city-gold-ad-for-blogger

ചികിത്സയിലിരുന്ന ബന്ധുവായ നാലര വയസുകാരന്റെ ഫോടോ വ്യാജ അകൗണ്ട് നമ്പർ ചേർത്ത് പ്രചരിപ്പിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ പണം തട്ടാൻ ശ്രമമെന്ന് കേസ്; പ്രതികൾക്ക് അറസ്റ്റിനുള്ള നോടീസ് നൽകി; ഫേസ്ബുകിനോട് വിവരങ്ങൾ തേടി

ചിറ്റാരിക്കൽ: (www.kasargodvartha.com 6.07.2021) ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ബന്ധുവായ നാലര വയസുകാരൻ്റെ ഫോടോ വീട്ടുകാരറിയാതെ വ്യാജ അകൗണ്ട് നമ്പറും ഫോൺ നമ്പറും സഹിതം സാമൂഹ്യ മാധ്യമങ്ങളിൽ ഷെയർ ചെയ്ത് പണം തട്ടാൻ ശ്രമിച്ചെന്ന കേസിൽ രണ്ടുപേർക്ക് അറസ്റ്റിനുള്ള നോടീസ് നൽകി. കേസിൽ കുറ്റപത്രം സമർപിക്കുന്നതിനായി ഫേസ്ബുക് അധികൃതരിൽ നിന്നും വിവരങ്ങൾ തേടിയതായി കേസന്വേഷിക്കുന്ന ചിറ്റാരിക്കൽ പൊലീസ് അധികൃതർ കാസർകോട് വാർത്തയോട് പറഞ്ഞു.

ചികിത്സയിലിരുന്ന ബന്ധുവായ നാലര വയസുകാരന്റെ ഫോടോ വ്യാജ അകൗണ്ട് നമ്പർ ചേർത്ത് പ്രചരിപ്പിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ പണം തട്ടാൻ ശ്രമമെന്ന് കേസ്; പ്രതികൾക്ക് അറസ്റ്റിനുള്ള നോടീസ് നൽകി; ഫേസ്ബുകിനോട് വിവരങ്ങൾ തേടി

പാണത്തൂർ പരിയാരത്തെ ബിൽസി ബാബു (27), ബിൽസൺ ബാബു (23) എന്നിവർക്കാണ് അറസ്റ്റിനുള്ള നോടീസ് നൽകിയത്. ചിറ്റാരിക്കാൽ പൊലീസ് സറ്റേഷൻ പരിധിയിലെ നാലരവയസുകാരൻ്റെ ചിത്രം വെച്ചാണ് മാതാപിതാക്കൾ അറിയാതെ പ്രതികൾ സാമൂഹ്യ മാധ്യമങ്ങൾ വഴി ചികിത്സാ സഹായം തേടുന്നതായി പ്രചരിപ്പിച്ച് പണപിരിവിന് ശ്രമിച്ചതെന്നാണ് കേസ്.

കുട്ടിയുടെ മാതാവ് കുടുംബ ഗ്രൂപിൽ ഷെയർ ചെയ്ത കുഞ്ഞിൻ്റെ ആശുപത്രിയിലെ ചിത്രമാണ് പ്രതികൾ ദുരുപയോഗം ചെയ്യാൻ ഉപയോഗിച്ചതെന്ന് പറയുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി .

ഇക്കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുറേ വൈകിയാണ് തങ്ങളുടെ മകൻ്റെ പേരിൽ ചികിത്സാ പിരിവ് നടക്കുന്ന വിവരം അറിഞ്ഞതെന്ന് മാതാപിതാക്കൾ പറയുന്നു. പിന്നീട് അവർ കാഞ്ഞങ്ങാട് ഡി വൈ എസ് പിക്ക് പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് ചിറ്റാരിക്കൽ പൊലീസിനോട് കേസെടുത്ത് അന്വേഷണം നടത്താൻ നിർദേശം നൽകിയത്. കോവിഡിനെ തുടർന്നാണ് നേരിട്ട് അറസ്റ്റ് നടത്താതെ അറസ്റ്റിനുള്ള നോടീസ് നൽകിയത്.

Keywords:  Kerala, Kasaragod, Chittarikkal, Hospital, Treatment, Photo, Fake, Fraud, Case, Kasargodvartha, Police, Parents, House, Case of attempting to extort money through social media by spreading fake account number with a photo of a child who was undergoing treatment; Police issued notice for arrest.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia