city-gold-ad-for-blogger
Aster MIMS 10/10/2023

Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 09

(www.kasargodvartha.com 31.03.2023) ഇന്നത്തെ ചോദ്യം:

മുഹമ്മദ് നബി (സ) യുടെ അമ്മാവനായ ഹംസ (റ) കൊല്ലപ്പെട്ടത് ഏത് യുദ്ധത്തിലാണ്?
              
Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 09

ഹിജ്റ കലന്‍ഡര്‍

ലോകമെമ്പാടും നിലവില്‍ ഉപയോഗിക്കുന്ന നാല് പ്രധാന കലന്‍ഡറുകളില്‍ ഒന്നായാണ് ഹിജ്റ കലന്‍ഡര്‍ കണക്കാക്കപ്പെടുന്നത്. മക്ക നഗരത്തില്‍ നിന്ന് മദീനയിലേക്ക് പ്രവാചകന്‍ മുഹമ്മദ് നബിയുടെ പാലായനത്തെയാണ് ഹിജ്റ വര്‍ഷം സൂചിപ്പിക്കുന്നത്. 12 മാസങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹിജ്റ കലന്‍ഡറിന്റെ സ്രഷ്ടാവ് രണ്ടാം ഖലീഫ ഉമര്‍ ഇബ്നു അല്‍-ഖത്താബാണ്. ഓരോ മാസത്തിന്റെയും തുടക്കവും അവസാനവും നിര്‍ണയിക്കുന്നത് ചന്ദ്രപ്പിറയുടെ അടിസ്ഥാനത്തിലാണ്.

ഹിജ്റ കലന്‍ഡര്‍ ഉപയോഗത്തില്‍ വരുന്നതിന് മുമ്പ്, മുസ്ലിംകള്‍ ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളാണ് കാലം നിര്‍ണയിക്കാന്‍ ഉപയോഗിച്ചിരുന്നത്. ഖലീഫ ഉമറിന്റെ കാലത്ത് തീയതികള്‍ കണക്കാക്കുന്നതിനുള്ള പുതിയ മാര്‍ഗം വികസിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നു. ഉമര്‍ തന്റെ ഉപദേശകരുമായി വിഷയം ചര്‍ച്ച ചെയ്തു. പ്രവാചകന്റെ ജനനത്തീയതി അടിസ്ഥാനത്തില്‍ കലന്‍ഡറിന്റെ ആരംഭം കുറിക്കണമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു, മറ്റുചിലര്‍ പ്രവാചകന്‍ വിടവാങ്ങിയ തീയതി നിര്‍ദേശിച്ചു. എന്നിരുന്നാലും, പ്രവാചകന്റെ ഹിജ്റ അടിസ്ഥാനമാക്കി കലന്‍ഡര്‍ തയ്യാറാക്കണെമെന്ന് ഭൂരിപക്ഷം സമ്മതിച്ചു. ഖലീഫ ഉമര്‍ പിന്നീട് പ്രവാചകന്റെ സഹചാരികളായ ഉസ്മാന്‍ ഇബ്‌നു അഫ്ഫാന്‍, അലി ബിന്‍ അബി താലിബ് എന്നിവരുമായി ആലോചിച്ചു, അവരും സമ്മതിച്ചു.
               
Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 09

എല്ലാ ചര്‍ച്ചകള്‍ക്കും ശേഷം ഖലീഫ ഉമര്‍ ഹിജ്‌റ കലന്‍ഡര്‍ പ്രഖ്യാപിച്ചു. മുഹറം മാസത്തിന്റെ ഒന്നാം തീയതിയില്‍ ആരംഭിച്ച് ദുല്‍ ഹിജ്ജ മാസത്തോടെ അവസാനിക്കുന്നതാണ് ഹിജ്റ കലന്‍ഡര്‍. ഓരോ മാസത്തിന്റെയും ദൈര്‍ഘ്യം 29 മുതല്‍ 30 ദിവസം വരെയാണ്.

Keywords: News, Kerala, Kasaragod, Top-Headlines, Quiz, Ramadan, Competition, Religion, Muslim, Kasargodvartha, Day 9: In which battle Hamzah, the Prophet's uncle, was killed? Ramadan Vasantham 2023 - Kasargodvartha Quiz Competition.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL