഒരു കുടുബത്തിന്റെ അവസ്ഥയാണ്. ഇത് പോലെത്തെ നിരവധി വീടുകള്‍ ഉണ്ട് വെസ്റ്റ് എളേരി പഞ്ചായത്തില്‍. ബളാല്‍ പഞ്ചായത്തിലെ 90 ശതമാനം വീടുകളും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തികരിച്ചു. ഇടത് സര്‍ക്കാരിന്റെ തല തിരിഞ്ഞ ലൈഫ് പദ്ധതി കാരണമായി കുറച്ച് വീടികള്‍ പുര്‍ത്തീകരിക്കാന്‍ ഉള്ളത് ബളാല്‍ പഞ്ചായത്തിലെ ആദിവാസികളെ കണ്ണിലെ കൃഷ്ണമണി പോലെ സംരഷിയ്ക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍.

ഇരു പഞ്ചായത്തിലെയും പ്രമുഖരായ രാഷ്ട്രീയ നേതാക്കള്‍ തമ്മില്‍ വികസന വിഷയം ചൂണ്ടി കാട്ടി സോഷ്യല്‍ മീഡിയയില്‍ സജീവമായപ്പോള്‍ യുവജന സംഘടനയായ യൂത്ത് കോണ്‍ഗ്രസ്, ഡി വൈ എഫ് ഐ, കെ എസ് യു, എസ് എഫ് ഐ എന്നീ സംഘടനയില്‍പ്പെട്ട യുവ നേതാക്കളും ഉരുളക്ക് ഉപ്പേരി മറുപടിയുമായി നിറഞ്ഞു നില്‍ക്കുന്നു.

റിപോര്‍ട്ട്: സുധീഷ് പുങ്ങംചാല്‍

Keywords: Kasaragod, Kerala, News, Political party, Kasargodvartha, Conflict between political parties over development

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia