city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട്ടെ ഔഫിൻ്റെ കൊലപാതകം; മൂന്ന് പ്രതികളും അറസ്റ്റിൽ; തിങ്കളാഴ്ച കേസ് ഏറ്റെടുക്കുമെന്ന് ക്രൈംബ്രാഞ്ച് എസ് പി കാസർകോട് വാർത്തയോട്

കാഞ്ഞങ്ങാട്: (www.kasargodvartha.com 27.12.2020) പഴയ കടപ്പുറത്തെ അബ്ദുർ റഹ്‌മാൻ ഔഫ് വധക്കേസ് തിങ്കളാഴ്ച ഏറ്റെടുക്കുമെന്ന് ക്രൈംബ്രാഞ്ച് കണ്ണൂർ എസ് പി മൊയ്തീൻ കുട്ടി കാസർകോട് വാർത്തയോട് പറഞ്ഞു. ഹെഡ് ക്വാർട്ടേഴ്സിൽ നിന്നും കേസ് ഏറ്റെടുക്കണമെന്ന ഉത്തരവ് കിട്ടിയിട്ടുണ്ട്. അന്വേഷണത്തിൻ്റെ ഭാഗമായി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കാഞ്ഞങ്ങാട്ടെത്തുമെന്ന് എസ് പി അറിയിച്ചു.

കാഞ്ഞങ്ങാട്ടെ ഔഫിൻ്റെ കൊലപാതകം; മൂന്ന് പ്രതികളും അറസ്റ്റിൽ; തിങ്കളാഴ്ച കേസ് ഏറ്റെടുക്കുമെന്ന് ക്രൈംബ്രാഞ്ച് എസ് പി കാസർകോട് വാർത്തയോട്

കൊലപാതകം ഉണ്ടായ ഉടനെ ക്രൈംബ്രാഞ്ച് സമാന്തര അന്വേഷണം നടത്തിയിരുന്നു. കേസന്വേഷണം ഏറ്റെടുത്ത ശേഷം മാത്രമേ അന്വേഷണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം കേസിൽ രണ്ട് പ്രതികളെ കൂടി അറസ്റ്റ് ചെയ്തതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. യൂത്ത് ലീഗ് മുനിസിപൽ സെക്രടറി ഇർശാദ് (26), യൂത്ത് ലീഗ് പ്രവർത്തകൻ ആശിർ (24), എം എസ് എഫ് പ്രവർത്തകൻ ഹസൻ (23) എന്നിവരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഇതില്‍ ഇര്‍ശാദിന്‍റെ അറസ്റ്റാണ് നേരത്തേ രേഖപ്പെടുത്തിയിരുന്നത്.

ക്രൈംബ്രാഞ്ച് സംഘം അന്വേഷണം തുടങ്ങുന്നതോടെ ഇർശാദ് ഉൾപ്പെടെയുള്ള മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കു. അതേ സമയം നേരത്തെ കസ്റ്റഡിയിലെടുത്ത യൂത്ത് ലീഗ് പ്രവർത്തകൻ ഇസ്ഹാഖിനെ കേസിൽ ബന്ധമില്ലെന്ന നിഗമനത്തിൽ പോലീസ് വിട്ടയച്ചിരുന്നു.

അറസ്റ്റിലായ പ്രതികളെയെല്ലാം റിമാൻഡ് ചെയ്തു. ഇതിൽ ഇർശാദിനെ പരിയാരത്തെ കണ്ണൂര്‍ മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. 

Keywords:  Kerala, News, Kasaragod, Kanhangad, Murder, Case, Crime branch, SP, Kasargodvartha,  Auf Murder,  Accused, Arrest, Top-Headlines, Auf Murder: All three accused arrested; Crime branch SP told Kasargodvartha that the case will be taken up on Monday.

< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia